Thursday, April 2, 2009

.ഇസ്രായേല്‍ ആയുധകരാറില്‍ സംശയകരമായ ഒന്നുമില്ല: ചെന്നിത്തല .

ഇസ്രായേല്‍ ആയുധകരാറില്‍ സംശയകരമായ ഒന്നുമില്ല: ചെന്നിത്തല .മിസൈല്‍ കോഴ 900 കോടി. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൗനം ആരോപണം ശരിവെക്കുന്നു.

(ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള 10,000 കോടിയുടെ മിസൈല്‍ ഇടപാടില്‍ കോഴ 900 കോടിയിലധികം വരുമെന്ന് പുതിയ വെളിപ്പെടുത്തല്‍. 900 കോടി ബിസിനസ് ചാര്‍ജ് നല്‍കിയെന്ന്് ഇസ്രയേല്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ഉദ്യോഗസ്ഥന്‍തന്നെ വെളിപ്പെടുത്തി. കരാര്‍ അനുസരിച്ച് ബിസിനസ് ചാര്‍ജ് ആറു ശതമാനമാണെങ്കിലും യഥാര്‍ഥത്തില്‍ ഒമ്പതു ശതമാനം കമീഷന്‍ നല്‍കിയത്രേ. പതിനായിരം കോടിയുടെ കരാറിലാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഐഎഐയും ഒപ്പിട്ടത്. മൂന്ന് ഏജന്റുമാര്‍ക്കാണ് 900 കോടിരൂപ കമീഷന്‍ നല്‍കിയത്. )
കോട്ടയം: എ.കെ. ആന്റണി ഭരിക്കുന്ന പ്രതിരോധ മന്ത്രാലയം ഇസ്രായേലുമായുള്ള ആയുധകരാറില്‍ സംശയകരമായ ഇടപാട് നടത്താനിടയില്ലെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞൈടുപ്പ് കഴിയുന്നതോടെ എല്‍.ഡി.എഫ് ഇല്ലാതാകും. കോട്ടയം പ്രസ് ക്ലബിന്റെ ജനകീയം^09 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസാന്തരപ്പെട്ട് മാറാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കുന്നതില്‍ തെറ്റില്ല.
ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും മഅ്ദനിക്ക് ഒരുമാറ്റവും വന്നതായി തോന്നുന്നില്ല. അങ്ങനെ മാറ്റം വന്നുവെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ രാജ്യത്തെ മുഴുവന്‍ ഭീകര സംഘടനകളെയും തള്ളിപ്പറയാന്‍ തയാറാകണം. വിചാരണ കൂടാതെ തടവില്‍ കഴിഞ്ഞ ഒരു വ്യക്തിയോട് കാണിച്ച മാനുഷിക പരിഗണന വെച്ചാണ് അദ്ദേഹത്തിനുവേണ്ടി നിയമസഭ പ്രമേയം പാസാക്കിയത്. ഇതേ കാഴ്ചപ്പാട് വെച്ചുകൊണ്ടാണ് അദ്ദേഹത്തെ യു.ഡി.എഫ് നേതാക്കള്‍ കാണാന്‍ പോയതും. അന്ന് പി.ഡി.പിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദി പങ്കിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം ലാവലിന്‍ കേസാണ്.
ഇത് ചീറ്റിപ്പോയെന്ന് ആരും ആശ്വസിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.ലാവലിന്‍ കേസിലെ പ്രതികള്‍ക്കെതിരെ മെയ് 11^നകം സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും രമേശ് വ്യക്തമാക്കി.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രായേല്‍ ആയുധകരാറില്‍ സംശയകരമായ ഒന്നുമില്ല: ചെന്നിത്തല .
മിസൈല്‍ കോഴ 900 കോടി. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൗനം ആരോപണം ശരിവെക്കുന്നു.