Friday, April 3, 2009

നാട് നശിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ മാത്രമാണ് യു ഡി എഫിനെ തുണക്കുന്നത്

കോഴഞ്ചേരി: ക്രൈസ്തവ സമൂഹത്തിനിടയില്‍ മാര്‍ക്സിസ്റ്റ് വിരോധം ഇനിയും വിലപ്പോവില്ലെന്നും എല്‍ഡിഎഫ് വിജയിച്ചാലേ മതേതരത്വം നിലനിര്‍ത്താനാവൂ എന്നും ഫാ. എ പി ജേക്കബ്. ഇടതുപക്ഷത്തിന് അനുകൂലമായി നിരവധി ഇടയശ്രേഷ്ഠന്മാര്‍ അഭിപ്രായം പറഞ്ഞത് ശുഭോദര്‍ക്കമാണെന്ന് മാര്‍ത്തോമ്മാ സഭയിലെ മുതിര്‍ന്ന വൈദികനും പ്രമുഖ ചിന്തകനുമായ അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രാഷ്ട്രീയ മാര്‍ക്സിയന്‍ ചിന്തകള്‍ പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നതാണ്. കാലഘട്ടത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ രാഷ്ട്രീയ സാമ്പത്തിക നയത്തിലൂടെ മാത്രമെ കഴിയൂ. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ചില വിഷയങ്ങളിലൊഴികെ കമ്യൂണിസ്റ്റ് പാര്‍ടി ആശയങ്ങളോട് യോജിക്കുന്നു എന്നു പറഞ്ഞത് അതാണ്. കാതലിക് ബിഷപ്പ്സ് കോഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസ്താവന ഇടതുപക്ഷത്തിന് അനുകൂലമാണ്. ഒറീസയും ഗുജറാത്തും കര്‍ണ്ണാടകവുമൊക്കെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ കേന്ദ്രത്തില്‍ ശക്തമായി നിലനില്‍ക്കണം. വര്‍ഗീയവാദികള്‍ വീടുകളും ആരാധനാലയങ്ങളും തകര്‍ത്ത ഒറീസയിലെ ക്രൈസ്തവര്‍ക്ക് സിപിഐ എം പാര്‍ടി ഓഫീസ് ആരാധനയ്ക്കായി തുറന്നുകൊടുത്തത് മഹത്തായ മാതൃകയാണ്. ക്രൈസ്തവര്‍ ഒറീസയില്‍ കൂട്ടക്കുരുതിക്ക് വിധേയരായപ്പോള്‍ കോഗ്രസും കേന്ദ്രസര്‍ക്കാരും എവിടെയായിരുന്നു? ഗുജറാത്തില്‍ മുസ്ളീങ്ങള്‍ വംശഹത്യക്കിരയായപ്പോള്‍ കോഗ്രസ് എന്താണ് ചെയ്തത്? ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ അരുതെന്നു പറയാന്‍ സിപിഐ എമ്മും ഇടതുപക്ഷവും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുക്കാനും മതേതരത്വവും മനുഷ്യത്വവും നിലനിര്‍ത്താനും എല്‍ഡിഎഫ് അധികാരസ്ഥാനങ്ങളിലെത്തണം. പത്തനംതിട്ട ജില്ലപോലുള്ള ഭൂപ്രദേശങ്ങളില്‍ നാടിനെ തിരിച്ചറിയാന്‍ കഴിയുന്ന നാട്ടുകാരന്‍ കൂടിയായ അനന്തഗോപന്‍ ജയിക്കണം. അതാണ് സ്വീകരണ കേന്ദ്രത്തിലെത്തി ഷാളണിയിച്ച് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്നും റവ. എ പി ജേക്കബ് പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...