Wednesday, April 1, 2009

വാഗ്ദാന വായാടിത്തവുമായി കോണ്‍ഗ്രസ് വീണ്ടും....

ജനം കരുതിയിരിക്കുക

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. ആരാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് മന്‍മോഹന്‍സിങ് എന്ന് സോണിയാഗാന്ധി മറുപടി നല്‍കി. ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് മന്‍മോഹന്‍സിങ് അപ്പോള്‍തന്നെ പ്രസ്താവിക്കുകയും ചെയ്തു.
ഇതാദ്യമായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനുമുമ്പുതന്നെ നിര്‍ദ്ദേശിക്കുന്നത്. 2004ല്‍ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിപദത്തിലേക്ക് പാര്‍ടി നിര്‍ദ്ദേശിച്ച സോണിയാഗാന്ധി അത് സ്വീകരിക്കാതിരുന്നപ്പോഴാണ് മന്‍മോഹന്‍സിങ്ങിന്റെ പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. അന്നും അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ താന്‍ മത്സരിക്കില്ല എന്ന് അദ്ദേഹം പറയുന്നു.
ഡോ. മന്‍മോഹന്‍സിങ്ങിന് ആരോഗ്യപ്രശ്നമുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ജനങ്ങളുടെ തെരഞ്ഞെടുപ്പിന് വിധേയനാകാത്ത ഒരാളെ നിര്‍ദ്ദേശിക്കത്തക്കവണ്ണം ദരിദ്രമാണോ കോണ്‍ഗ്രസ് നേതൃത്വം? ജനാധിപത്യ തത്വങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജനങ്ങള്‍ തെരഞ്ഞെടുത്തയാളെ മന്ത്രിസഭാ തലവനാക്കുക എന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാത്ത മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ ഭരണഘടനയെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് ന്യായീകരിക്കാമായിരിക്കാം. പക്ഷെ, ജനാധിപത്യ തത്വങ്ങള്‍ക്ക് ഒട്ടും നിരക്കാത്തതാണ് അത് എന്നു പറയാതെ നിര്‍വാഹമില്ല.
ഈ സമീപനം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലാകെ ഓളംവെട്ടിനില്‍ക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യം ആദ്യമേ എടുത്തുപറഞ്ഞത്. യുപിഎ എന്ന കൂട്ടുകെട്ടായിട്ടാണ് കോണ്‍ഗ്രസ് ഭരണം നടത്തിയത്. ഒറ്റയ്ക്കല്ല. അതുകൊണ്ടുതന്നെ യുപിഎ ഗവണ്‍മെന്റിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായി അവതരിപ്പിക്കുന്നത് ശരിയല്ല. ആ കൂട്ടുകെട്ടിലെ അര ഡസനോളം പാര്‍ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൂടെയില്ല. പുതുതായി ആരൊക്കെ ഉണ്ടാകുമെന്ന് പറയാന്‍ കോണ്‍ഗ്രസിനും കഴിയുന്നില്ല. ആ നിലയ്ക്ക് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തില്‍ അധികമൊന്നുമല്ല.
ഒരു പാര്‍ടി അതിന്റെ കാഴ്ചപ്പാടും വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചുകൂട എന്നല്ല. 2004ല്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളായിരുന്നു യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉണ്ടായിരുന്നത്. അത്രത്തോളം ആ പ്രകടനപത്രിക നിരര്‍ഥകമായി. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷ ആ പാര്‍ടിക്കുമില്ല, ജനങ്ങള്‍ക്കുമില്ല. അതുകൊണ്ട് ആ നിരര്‍ഥകത ആവര്‍ത്തിച്ചേക്കാം, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍പോലും.
പ്രകടനപത്രികകളില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ കോണ്‍ഗ്രസ് കഴിഞ്ഞകാലത്തും ഒരു ലുബ്ധും കാണിച്ചിട്ടില്ല. ഭൂ കേന്ദ്രീകരണം അവസാനിപ്പിക്കുന്ന ഭൂപരിഷ്കാരം, ദാരിദ്യ്രനിര്‍മ്മാര്‍ജനം, സാര്‍വത്രിക വിദ്യാഭ്യാസം, സ്ത്രീ സംവരണം എന്നിങ്ങനെ പലതും തെരഞ്ഞെടുപ്പുകാലത്ത് പറയുകയും അതു കഴിഞ്ഞ് മറക്കുകയും ചെയ്യുക അവരുടെ പതിവാണ്. ഇത്തവണ അത് തെറ്റിക്കും എന്നതിന് ഒരു സൂചനയും പ്രകടനപത്രികയിലില്ല.
കോണ്‍ഗ്രസും ബിജെപിയും
കോണ്‍ഗ്രസ് മതനിരപേക്ഷതയെയും ഉദാര ദേശീയതയെയും ഉയര്‍ത്തിപ്പിടിക്കുന്നതായി പ്രകടനപത്രിക പറയുന്നു. ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ളിം ലീഗുമായി ആദ്യമായി (1960) കൂട്ടുകൂടിയത് കോണ്‍ഗ്രസായിരുന്നു. പാര്‍ടിയെ വിവിധ സമുദായങ്ങളുടെ കൂട്ടുകെട്ടായി കൊണ്ടുനടന്നത് കോണ്‍ഗ്രസായിരുന്നു. എന്തുകൊണ്ടാണ് ചില സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രാതിനിധ്യം നല്‍കാത്തതില്‍ കോണ്‍ഗ്രസിനോട് പ്രതിഷേധിച്ചത്? ആ കീഴ്വഴക്കം അവര്‍ കൊണ്ടുനടന്നിരുന്നതുകൊണ്ട്.
ബിജെപിയെപ്പോലുള്ള പാര്‍ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ് മതനിരപേക്ഷമാണ്. പക്ഷെ ഭരണഘടന നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള മതനിരപേക്ഷതയല്ല കോണ്‍ഗ്രസിന്റേത്. ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കിയതുതന്നെ കോണ്‍ഗ്രസാണ്. ഇപ്പോഴും അതിനെ പോഷിപ്പിക്കുന്നതും കോണ്‍ഗ്രസ് തന്നെ.

മൂന്നാം ബദല്‍

മൂന്നാം ബദലിന്റെ ബദല്‍ നയങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല എന്ന് പ്രകടനപത്രിക ആക്ഷേപിക്കുന്നു. ഇടതുപാര്‍ടികള്‍ തനതായും മറ്റുചില ജനാധിപത്യ പാര്‍ടികളുമായി ചേര്‍ന്നും ബദല്‍ എന്തെന്ന് മൊത്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസായാലും ബിജെപിയായാലും അധികാരത്തിലിരുന്നപ്പോള്‍ സമ്പന്ന കൃഷിക്കാര്‍, വന്‍കിട വ്യവസായികളും വ്യാപാരികളും, ബഹുരാഷ്ട്ര കുത്തകകള്‍ മുതലായവരുടെ താല്‍പര്യങ്ങള്‍ക്കൊത്ത നയങ്ങളാണ് നടപ്പാക്കിയത്. അതുകൊണ്ടാണ് ജനങ്ങളില്‍ 77 ശതമാനത്തിനും 20 രൂപയില്‍ കുറഞ്ഞ ദിവസ വരുമാനമേയുള്ളു എന്ന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മീഷന്‍തന്നെ കണ്ടെത്തി പ്രഖ്യാപിച്ചത്. മറുപുറത്ത് ലോകത്തിലെ ഏറ്റവും വലിയ 10 ധനികരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.

നാനാതരത്തിലുള്ള അസമത്വങ്ങളുടെയും അനീതികളുടെയും വിവേചനങ്ങളുടെയും ഫലമാണിത്. അത് തിരുത്തുന്നതായിരിക്കും മൂന്നാംബദല്‍.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങി, രാജ്യത്തിന്റെ പരമാധികാരവും നെഹ്റുവും ഇന്ദിരാഗാന്ധിയും പിന്‍തുടര്‍ന്ന ചേരിചേരായ്മയും ഉപേക്ഷിക്കുകയാണ് 1991നുശേഷം കോണ്‍ഗ്രസും ബിജെപിയും നയിച്ച ഗവണ്‍മെന്റുകള്‍ ചെയ്തത്. ആഗോളവല്‍ക്കരണ നയങ്ങളാണ് അവ പിന്തുടര്‍ന്നത്. ആ നയങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യ സംരക്ഷണത്തിന് ഉതകുന്ന നയങ്ങള്‍ മൂന്നാംബദല്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയതാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഏതാണ്ട് ഏകപക്ഷീയമായാണ് ആണവക്കരാര്‍ ഒപ്പിടാന്‍ ഒരുങ്ങിയത്. അത് രാജ്യതാല്‍പര്യത്തിന് എതിരാണ് എന്ന ഇടതുപക്ഷ വിലയിരുത്തലിനെ വസ്തുതകള്‍വെച്ച് ഖണ്ഡിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ കരാര്‍ രാജ്യതാല്‍പര്യത്തിനു നിരക്കുന്നതല്ല എന്നതുകൊണ്ടാണ്, മര്‍ക്കടമുഷ്ടിയോടെ അത് ഒപ്പിടാന്‍ യുപിഎ സര്‍ക്കാര്‍ മുതിര്‍ന്നതുകൊണ്ടാണ്, ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത്.

സ്വാതന്ത്യ്രലബ്ധിക്കുശേഷമുള്ള 62-ാമത്തെ വര്‍ഷമാണിത്. ഇവയില്‍ 45 വര്‍ഷവും ഭരിച്ചത് കോണ്‍ഗ്രസാണ്. കഴിഞ്ഞ 5 വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎയും. എന്നിട്ടും ഇവിടെ ആദിവാസി, ദളിത്, മറ്റ് പിന്നോക്കവിഭാഗങ്ങളുടെ സ്ഥിതി മോശമാണ്. അക്കാലത്തൊന്നും അവര്‍ക്കായി കാര്യമായൊന്നും ചെയ്യാത്തവരാണ് ഇനി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ സ്ഥിതിമെച്ചപ്പെടുത്താമെന്ന് പറയുന്നത്. അവരോടുള്ള സമീപനത്തില്‍ മൌലികമായ ഒരു മാറ്റവും നിര്‍ദ്ദേശിച്ചിട്ടില്ല.

സ്ത്രീകള്‍ക്ക് ലോക്സഭയിലും നിയമസഭകളിലും 33% സംവരണം വാഗ്ദാനംചെയ്യുന്നു. അക്കാര്യത്തില്‍ പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ ആണവക്കരാറിന്റെ കാര്യത്തില്‍ കാണിച്ച നിര്‍ബന്ധബുദ്ധി പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലും കാണിക്കാമായിരുന്നു. അത് ചെയ്തില്ല. കാരണം അമേരിക്കയോടുള്ള പ്രതിബദ്ധത നാട്ടിലെ സ്ത്രീ ജനങ്ങളോടില്ല.

ഇന്ത്യയുടെ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനംചെയ്യുന്നു. അതിന്റെ പേരില്‍ അമേരിക്കയില്‍നിന്നും ഇസ്രായേലില്‍നിന്നും പടക്കോപ്പുകള്‍ പതിനായിരക്കണക്കിന് കോടി രൂപയ്ക്ക് വാങ്ങിക്കൂട്ടുകയാണ്. ഇന്ത്യയെ പ്രതിരോധത്തിന്റെ കാര്യത്തില്‍ അമേരിക്ക-ഇസ്രായേല്‍ വലയത്തിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മുമ്പ് പൊതുമേഖലയ്ക്ക് ഇക്കാര്യത്തില്‍ നല്‍കിയിരുന്ന പരിഗണന ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കാക്കി മാറ്റിയിരിക്കുന്നു.

മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 6 ശതമാനം വിദ്യാഭ്യാസത്തിനും 3 ശതമാനം ആരോഗ്യരക്ഷയ്ക്കും നീക്കിവെയ്ക്കുമെന്ന പൊതുമിനിമം പരിപാടിയിലെ വാഗ്ദാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. വിദ്യാഭ്യാസ വികസനത്തില്‍ സ്വകാര്യമേഖലയ്ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിവരുന്നത്. അതായത് 'സ്വാശ്രയ' സ്ഥാപനങ്ങള്‍ക്ക്.

രാജ്യത്തെ ഓരോ ബ്ളോക്കിലും ഓരോ മോഡല്‍ സ്കൂള്‍ ആരംഭിക്കാന്‍ യുപിഎ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. അതനുസരിച്ച് കേരളത്തിന് 152 മോഡല്‍ സ്കൂള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ഒറ്റ സ്കൂള്‍പോലും അനുവദിക്കേണ്ടതില്ല എന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. കേരളം വിദ്യാഭ്യാസപരമായി പുരോഗമിച്ചുകഴിഞ്ഞു എന്നതാണ് പറയുന്ന ന്യായം.

ആഗോളവത്കരണ നയം നടപ്പാക്കിയതോടെ ഏര്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമങ്ങളെ തിരുത്തി ഭൂ കേന്ദ്രീകരണത്തിന് വഴിതുറക്കാനാണ് കോണ്‍ഗ്രസ് മുതിര്‍ന്നത്. കാര്‍ഷികമേഖലയ്ക്കുള്ള വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ ആ തിരിച്ചുപോക്ക് തിരുത്തും എന്നു പറയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ഏര്‍പ്പെടുത്തിയ പാക്കേജുകളിലും കാര്‍ഷികമേഖലയ്ക്ക്, പ്രത്യേകിച്ച് അതിലെ ദരിദ്ര-ഇടത്തരം കര്‍ഷകര്‍ക്ക്, ഒരു ആശ്വാസവും പരിരക്ഷയും നിര്‍ദ്ദേശിച്ചിട്ടില്ല.
കേന്ദ്ര ഗവണ്‍മെന്റില്‍ മൂന്നിലൊന്ന് ജോലി സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഭരണഘടനാപരമായി പിന്നോക്കവര്‍ഗങ്ങളില്‍പെട്ടവര്‍ക്കാണ് സംവരണം. ആദിവാസി-ദളിത്-മറ്റു പിന്നോക്ക (ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ) വിഭാഗങ്ങള്‍ക്കാണ് ഇതുവരെ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളില്‍ എല്ലാ വര്‍ഗങ്ങളില്‍പെടുന്നവരുമുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടുപിടിക്കാനായി ചെയ്ത ഒരു ചുളുവിദ്യയായി മാത്രമേ ഈ വാഗ്ദാനത്തെ കാണാന്‍ കഴിയു.
എല്ലാത്തരത്തിലുള്ള വര്‍ഗീയതയെയും ജാതീയമായ ക്രൂരതകളെയും ചെറുക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവയെ വളര്‍ത്തുന്നതില്‍ കഴിഞ്ഞകാല കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ വഹിച്ച പങ്ക് നോക്കുമ്പോള്‍ ഇതൊരു ഉറച്ച നിലപാടായി കണക്കാക്കാനാവില്ല.

മൂന്നുവയസ്സിനു താഴെയുള്ള ശിശുക്കള്‍, ബാല്യദശയിലുള്ള കുട്ടികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ചെയ്യേണ്ടതിന്റെ വളരെ ചെറിയ അംശമേ ഇതുവരെ ചെയ്തിട്ടുള്ളു. സര്‍ക്കാര്‍ നടപടികൊണ്ടുമാത്രം നടപ്പാക്കാവുന്ന കാര്യമല്ല അത്. ജനങ്ങളെയാകെ, പ്രാദേശിക-സംസ്ഥാന ഗവണ്‍മെന്റുകളെ അടക്കം, പങ്കാളികളാക്കിക്കൊണ്ടുള്ള വിപുലമായ ഇടപെടലിലൂടെ മാത്രമെ കുട്ടികളോടുള്ള അനീതിയും ക്രൂരതയും വിവേചനവും ഇല്ലാതാക്കാന്‍ കഴിയു. അതിനുള്ള ഇച്ഛാശക്തി പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പ്രകടിപ്പിച്ചുകാണുന്നില്ല.

പഞ്ചായത്ത് ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ ചിലവ പഞ്ചായത്തുകള്‍ക്കായി കേന്ദ്രം ദാനംചെയ്തു. വിഭവകാര്യത്തിലും അതുതന്നെ ചെയ്യുമെന്ന് പറയുന്നു. ഇത് സ്ഥിതിഗതികളെ വഷളാക്കുകയേ ചെയ്യു. കേന്ദ്രത്തിന്റെ അധികാരങ്ങളും വിഭവങ്ങളും സംസ്ഥാനങ്ങള്‍ക്കും പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കുമായി വിതരണംചെയ്യണം. സംസ്ഥാനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടാകണം ഇത്. ഇല്ലെങ്കില്‍ ഈ മൂന്നു ഗവണ്‍മെന്റുകളും തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പര സഹകരണവും പരസ്പര ധാരണയും ഉണ്ടാകാതെവരും. അത്തരത്തിലുള്ള പരിഷ്കാരം ഗുണത്തെക്കാളേറെ ദോഷംചെയ്യും.
ചെറുകിട ഉല്‍പാദകരുടെയും വ്യാപാരികളുടെയും മേഖലയിലേക്ക് വിദേശ-നാടന്‍ കുത്തകകള്‍ക്ക് പ്രവേശനാനുമതി നല്‍കുകയാണ് കോണ്‍ഗ്രസ് നയം. വിദേശകുത്തകകളെ അവിടേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാതെ വന്നത് ഇടതുപക്ഷവും മറ്റും ഇടപെട്ടതുമൂലമാണ്.

തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് ചെറുകിട ബിസിനസുകാര്‍ക്കായി കണ്ണീര്‍വാര്‍ക്കുന്നു. ഇത് മുതലക്കണ്ണീരല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിനു ഏറെ പാടുപെടേണ്ടിവരും.
ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി വന്‍കിടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിരന്തരം നല്‍കിവരികയായിരുന്നു യുപിഎ ഗവണ്‍മെന്റും. സാമ്പത്തികഭാരം സാധാരണക്കാരുടെമേല്‍ അടിച്ചേല്‍പിക്കയായിരുന്നു. ചെലവുചുരുക്കുന്ന കാര്യം വീണ്ടും പ്രകടനപത്രിക പറയുന്നു. വേണ്ടത് സമ്പന്നരില്‍നിന്ന് കൂടുതല്‍ തുക നികുതിയായി പിരിച്ചെടുക്കുകയാണ്. അങ്ങനെ പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും മറ്റും വേണ്ടി ആശ്വാസങ്ങളും വികസനവും ഉറപ്പാക്കുന്നതിന് ആവശ്യമായ വിഭവ സമാഹരണം നടത്തുകയാണ്. "അന്ധമായ സ്വകാര്യവല്‍ക്കരണം'' ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഗവണ്‍മെന്റ് നടപ്പാക്കി എന്നാണ് പ്രകടനപത്രിക ആരോപിക്കുന്നത്. എന്നാല്‍ യുപിഎ ഗവണ്‍മെന്റ് നടപ്പാക്കാന്‍ ശ്രമിച്ചതും അന്ധമായ സ്വകാര്യവല്‍ക്കരണമായിരുന്നു. ഒരു പരിധിയോളം അത് തടഞ്ഞത് ഇടതുപക്ഷമാണ്.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലും മറ്റും അര്‍ഹമായ സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് വീമ്പടിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയ്ക്കുകയും തോല്‍ക്കുന്ന സീറ്റിലേക്ക് ഏക വനിതാ സ്ഥാനാര്‍ഥിയെ തള്ളുകയും യുവാക്കളെ തീരെ അവഗണിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതൃത്വത്തിന് ഇങ്ങനെയൊരു നയം യാഥാര്‍ഥ്യബോധത്തോടെ എങ്ങനെ നടപ്പാക്കാന്‍ കഴിയും?

നാട്ടില്‍ ലഭ്യമായ കല്‍ക്കരി, ജലം, വായു, സൂര്യപ്രകാശം തുടങ്ങിയവയെ ഉപയോഗപ്പെടുത്തി ഇന്ത്യക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ആ സ്രോതസ്സുകള്‍ പലതിനെയും അവഗണിച്ചാണ് ചെലവേറെയും ആപത് സാധ്യത കൂടുതലുമായ ആണവോര്‍ജ്ജത്തിനായി അമേരിക്കയുമായി ആണവക്കരാറില്‍ യുപിഎ ഗവണ്‍മെന്റ് ഏര്‍പ്പെട്ടത്. അത് രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാണ്. എന്നിട്ടും ആണവക്കരാറിനെ വലിയ നേട്ടമായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തിന്റെ അടിസ്ഥാനാവശ്യങ്ങളെയൂം വികസനത്തെയും തലകീഴായാണ് കാണുന്നത്.

ഈ വീക്ഷണം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് വിദേശനയത്തിന്റെ കാര്യത്തിലാണ്. ഇന്ത്യക്ക് ഏറ്റവും പ്രയോജനകരമായ വിദേശനയമാണ് ഇപ്പോഴത്തേത് എന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. ഈ വിദേശനയം ചേരിചേരായ്മയെ നിഷേധിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തോട് അന്ധമായ വിധേയത്വം കാണിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നാംലോക രാജ്യങ്ങള്‍ക്കും മറ്റ് നിഷ്പക്ഷ രാജ്യങ്ങള്‍ക്കും ഇടയില്‍ ഇന്ത്യയെക്കുറിച്ചുള്ള മതിപ്പ് കുത്തനെ ഇടിയാന്‍ ഇടയാക്കി.

അവസാനമായി, പ്രവാസികളോട് അങ്ങേയറ്റത്തെ അവഗണനയാണ് ഈ പ്രകടനപത്രിക കാണിക്കുന്നത്. വിശേഷിച്ച് അവരിലെ സാധാരണക്കാരോട്. വിദേശനാണയം നേടിത്തന്ന് രാജ്യത്തെ സഹായിക്കുന്ന ലക്ഷക്കണക്കിനുവരുന്ന വിദേശ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ടോ പ്രായമായോ തിരിച്ചുവരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാന്‍ ഒരു നയവും കോണ്‍ഗ്രസിനില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍.

സി പി നാരായണന്‍

1 comment:

ഗള്‍ഫ് വോയ്‌സ് said...