Saturday, April 4, 2009

പ്രവാസികള്‍ക്ക് ക്ഷേമപദ്ധതിയൊരുക്കിയത് എല്‍ഡിഎഫ്: പാലോളി

എടപ്പാള്‍: പ്രവാസികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി പ്രവാസിക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ആളുകളുടെയും ക്ഷേമം ഉറപ്പുവരുത്തണമെങ്കില്‍ കേന്ദ്രത്തില്‍ ഇടതു - മതേതരശക്തികള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം-അദ്ദേഹം പറഞ്ഞു. ചങ്ങരംകുളത്ത് കേരള പ്രവാസിസംഘത്തിന്റെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളുടെ സംയുക്ത കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി കെ കൃഷ്ണദാസ് അധ്യക്ഷനായി. എന്‍ മുഹമ്മദാലി, കെ വി മുസ്തഫ എന്നിവര്‍ സംസാരിച്ചു. വി കെ രവി സ്വാഗതവും കെ മാധവന്‍ നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...