Friday, April 3, 2009

ഇസ്രേയല്‍ ഇന്ത്യയിലെ മുസ്ലിംങളെ ലക്ഷ്യം വെക്കുന്നു.ഇന്ത്യയിലെ മുസ്ളിങ്ങള്‍ മിസൈല്‍ കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ഇസ്രയേല്‍ ആരോപിക്കുന്നു.

ന്യൂഡല്‍ഹി: പതിനായിരം കോടിയുടെ മിസൈല്‍ കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ മുസ്ളിങ്ങളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍. ഇറാനും റഷ്യയുമായി ചേര്‍ന്നാണ് കരാറിനെതിരെ ഇന്ത്യന്‍ മുസ്ളിങ്ങളും ചില രാഷ്ട്രീയപാര്‍ടികളും അട്ടിമറിനീക്കം നടത്തുന്നതെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ ജിഹ്വയായ 'ജറുസലേം പോസ്റ്' ദിനപത്രം ആരോപിച്ചു. ഇസ്രയേലി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രറിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ഇസ്രയേല്‍ സര്‍ക്കാരിനു കീഴിലുള്ള ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി 10,000 കോടിയുടെ മിസൈല്‍ കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. കരാറില്‍ ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. അഴിമതി നടന്നെന്ന ആരോപണം ഇന്ത്യയിലെ മുസ്ളിങ്ങളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും കെട്ടിച്ചമച്ച കഥയാണെന്നും കരാര്‍ അട്ടിമറിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. മുസ്ളിം സംഘടനകളും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് പത്രം പറയുന്നു. മുസ്ളിങ്ങളുടെ നീക്കത്തിന് ഇറാന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നാണ് ഇസ്രയേലിന്റെ കണ്ടെത്തല്‍. ഇസ്രയേലിന്റെ ചാര ഉപഗ്രഹമായ ടെക്സര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ വിക്ഷേപിച്ച ഘട്ടത്തിലും ഈ സംഘടനകള്‍ എതിര്‍ത്ത കാര്യം പത്രം ഓര്‍മിപ്പിക്കുന്നു. ഇറാനെ നിരീക്ഷിക്കാന്‍ വിക്ഷേപിച്ചതായിരുന്നു ഈ ചാര ഉപഗ്രഹങ്ങള്‍. കുപ്രസിദ്ധ തെമ്മാടിസേനയായ ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അടുത്തിടെ ഗാസയ്ക്കുനേരെ നടത്തിയ കിരാത ആക്രമണം കരാറിനെതിരെ രംഗത്തുവരാന്‍ മുസ്ളിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് പത്രം കുറ്റസമ്മതം നടത്തുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവുംവലിയ ആയുധവ്യാപാര പങ്കാളി എന്ന സ്ഥാനം നഷ്ടപ്പെട്ടതും ഇസ്രയേലിനത് ലഭിക്കുകയും ചെയ്തതാണ് റഷ്യയുടെ എതിര്‍പ്പിന് പിന്നിലത്രേ. 40 വര്‍ഷമായി ഇന്ത്യയുടെ പ്രധാന ആയുധവ്യാപാര പങ്കാളിയായിരുന്നു റഷ്യ. ഏതാനും വര്‍ഷമായി ശരാശരി 875 ദശലക്ഷം ഡോളറിന്റെ വ്യാപാരം റഷ്യയും ഇന്ത്യയും തമ്മില്‍ നടന്നിട്ടുണ്ട്. 2008ല്‍ 100 കോടി ഡോളറിന്റെ വ്യാപാരം തരപ്പെടുത്തി ഇസ്രയേല്‍ റഷ്യയെ കടത്തിവെട്ടി.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രേയല്‍ ഇന്ത്യയിലെ മുസ്ലിംങളെ ലക്ഷ്യം വെക്കുന്നു.
ഇന്ത്യയിലെ മുസ്ളിങ്ങള്‍ മിസൈല്‍ കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ഇസ്രയേല്‍ ആരോപിക്കുന്നു.