വേങ്ങരയില്‍ ആവേശം വിതറി വീണ്ടും ഹംസാക്ക .
വേങ്ങര: സാമ്രാജ്യത്വത്തിനെതിരായ സാധാരണക്കാരന്റെ പോരാട്ട പ്രതീകമായ മലബാര്‍ കലാപത്തിന്റെ ആവേശോജ്വല അധ്യായം എഴുതിച്ചേര്‍ത്ത മമ്പുറം ഉള്‍ക്കൊള്ളുന്ന വേങ്ങര മണ്ഡലത്തില്‍ ആവേശമുണര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി. വമ്പിച്ച ജനാവലിയാണ് ഹംസാക്കയെ കാണാന്‍ എത്തിയത്. ഒതുക്കുങ്ങല്‍ അങ്ങാടിയില്‍നിന്നാണ് വ്യാഴാഴ്ച സ്ഥാനാര്‍ഥിയുടെ പര്യടനം ആരംഭിച്ചത്. തൊടൂകുത്ത്പറമ്പിലെ സ്വീകരണത്തോടെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ അവസാനിച്ചു. ഊരകത്ത് പൂളാഫീസില്‍നിന്നും ആരംഭിച്ച് കല്ലേങ്ങന്‍പടിയിലും പറപ്പൂരില്‍ അരീക്കുളത്തുനിന്നും ആരംഭിച്ച് കനറാബാങ്ക് ജങ്ഷനിലും സമാപിച്ചു. എ ആര്‍ നഗറില്‍ കൊളപ്പുറം സൌത്തില്‍നിന്നാരംഭിച്ച് കുന്നുംപുറത്തും കണ്ണമംഗലത്ത് ചെങ്ങാനിയില്‍നിന്നാരംഭിച്ച് കോവിലപ്പാറയിലും സമാപിച്ചു. വേങ്ങരയില്‍ കച്ചേരിപ്പടിയില്‍നിന്നും ആരംഭിച്ച് വേങ്ങര ടൌണില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ഇ എന്‍ മോഹന്‍ദാസ്, എം മുഹമ്മദ്, കെ ടി അലവിക്കുട്ടി, വി ബാലകൃഷ്ണന്‍, ഇ എന്‍ ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
2 comments:
വേങ്ങരയില്‍ ആവേശം വിതറി വീണ്ടും ഹംസാക്ക .
[Photo]

മദനിയെ കൊല്ലാൻ പിഡിപിയുടെ ശ്രമം
മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ അപായപ്പെടുത്താൻ നീക്കമെന്ന വെളിപ്പെടുത്തൽ പി.ഡി. പിക്കും ഇടതുപക്ഷത്തിനും തിരിച്ചടിക്കുന്നു.
പി.ഡി.പിയുടെ തീവ്രവാദ ബ ന്ധം പൊന്നാനിയേയും ഇടതുപ ക്ഷത്തേയും ഒരുപോ ലെ വെട്ടിലാക്കാൻ തുടങ്ങിയപ്പോൾ അതിൽനിന്നു തടിയൂരി സഹതാപതരംഗമുയർത്തുകയായിരുന്നു മഅദനിക്കെതിരേയുള്ള ഭീഷണി വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നാണ് ആ രോപണം. എന്നാൽ, സംസ്ഥാന ഇന്റലിജൻസിന്റേയും തമിഴ്‌നാട് ഇന്റലിജൻസിന്റേയും വെളിപ്പെടുത്തൽ പുറത്തായതോടെ പി.ഡി.പിക്കും ഒപ്പം ഇടതുമുന്നണിക്കും ഇത് കൂടുതൽ ആഘാതമുണ്ടാക്കുകയാണ്.
സംഭവം വിവാദമായതോടെ 'ഭീഷണിക്ക്' കൂടുതൽ പ്രചാരണം നൽകാതെ ഒതുക്കാനാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നു പി.ഡി.പിക്കും അതുപോലെ പോലീസിനും സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം.
മഅദനിയെപ്പോലൊരു വിവാദ നേതാവിനെ അപായപ്പെടുത്താൻ ശ്രമമെന്ന് അവരുടെ നേതാക്കൾതന്നെ പുറത്തുവിട്ടിട്ടും സംസ്ഥാന പോലീസ് എന്തു ചെയ്തെന്ന ചോദ്യത്തിന് ഇന്നലെ ഡി.ജി.പി പോലും പ്രതികരിക്കാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഒതുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നുതന്നെയാണ് സൂചന.
ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോ സന്ദേശത്തിന്റെ ഉറവിടം ചികയലോ തെരഞ്ഞെടുപ്പിന് മുമ്പ് വേണെ്ടന്നും ഭീഷണി സന്ദശം വന്നതെന്ന് സംശയിക്കുന്ന കോഴിക്കോട് എഡി ജിപി ഓഫീസിനോടുപോലും ഇതുസംബന്ധിച്ച് ഒരു പ്രതികരണവും നടത്തരുതെന്നും ഉന്നതതല നിർദേശമുണെ്ടന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ബുധനാഴ്ച രാവിലെ മലപ്പുറം പ്രസ് ക്ലബിൽ പി.ഡി.പി വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജാണ് കരഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തി മഅദനിയെ മലപ്പുറം ജില്ലയിൽ വച്ച് അപായപ്പെടുത്താൻ നീക്കമുള്ളതായി അറിയിച്ചത്. വിശ്വസനീയ കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരമെന്ന വെളിപ്പെടുത്തലോടെയായിരുന്നു പത്രസമ്മേളനം.
എന്നാൽ, ഇത്തരമൊരുവിവരം പത്രസമ്മേളനം നടത്തിയാണോ അറിയിക്കേണ്ടതെന്ന ചോദ്യത്തിന് കണ്ണീർതൂകുകയല്ലാതെ മറുപടിയൊന്നും പറയാതിരുന്ന സിറാജ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പോലീസിന് നൽകിയ പരാതിയുടെ പകർപ്പുകൾപ്പോലും കാണിക്കാൻ തയാറായില്ല.
എന്നാൽ, സംഭവം പുറത്തായ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജൻസ് തമിഴ്‌നാട് ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മഅദനിയെ അപായപ്പെടുത്തൽ പി.ഡി.പി സ്വയം കെട്ടിച്ചമച്ചതാണെന്ന ആരോ പണത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോയത്. കൂടുതൽ അന്വേഷണങ്ങളിലേക്കു പോയപ്പോൾ സ്വന്തംനിലയിൽ പി.ഡി.പി കെട്ടിച്ചമച്ചെടുത്ത നാടകങ്ങളുടെ ചുരുളഴിഞ്ഞതായാണ് പോലീസ് പറയുന്നത്.
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതുമുതൽ പാർട്ടിയും ഒപ്പം സി.പി.എമ്മും ഒരുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതികൂലമാവുമെന്ന് കണ്ടാണ് ഇവർ ഇത്തരം നീക്കത്തിന് പുറപ്പെട്ടതെന്നാണ് വിവരം.
കോയമ്പത്തൂരിലാണ് ഇത്തരമൊരു നാടകത്തിന് വേദിയായതെന്നാണ് തമിഴ്‌നാട് ഇന്റലിജൻസ് സംസ്ഥാന ഇന്റലിജൻസിന് കൈമാറിയത്. പി.ഡി.പിയുടെ ദൂതനായി അവിടെ എത്തിയ മലയാളിയായ നാസറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കരുമ്പുക്കടക്കു സമീപം ആസാദ് നഗറിലെ പ്രാർഥനാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഹസ്യയോഗം നടക്കുന്നു. നാസറിനു പുറമെ സനീർ, ഖയൂം, ഫറൂഖ് എന്നിവരുൾപ്പെടെ അഞ്ചു പേർ യോഗത്തിൽ പങ്കെടുത്തു.
സത്യമേവ ജയതേ എന്നു പേരിട്ട മദനിയുടെ പ്രചരണ യാത്ര മലപ്പുറത്തെത്തുമ്പോൾ പങ്കെടുക്കുന്നവർക്കിടയിലേക്കു മനുഷ്യബോംബുകളെ പോലെ പ്രവർത്തിക്കുക. ഇതിലൂടെ സഹതാപ തരംഗവും തെരഞ്ഞെടുപ്പ് വിജയവുമായിരുന്നു ഇവർ ലക്ഷ്യമിട്ടത ത്രേ. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു യോഗത്തിൽ പങ്കെടുത്ത ആളെന്ന പേരിലാണ് കോഴിക്കോട് എഡിജിപി ഓഫീസിലേക്കു ഫോൺ സന്ദേശം വരുന്നത്.
യഥാർഥ ഓപ്പറേഷനാണെങ്കിൽ ഇത്തരത്തിൽ പോലീസിനെ ഫോണിൽ അറിയിക്കില്ലെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. കോഴിക്കോട് എഡിജിപി ഓഫീസിൽ നിന്നും ഒരു കോൺസ്റ്റബിളാണ് ഫോണെടുത്തെതെന്നാണ് വിവരം. ഇത്തരം വിവരങ്ങളെല്ലാം സംസ്ഥാന ഇൻലിജൻസിന്റെ അന്വേഷണത്തിൽ നിന്നാണ് പുറത്തുവരുന്നത്.
അതേസമയം, ഇതുവരെ ഇത്തരത്തിൽ ഒരു ഫോൺവന്നതായോ ഇങ്ങനെയൊരു ഭീഷണിയെ ക്കുറിച്ചോ അറിയില്ലെന്നാണ് ഇപ്പോഴും എഡിജിപി ഓഫീസിൽനിന്നുള്ള പ്രതികരണം. ഇന്നലെ ഡിജിപിയും ഇതുസംബന്ധിച്ച് ഒന്നും പ്രതികരിക്കാതിരുന്നതും കൂടുതൽ ദുരൂഹതയ്ക്ക് ഇടനൽകുകയാണ്.
Post a Comment