തിരു: പിഡിപിയുടെ സഹായം കിട്ടിയാല്‍ മതേതരത്വം ഇടിഞ്ഞുവീഴില്ലെന്നും എന്‍ഡിഎഫിനെപ്പോലെ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കക്ഷിയാണോ പിഡിപിയെന്ന് എല്ലാവരും അഭിപ്രായം പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തിനെതിരെ ഇന്ന് വാളെടുക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ഈ സ്വഭാവസര്‍ട്ടിഫിക്കറ്റ്, 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മുന്നണിക്ക് അവരുടെ പിന്തുണ ലഭിച്ചപ്പോള്‍. തിരുവനന്തപുരം പ്രസ്ക്ളബ് 2001 ഏപ്രില്‍ 23ന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് പിഡിപി ബന്ധത്തെ കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചത്. "ഇത്തവണ പിഡിപി യുഡിഎഫിനെ സഹായിക്കുന്നു. അതുകൊണ്ട് മതേതരത്വം ഇടിഞ്ഞുവീഴില്ല'' എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യം ലീഗ് മുഖപത്രമായ ചന്ദ്രിക ഒന്നാംപേജില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്തു. പിഡിപി സംശയത്തിന്റെ കരിനിഴലിലായിരുന്ന സമയത്താണ് കുഞ്ഞാലിക്കുട്ടിയുടെയും ചന്ദ്രികയുടെയും ഈ നിലപാട്. പിഡിപിയാണോ എന്‍ഡിഎഫാണോ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കക്ഷിയെന്ന ചോദ്യത്തിന്, ഇതിന്റെ മറുപടി എല്ലാ പാര്‍ടികളും ഗവേഷണം നടത്തി പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി മറുപടി നല്കി. എന്‍ഡിഎഫ് തീവ്രവാദ സംഘടനയാണെന്ന് അന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ഇന്ന് അവരുമായുള്ള ബന്ധത്തില്‍ അപാകത കാണുന്നില്ല. "പിഡിപി തീവ്രവാദം ഉപേക്ഷിച്ചുവരുമ്പോള്‍ അവരെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്'' എന്നായിരുന്നു അന്ന് ലീഗ് നേതാവ് ഇ അഹമ്മദ് എംപിയുടെയും അഭിപ്രായം. "മഅ്ദനിയെ വിചാരണ കൂടാതെ തടവില്‍ വയ്ക്കുന്നത് തീര്‍ത്തും തെറ്റാണ്. വിചാരണ ചെയ്യട്ടെ, കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കട്ടെ''- കോഴിക്കോട് പ്രസ്ക്ളബ് 2001 ഏപ്രില്‍ 21ന് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞ അഹമ്മദ്, കോടതി വെറുതെ വിട്ട മഅ്ദനിയെ ഇന്ന് വേട്ടയാടുന്നു. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ കാണാന്‍ പോയത് വോട്ട് അഭ്യര്ഥിക്കാന്വേണ്ടിത്തന്നെയാണെന്ന് സിഎംപി നേതാവ് എം വി രാഘവനും അന്ന് സാക്ഷ്യപ്പെടുത്തി. "പോയിരുന്നു അതിലെന്താണ് തെറ്റ്. വോട്ട് അഭ്യര്ഥിക്കാന്തന്നെയാണ് പോയത്. പിഡിപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്''- 2001 ഏപ്രില്‍ 21ന് തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ രാഘവന് പറഞ്ഞ കാര്യം ചന്ദ്രിക വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്തു. യുഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ച് പൂന്തുറ സിറാജ് അന്ന് നടത്തിയ വാര്‍ത്താസമ്മേളനവും യുഡിഎഫ് അനുകൂല പത്രങ്ങള്‍ ആഘോഷമാക്കിയിരുന്നു. സിറാജിന്റെ വാര്‍ത്താ സമ്മേളനം ചന്ദ്രിക ഒന്നാംപേജില്‍ നാല് കോളം വാര്‍ത്തയാക്കി.

1 comment:
എന്‍ ഡി എഫ് വര്‍ഗ്ഗിയപാര്‍ട്ടി : കുഞ്ഞാലിക്കുട്ടി

Post a Comment