Friday, April 3, 2009

മതനിരപേക്ഷതയില്‍ അടിയുറച്ച സര്‍ക്കാറാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. വി.എസ്‌.

കൊല്ലം: മതനിരപേക്ഷതയില്‍ അടിസ്ഥാനമായ സര്‍ക്കാരാണ്‌ ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.
ആള്‍ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം കൊല്ലത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയ്‌ക്ക്‌ വലിയ പ്രാധാന്യമുള്ള കാലഘട്ടമാണിത്‌. ആറുവര്‍ഷം ബി.ജെ.പി.ഇന്ത്യ ഭരിച്ചപ്പോള്‍ ഇന്ത്യയെ അവര്‍ വര്‍ഗീയസംഘര്‍ഷത്തിലേക്കാണ്‌ നയിച്ചത്‌. ഹിന്ദുവര്‍ഗീയത രാജ്യത്ത്‌ അനൈക്യവും അക്രമവുമാണ്‌ പ്രോത്സാഹിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇടതുപിന്തുണയോടെ ഭരിച്ചപ്പോള്‍ അവര്‍ കുറച്ച്‌ കാര്യങ്ങള്‍ ചെയ്‌തു. പിന്നീട്‌ ഇന്ത്യയുടെ ചേരിചേരാനയംപോലും തെറ്റിച്ച്‌ ആണവക്കരാറിലൂടെ അമേരിക്കയ്‌ക്ക്‌ ഇന്ത്യയെ അടിയറവച്ചുവെന്നും വി.എസ്‌. ആരോപിച്ചു. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും കൂട്ടുകെട്ടുകള്‍ ആള്‍ ഇന്ത്യ തലത്തില്‍ തകരുന്ന കാഴ്‌ചയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘടനകൊണ്ടാണ്‌ എല്ലാവരും ശക്തിപ്പെടുന്നത്‌, എ.കെ.ടി.എ.യിലൂടെ നിങ്ങള്‍ക്കും അത്‌ കഴിയട്ടെയെന്ന്‌ മുഖ്യമന്ത്രി ആശംസിച്ചു.
സംഘടന സംസ്ഥാന പ്രസിഡന്റ്‌ കെ.മാനുക്കുട്ടന്‍ അധ്യക്ഷനായിരുന്നു. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍.വി.പ്രദീപ്‌ കുമാര്‍, സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, ബി.ജെ.പി.ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജി.ഗോപകുമാര്‍, എ.കെ.ടി.എ.സംസ്ഥാന ട്രഷറര്‍ എം.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ബാബു സ്വാഗതവും സ്വാഗതസംഘം സെക്രട്ടറി ജി.സജീവന്‍ നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...