Friday, April 3, 2009

ഇ അഹമ്മദ് സാമ്രാജ്യത്വനയങ്ങളുടെ 'നോഡല്‍ ഏജന്‍സി': വൃന്ദ കാരാട്ട്

മലപ്പുറം: വിദേശ സഹമന്ത്രിയെന്നനിലയില്‍ ഇ അഹമ്മദ് സാമ്രാജ്യത്വ നയങ്ങളുടെ 'നോഡല്‍ ഏജന്‍സി'യായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ കെട്ടിയ ആണവ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ വിദേശമന്ത്രാലയമാണ് പ്രധാന പങ്കുവഹിച്ചത്. ഇത് അപമാനകരമാണ്- മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണ യോഗങ്ങളില്‍ വൃന്ദ പറഞ്ഞു. സാമ്രാജ്യത്വ അധിനിവേശ അജന്‍ഡ ഇന്ത്യ ഏറ്റെടുത്തുവെന്നതാണ് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അമേരിക്കയെന്ന ചോരയുടെയും ആക്രമണത്തിന്റെയും പാപത്തിന്റെയും മണ്ണില്‍ സാഷ്ടാംഗപ്രണാമം നടത്തുകയാണ് കോഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ഇസ്രയേലുമായി 10,000 കോടിയുടെ മിസൈല്‍ കരാര്‍ ഒപ്പിട്ടു. പലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ തകര്‍ക്കാനാണ് ഈ പണം ഇസ്രയേല്‍ ഉപയോഗിക്കുന്നത്. പലസ്തീനിലെ നിരപരാധികളുടെ ചോരയ്ക്കുള്ള പണമാണത്. എന്നാല്‍ ഇ അഹമ്മദ് നിശ്ശബ്ദത പാലിക്കുകയാണ്. എന്തുകൊണ്ട് അദ്ദേഹം ഈ നടപടികളെ എതിര്‍ക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല. മന്ത്രിക്കസേരയാണ് പ്രധാനമെന്നാണ് അദ്ദേഹം കരുതുന്നത്. അറബ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചതുകൊണ്ടൊന്നും അഹമ്മദിന് രക്ഷപ്പെടാനാവില്ല. ഹജ്ജ് സീറ്റില്‍ വിഐപി ക്വോട്ട ഏര്‍പ്പെടുത്തിയയാളാണ് അദ്ദേഹം. ഇതിനുപിന്നില്‍ പലതും നടന്നതായാണ് നാട്ടിലെങ്ങുമുയരുന്ന പരാതി. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും കോഗ്രസിന്റേത് കാപട്യമാണ്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ ഇടതുപക്ഷ എംപിമാര്‍ രണ്ടുവര്‍ഷം നിരന്തരം ശബ്ദമുയര്‍ത്തേണ്ടിവന്നു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പരാജയമാണ്. വര്‍ഷം ആറ് ലക്ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. 12.14 കോടി മുസ്ളിം ജനസംഖ്യയില്‍ ഇത് തീര്‍ത്തും അപര്യാപ്തമാണ്. എന്നിട്ടും നല്‍കിയത് രണ്ട് ലക്ഷം സ്കോളര്‍ഷിപ്പ് മാത്രമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ മാത്രമാണ് സച്ചാര്‍ കമീഷന്‍ ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പിലാക്കിയതെന്നും വൃന്ദ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...