മിസൈല്‍ കോഴ 900 കോടി. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൗനം ആരോപണം ശരിവെക്കുന്നു.

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള 10,000 കോടിയുടെ മിസൈല്‍ ഇടപാടില്‍ കോഴ 900 കോടിയിലധികം വരുമെന്ന് പുതിയ വെളിപ്പെടുത്തല്‍. 900 കോടി ബിസിനസ് ചാര്‍ജ് നല്‍കിയെന്ന്് ഇസ്രയേല്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ഉദ്യോഗസ്ഥന്‍തന്നെ വെളിപ്പെടുത്തി. കരാര്‍ അനുസരിച്ച് ബിസിനസ് ചാര്‍ജ് ആറു ശതമാനമാണെങ്കിലും യഥാര്‍ഥത്തില്‍ ഒമ്പതു ശതമാനം കമീഷന്‍ നല്‍കിയത്രേ. പതിനായിരം കോടിയുടെ കരാറിലാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഐഎഐയും ഒപ്പിട്ടത്. മൂന്ന് ഏജന്റുമാര്‍ക്കാണ് 900 കോടിരൂപ കമീഷന്‍ നല്‍കിയത്. ഐഎഐ ഏജന്റ് സുധീര്‍ ചൌധരിയാണ്. റാഫേല്‍ കമ്പനിയുടേത് സുരേഷ് നന്ദയും. എലൂല്‍ ഏഷ്യകമ്പനിയാണ് മറ്റൊരു മധ്യവര്‍ത്തി. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് കരാറില്‍ ഒപ്പിട്ടത് ഐഎഐ ആണെങ്കിലും അവര്‍ക്ക് മിസൈല്‍ രൂപപ്പെടുത്തി നല്‍കുന്നത് റാഫേല്‍ കമ്പനിയാണ്. ഇതിനായി മൂവായിരം കോടി രൂപ ഐഎഐ റാഫേലിനു നല്‍കണം. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് കടുത്തപ്രതിസന്ധിയിലായിരുന്ന ഇസ്രയേല്‍ കമ്പനികളെ ഇന്ത്യയില്‍നിന്ന് ലഭിച്ച കരാര്‍ കരകയറ്റുകയും ചെയ്തു. രണ്ടായിരത്തിലെ ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും ഇസ്രയേലിലും അന്വേഷണം നേരിട്ട കമ്പനിയാണ് ഐഎഐ. ഈ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, നാവികസേനാ മേധാവി സുശീല്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ഐഎഐ മേധാവി മോഷെ കറെറ്റ്സ് രാജിവച്ചു. എന്നിട്ടും അതേ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് എല്ലാ ധാര്‍മികതയും ലംഘിച്ചാണെന്ന് പ്രതിരോധവിദഗ്ധന്‍ രഘുനന്ദന്‍ ദേശാഭിമാനിയോട് പറഞ്ഞു. കരാര്‍ ഇത്രയേറെ വിവാദമായിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേമസയം, എ കെ ആന്റണി രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചേക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കോട്ടയത്ത് പറഞ്ഞു. കരാറിനെക്കുറിച്ച് ആന്റണി ഒന്നും മിണ്ടാത്തതെന്താണെന്ന ചോദ്യത്തിന് പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
1 comment:

Post a Comment