തിരു: തിരുവനന്തപുരത്ത് കോഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ശശി തരൂര്‍ സത്യത്തില്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്? അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇന്ത്യയുടെ ദേശീയ പാരമ്പര്യത്തിനും സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കുന്നതാണോ? തലസ്ഥാനത്ത് ഇങ്ങനെയൊരു ചര്‍ച്ച നടക്കുന്നതിനിടയില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഉദ്യോഗസ്ഥനായിരുന്ന തരൂരിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ മുന്‍ നയതന്ത്രപ്രതിനിധി ടി പി ശ്രീനിവാസന്‍ രംഗത്ത് വന്നിട്ടുണ്ട്. തരൂരിനെ അമേരിക്കന്‍ അനുഭാവിയായി മുദ്രകുത്തുന്നത് സംസ്കാര സമ്പന്നരായ മലയാളികള്‍ക്ക് യോജിച്ചതല്ലെന്നാണ് ശ്രീനിവാസന്റെ വാദം. തരൂര്‍ അമേരിക്കന്‍ പക്ഷപാതിയും ഇസ്രയേല്‍ അനുകൂലിയുമാണെന്ന് ആരും ആരോപിക്കുന്നതല്ല. തരൂരിന്റെ ലേഖനങ്ങളും കുറിപ്പുകളും തന്നെയാണ് ഇതിന് സാക്ഷി. പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിന് വേണ്ടി പോരാടുന്ന ഹമാസിനെ ഭീകരസംഘടനയായി കാണുമ്പോള്‍, ഭീകരതയെ ചെറുക്കുന്ന രാജ്യമായി ഇസ്രയേലിനെ അവതരിപ്പിക്കുകയാണ് തരൂര്‍. തന്റെ ആശയം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ അദ്ദേഹം നിരന്തരം എഴുതുന്നു. ഇതിലദ്ദേഹം അഭിമാനം കൊള്ളുന്നു. ഇങ്ങനെയൊരു മനുഷ്യനെ അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഏജന്റ് എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? തരൂരിന്റെ വക്കീലായി രംഗത്ത് വന്ന ടി പി ശ്രീനിവാസന്‍ പറയുന്നു: "തരൂരിന്റെ പ്രസ്താവനകള്‍ ഇന്ത്യ-ഇസ്രയേല്‍ ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയാണ് ചെയ്യുന്നത്. പല അറബ് രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇന്ത്യ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇസ്രയേലുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല''. ശ്രീനിവാസന്‍ മറ്റൊന്നു കൂടി പറഞ്ഞു: "അമേരിക്കന്‍ വരുതിയില്‍ നില്‍ക്കാത്ത വ്യക്തിയായതുകൊണ്ടാണ് തരൂരിന് യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം കിട്ടാതെ പോയത്''. തരൂര്‍ എന്തുകൊണ്ട് സെക്രട്ടറി ജനറല്‍ ആയില്ല എന്നത് മനസ്സിലാക്കാന്‍, അദ്ദേഹം ആരായിരുന്നു എന്നറിയണം. നമ്മുടെ സെക്രട്ടറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി പ്രമോഷന്‍ കിട്ടി ജോയിന്റ് സെക്രട്ടറിയാകുന്നതുപോലെ യുഎന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍, സെക്രട്ടറി ജനറല്‍ ആവില്ല. പ്രഗത്ഭരായ നയതന്ത്രജ്ഞരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുക. യുഎന്‍ ഉദ്യോഗസ്ഥരെ, ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും ഉദ്യോഗസ്ഥരെ പോലെയേ കണക്കാക്കുന്നുള്ളു. അവര്‍ക്ക് നയതന്ത്ര പ്രതിനിധിയുടെ പദവിയില്ല. നയതന്ത്രജ്ഞന്‍ എന്നത് അദ്ദേഹത്തില്‍ ആരോപിക്കുന്ന പദവി മാത്രം. യുഎന്നില്‍ 25 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം കൈകാര്യം ചെയ്തത് പബ്ളിക് റിലേഷന്‍സായിരുന്നു. മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മീഡിയ മാനേജ്മെന്റിന്റെ ചുമതലയാണ് അവസാനം വഹിച്ചത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഈ പരിചയം പോര. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര്് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യയുടെ വിദേശ മന്ത്രാലയം ആദ്യം അതൃപ്തി പ്രകടിപ്പിച്ചത്. ഇന്ത്യക്ക് അവസരം വരികയാണെങ്കില്‍ നല്ല പാരമ്പര്യവും പരിചയസമ്പത്തും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരവുമുള്ള ഒരാളെ അവതരിപ്പിക്കണമെന്ന് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാല്‍ ഡോ. മന്‍മോഹന്‍സിങിന്റെ താല്‍പ്പര്യ പ്രകാരമാണ് ശശി തരൂരിനെ ഇന്ത്യ നിര്‍ദേശിച്ചത്. പ്രശസ്തരും പ്രഗത്ഭരുമായ നയതന്ത്രജ്ഞര്‍ ഇരിക്കേണ്ട കസേരയിലേക്ക് ശശി തരൂരിനെ സ്വീകരിക്കാന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ വന്‍കിട രാഷ്ട്രങ്ങള്‍ തയാറായില്ല. അമേരിക്കയടക്കം. സ്ഥിരാംഗങ്ങള്‍ക്കിടയില്‍ പൊതുസമ്മതമില്ലാത്ത ഒരാളും സെക്രട്ടറി ജനറല്‍ പദവിയില്‍ വരില്ല. ബാന്‍ കി മൂ ദക്ഷിണ കൊറിയയുടെ വിദേശ മന്ത്രിയായിരുന്നു. ചൈനയ്ക്ക് മൂണിന്റെ കാര്യത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. റഷ്യയും അംഗീകരിച്ചു. അത് പിന്നീട് പൊതുസമ്മതമായി മാറി. തരൂര്‍ അമേരിക്കന്‍ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ട് സ്ഥാനം കിട്ടാതെ പോയതല്ല. അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നതിനാല്‍ ഇന്ത്യ ചെയ്യുന്നതില്‍ തെറ്റില്ലെന്ന വാദം അസംബന്ധമാണ്. മറ്റു രാജ്യങ്ങള്‍ എന്തു ചെയ്യുന്നു എന്ന് നോക്കിയല്ല ഇന്ത്യ വിദേശനയം തീരുമാനിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യവും മൂല്യങ്ങളുമാണ് പ്രധാനം. ആണവനിര്‍വ്യാപന കരാറിലും ആണവപരീക്ഷണ നിരോധന ഉടമ്പടിയിലും (സിടിബിടി)യിലും ഇന്ത്യ ഒപ്പിടാത്തത് സ്വന്തം താല്‍പ്പര്യം നോക്കിയാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയെ അംഗീകരിച്ചപ്പോഴും വര്‍ണവിവേചനം മാറുന്നതുവരെ ആ രാജ്യവുമായി ഇന്ത്യ ബന്ധമുണ്ടാക്കിയില്ല. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രയേലുമായി ഇന്ത്യ നയതന്ത്ര ബന്ധം സ്ഥാപിച്ചത്.. അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ബന്ധം പുലര്‍ത്തുന്നു എന്ന പ്രസ്താവനയില്‍ സത്യത്തിന്റെ അംശം കുറവാണ്. ഇപ്പോള്‍ ഈജിപ്തിനും ജോര്‍ദാനും മാത്രമേ സിയോണിസ്റ്റ് ഭരണകൂടവുമായി ബന്ധമുള്ളു. ഖത്തറിന് പരിമിതമായ വാണിജ്യബന്ധമുണ്ടായിരുന്നത് ഗാസകൂട്ടക്കൊലയെ തുടര്‍ന്ന് അവസാനിപ്പിച്ചു. നമ്മുടെ ഇസ്രയേല്‍ ബന്ധം പശ്ചിമേഷ്യയിലെ ജനതകളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ട്. അറബ്രാഷ്ട്രങ്ങളും ഇന്ത്യയുമായി നൂറ്റാണ്ടുകളായുള്ള ബന്ധം ജനതകള്‍ തമ്മിലുള്ളതാണ്. സംസ്കാരങ്ങള്‍ തമ്മിലുള്ളതാണ്. ആ ബന്ധത്തിനാണ് ഇപ്പോള്‍ പോറലേറ്റത്. ഇസ്രയേലുമായി തന്ത്രപരമായ ബന്ധം ഇന്ത്യക്കില്ല എന്നത് മറ്റൊരു അസംബന്ധം. പലസ്തീന്‍ ജനതയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈയിടെ ഒപ്പിട്ട മിസൈല്‍ കരാര്‍. പലസ്തീന്‍ പോരാളികളെ ഇസ്രയേല്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പഠിക്കാന്‍ നമ്മുടെ സുരക്ഷാസൈനികരെ ഇസ്രയേല്‍ ജയിലിലേക്ക് അയച്ചു. ഇസ്രയേല്‍ സൈനിക മേധാവിയെ കശ്മീരില്‍ കൊണ്ടുപോയി. ഇത് തന്നെയാണ് തന്ത്രപരമായ ബന്ധം. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ മേധാവിത്വം സ്ഥാപിക്കുന്നതിന് ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ട് വേണം. ഇതൊക്കെ ഇന്ത്യയുടെ താല്‍പ്പര്യമാണെന്ന് ശശി തരൂര്‍ വാദിക്കുമ്പോള്‍ അദ്ദേഹത്തെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികം.
കടപ്പാട് : പി പി അബൂബക്കര് ദേശാഭിമാനി.
7 comments:
സത്യത്തില്‍ ആരാണ് ശശി തരൂര്‍ ?അമേരിക്കന്‍ - ഇസ്രയേല്‍ ഏജന്റ് ????...

മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ല് വിളിയാണ് തരൂരിന്റെ സ്ഥാനാര്‍ത്ഥിത്തം. പിറന്ന നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ഫാലസ്തീന്‍ ജനതയെ അതി നിഷ്ഠൂരമായി കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരതക്ക് ചൂട്ടുപിടിക്കുന്ന തരൂരിനെ പ്പോലെയുള്ളവരെ പരാജയപ്പെടുത്തി കേരളജനത പലപ്പോഴായി തെളിയിച്ചിട്ടുള്ള തങ്ങളുടെ രാഷ്ടീയ പ്രബുദ്ധത ഒരിക്കല്‍ കൂടി പ്രകടിപ്പിക്കുക തന്നെ ചെയ്യും. മുമ്പ് ബേപ്പൂരിലും വടകരയിലും സംഭവിച്ചത് പോലെ.
കേരളത്തിന് ഇന്ന് ആവശ്യം ലാവലിന്‍വിജയന്‍-ഫാരിസ് അബൂബക്കര്‍-മാര്‍ട്ടിന്‍-മദനി കൂട്ട് കെട്ട് ആണ്. ഒരു മാഫിയാനാട് ആയി അതിവേഗം മാറുന്ന കേരളത്തിന് ഈ കൂട്ട് കെട്ട് അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പ് കൊണ്ട് മനസ്സിലാവും കേരളത്തിന്റെ ഭാവി. സി.പി.ഐ(മദനി)പാര്‍ട്ടിയും സകല ആഭിചാരക്കാരും 20ല്‍ 20ഉം ജയിക്കട്ടെ. കേരളം ആര്‍ക്ക് വേണം അല്ല പിന്നെ...
ഗല്‍ഫ് വോയ്സേ
ഈ പറയുന്ന ശ്രീനിവാസന്‍ എന്ന മഹാന്‍ ഇനി ഇന്ത്യയെ നയിക്കാന്‍ എല്ലാം ഗുണങ്ങളും ഒത്ത വികസന പ്രധാനമന്ത്രി ശീമാന്‍. നരേന്ദ്ര മോഡിയാണ് എന്ന് ഏഷ്യാനെറ്റിന്റെ വിദേശ രംഗം പരിപാടിയില്‍ തട്ടി വിട്ട വിധ്വാനാണ് കക്ഷി. ഇപ്പോള്‍ പറയുന്നത് തരൂരിനെ വ്യക്തി ഹത്യ ചെയ്യുകയാണ് എന്നാണ്. ആരാണ് തരൂരിനെ വ്യക്തി ഹത്യ ചെയതത്. എന്ത് പറഞ്ഞാലും അത് അമേരിക്കന്‍ കണ്ടുകൂടായ്കയാണ് എന്ന് പറഞ്ഞ് ലളിത വല്‍കരിക്കുന്നത് ശ്രീനിവാസനെ പോലുള്ളവരുടെ ഒരു രീതിയായി മാറിയിട്ടുണ്ട്.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ശ്രീനിവാസന്‍ ആയിരിക്കും പ്രധിരോധമന്ത്രി.ശശി തരൂര്‍ വിദേശ കാര്യം. മൊസാദും എഫ് ബി ഐ റോ കൊളാബ്രേഷന്‍ എന്ന സംഘടന രഹസ്യാന്വേഷണം ഏറ്റെടുക്കും. പിന്നെ ഭാരതം സ്വര്‍ഗ്ഗ്മായിരിക്കും. ദേശാടന പക്ഷികളെ പോലെ ഇപ്പോള്‍ രംഗത്തു വരുന്ന ഈ പരിശകളെ പിന്നെയും പിന്നെയും മുഖവിലക്കെടുക്കുന്ന നമ്മളെ വേണം ആദ്യം അടിക്കാന്‍.
അത്യഭുത കുട്ടീ
ഗുജറാത്തില്‍ വര്‍ഗ്ഗീയ മാഫിയാ പ്രവര്‍ത്തനം കൊണ്ട് ഒരു മന്ത്രി രാജി വെച്ചത് അറ്ഞ്ഞിരിക്കുമല്ലോ. സൂക്ഷിച്ച് കമന്റിട്ടോളൂ.കമന്റുകള്‍ പാമ്പായി വന്ന് കൊത്തും. ഹ ഹ ഹ
ശശി തരൂരിന്റെ അടുതുനില്‍ക്കാന്‍ യോഗ്യതുള്ള എത്ര പേരുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ . യാദാര്‍ത്ഥ്യം കാണാതെ പത്തു വോട്ടിനു വേണ്ടി Israel and America യെ തെറി പറഞ്ഞു നടക്കുന്നവേരെ ജനം തിരിച്ചറിയും.
സുഹൃത്തെ,
വിവരവും വിദ്യാഭ്യാസവും ഇന്ത്യയിലെ ജനലക്ഷങളുടെ അടിസ്ഥാന പ്രശ്നങള്‍ പരിഹരിക്കാന്‍ ഉപയോഗിച്ചെങ്കില്‍ എത്ര നന്നായിരുന്നു.സ്വന്തം കോടികള്‍ സമ്പാദിക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന നാടകങളില്‍ എന്തിനാണ് ഈ പാവങളെ വളിച്ചിഴക്കുന്നത്.യോഗ്യതയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് കാരോട് കിടപിടിക്കാന്‍ ആരാണിവിടെയുള്ളത്.ഇന്നലെകളില്‍ പഠിക്കുന്നത് മാത്രമല്ല ഇന്നും പഠിച്ചുകൊണ്ടെയിരിക്കുന്നതാണ് അറിവിന്റെ അടിസ്ഥാനം.
"യോഗ്യതയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് കാരോട് കിടപിടിക്കാന്‍ ആരാണിവിടെയുള്ളത്"...
തന്നെ തന്നെ ...ഗള്‍ഫിലെ ഷൈഖുമാര്‍ വരെ കമ്മൂണിസ്റ്റ് അല്ലിയോ...
ഒന്നും തോന്നരുത്...ഈ ഗള്‍ഫ് വോയിസ് ന്ന് മാറ്റീട്ട് വല്ല ചൈന വോയിസെന്നൊക്കെ ആക്ക്....
Post a Comment