Wednesday, April 1, 2009

സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ സമീപനം നിര്‍ണായകം

മലപ്പുറം: പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ സമീപനങ്ങളാണ് നിര്‍ണായകമാകുകയെന്ന് പിഡിപി നേതാവ് സി കെ അബ്ദുള്‍അസീസ് പറഞ്ഞു. വര്‍ഗീയവാദികളും സാമ്രാജ്യത്വ അനുകൂലികളുമായ ലീഗ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രസക്തമാകും. സാമ്രാജ്യത്വ, സിയോണിസ്റ്റ് നയങ്ങളെ അനുകൂലിക്കുന്ന ലീഗ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ കെണിയിലകപ്പെട്ട എലിയെപ്പോലെയായിരിക്കുകയാണ്. പരിഭ്രാന്തിയിലായ ലീഗ് നേതാക്കള്‍ പിഡിപിക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. സാമ്രാജ്യത്വത്തിനെതിരെയും പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമായി തീരുമാനമെടുത്ത എല്‍ഡിഎഫിനുപിന്നില്‍ പിഡിപി ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്ക്ളബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ ഷംസുദ്ദീന്‍, യു കുഞ്ഞുമുഹമ്മദ്, പുത്തനത്താണി ഹനീഫ, പുത്തനത്താണി യാക്കൂബ് എന്നിവര്‍ പങ്കെടുത്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...