Wednesday, April 1, 2009

ചോരവീണ നിലമ്പൂരിന്റെ മണ്ണില്‍ റഹ്മത്തുള്ളക്ക് വീരോചിത സ്വീകരണം.

ചോരവീണ നിലമ്പൂരിന്റെ മണ്ണില്‍ റഹ്മത്തുള്ളക്ക് വീരോചിത സ്വീകരണം.

നിലമ്പൂര്‍: ധീര രക്തസാക്ഷി കുഞ്ഞാലിയുടെ സ്മരണകളിരമ്പുന്ന നിലമ്പൂരിന്റെ മണ്ണില്‍ എല്‍ഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം റഹ്മത്തുള്ളക്ക് ഉജ്വല വരവേല്‍പ്പ് ബുധനാഴ്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ചക്കാലക്കുത്തില്‍നിന്നാണ് പര്യടനം തുടങ്ങിയത്. ടി കെ ഹംസ എംപി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ തുടരുമെന്ന വാഗ്ദാനമാണ് തെരുവോരങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നില്‍ സ്ഥാനാര്‍ഥി നല്‍കിയത്. ചക്കാലക്കുത്തിലെ സ്വീകരണശേഷം മുതുകാട്, രാമംകുത്ത്, കൂറ്റമ്പാറ, കവളമുക്കട്ട, ചുള്ളിയോട്, മയിലമ്പാറ, വാരിക്കല്‍, പാലാങ്കര, മൂത്തേടം, കാറ്റാടി, മുണ്ട, മൊടപ്പൊയ്ക, നരിവാലമുണ്ട, മാമാങ്കര, മരുത, നാരോക്കാവ്, പാലേമാട്, പള്ളിപ്പടി, ചെമ്പങ്കൊല്ലി, കോടാലിപ്പൊയില്‍, മുണ്ടേരി, ഭൂതാനം, വെള്ളിമുറ്റം, എരുമമുണ്ട, കുര്യമ്പലങ്കോട് എന്നീ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കൈപ്പിനിയില്‍ സമാപിച്ചു. കരുളായ് വാരിക്കലില്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്ക്കര്‍ വിഭാഗത്തിലെ മാഞ്ചീരികോളനി മൂപ്പന്‍ പാണപ്പുഴ ചാത്തന്‍ സാരഥിയെ മാലയിട്ട് സ്വീകരിച്ചു. 20 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് മൂപ്പന്‍ എത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം സ്വരാജ്, കെ റഹീം, മോഹന്‍ദാസ്, മാത്യു കാരാംവേലി, കെ മനോജ്, ബാബു മണി, ടി കെ കെ തങ്ങള്‍, സാബു പൊന്‍വേലില്‍, എന്‍ വേലുക്കുട്ടി, ടി കെ അബ്ദുള്ളക്കുട്ടി, കെ എന്‍ പ്രസന്നന്‍, എ ടി റെജി, പി സി നാഗന്‍, എം കെ ചന്ദ്രന്‍, സി ആര്‍ പ്രകാശ്, ടി രവീന്ദ്രന്‍, ഇ എ സുകു എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയെ ടി പി ജോര്‍ജ്, പി ടി ഉമ്മര്‍, പ്രൊഫ. മലയില്‍ തോമസ് മാത്യു, എം ആര്‍ ജയചന്ദ്രന്‍, ജി ശശിധരന്‍, സി എ വേലായുധന്‍, എ പി സുകുമാരന്‍, ലെനിന്‍ദാസ് എന്നിവര്‍ അനുഗമിച്ചു.

No comments: