Wednesday, April 8, 2009

ലീഗ് മറന്ന 'ആശങ്കകള്‍'

ലീഗ് മറന്ന 'ആശങ്കകള്‍'

ലീഗ് മറന്ന 'ആശങ്കകള്‍'..

.ആണവകരാറിന് പിന്തുണ നല്‍കി മുസ്ളിം ജനസാമാന്യത്തെ വഞ്ചിക്കുകയായിരുന്നു ലീഗ് നേതൃത്വം. അധികാരം കളഞ്ഞുള്ള ഒരു ധാര്‍മികതയും തങ്ങള്‍ക്കില്ലെന്ന് ഇന്ത്യയെ സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവച്ച ആണവകരാറിനെ പിന്തുണച്ചതിലൂടെ ലീഗ് തെളിയിച്ചു. അണികളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള നാണംകെട്ട മലക്കം മറിച്ചിലുകളായിരുന്നു ആണവകരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന സമയത്ത് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അണികളെ ബോധിപ്പിക്കാന്‍ ആശങ്കയുണ്ടെന്ന് പറയുകയും അതേ സമയം മന്ത്രിസ്ഥാനം കളയാതിരിക്കാന്‍ കരാറിനെ പിന്തുണക്കുകയുമായിരുന്നു ലീഗ് ചെയ്തത്. കരാറിനെ എതിര്‍ത്തുകൊണ്ട്, അന്തരിച്ച അഖിലേന്ത്യാ പ്രസിഡന്റ ജി എം ബനാത്ത്വാല എഴുതിയ കത്ത് മുക്കാനും ഇ അഹമ്മദടക്കമുള്ള ലീഗ് നേതാക്കള്‍ കിണഞ്ഞുപാടുപെട്ടു. സദ്ദാം ഹുസൈനെ വധിച്ചതുള്‍പ്പെടെയുള്ള കൊടുംക്രൂരതകള്‍ക്ക് ഇറാഖില്‍ നേതൃത്വം നല്‍കിയ അമേരിക്കക്ക് വേണ്ടിയായിരുന്നു കോഗ്രസ് നിലകൊണ്ടത്. ഇറാനുനേരെ ആയുധസന്നാഹമൊരുക്കിയ, അഫ്ഗാനിസ്ഥാനില്‍ ചുടലപ്പറമ്പുകള്‍ തീര്‍ത്ത, പലസ്തീനില്‍ മനുഷ്യക്കുരുതി നടത്താന്‍ ഇസ്രായേലിന് അരങ്ങൊരുക്കികൊടുക്കുന്ന അമേരിക്കയുമായി ആരെതിര്‍ത്താലും ബന്ധമുണ്ടാക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നെങ്കിലും മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നുകരുതി ലീഗ് മൌനം പാലിച്ചു. ആണവകരാറുമായി കോഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇ അഹമ്മദിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രസ്താവനയ്ക്ക് 24 മണിക്കുറുപോലും ആയുസ്സുണ്ടായില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള സംസ്ഥാന നേതൃത്വം പ്രസ്താവനയിറക്കി. മാത്രമല്ല കരാറിനെ പുകഴ്ത്താനും മറന്നില്ല. മുസ്ളിം ലീഗ് അതിനുമുമ്പ് ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത.് എന്നാല്‍ ലീഗ് അഖിലേന്ത്യാ നേതൃത്വം ഇക്കാര്യ അതിനുമുമ്പുതന്നെ ചര്‍ച്ച ചെയ്തിരുന്നു എന്ന് ജി എം ബനാത്ത്വാലയുടെ മരണപത്രം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് ചെന്നൈയില്‍ ചേര്‍ന്ന മുസ്ളിം ലീഗ് അഖിലേന്ത്യാ എക്സിക്യുട്ടീവ് യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്്. ജി എം ബനാത്ത്വാല, ഇ അഹമ്മദ്, ശിഹാബ് തങ്ങള്‍ എന്നിവരുള്‍പ്പെടെ ലീഗിന്റെ തൊണ്ണൂറോളം അഖിലേന്ത്യാ നേതാക്കള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അമേരിക്കയുമായുള്ള കൂട്ടുകെട്ട് ലീഗ് എതിര്‍ക്കണമെന്നായിരുന്നു അവിടെ ഉയര്‍ന്ന ഭൂരിപക്ഷാഭിപ്രായം. അമേരിക്കയുമായുള്ള ബന്ധം സമുദായ താല്‍പ്പര്യത്തിനെതിരാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇത് മറച്ചുവച്ചാണ് ലീഗ് ഇക്കാര്യം ചര്‍ച്ചചെയ്തില്ലെന്ന് സംസ്ഥാന നേതൃത്വം പ്രസ്താവനയിറക്കിയത്. മാത്രമല്ല യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ മാനിക്കാതെ ലീഗ് സമുദായ താല്‍പ്പര്യം പോലും മറന്ന് കരാറിന് പിന്തുണനല്‍കുകയായിരുന്നു. മന്ത്രിസ്ഥാനം നിലനിര്‍ത്തുക മാത്രമായിരുന്നു ലീഗിന്റെ ലക്ഷ്യം. സമുദായത്തെക്കുറിച്ച് പറയുന്നത് വോട്ട് ലഭിക്കാനും അധികാരസ്ഥാനങ്ങളിലെത്താനുമാണെന്ന് ഇതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ലീഗ്.
എന്‍ കെ സുജിലേഷ്.

3 comments:

ഗള്‍ഫ് വോയ്‌സ് said...

ലീഗ് മറന്ന 'ആശങ്കകള്‍'..

[Photo]

ബഷീർ said...

best wishes

Anonymous said...

ലീഗ് വിരോധികള്‍‍‍ ..

രാഷ്ട്രീയം ഇസ്ലാമിലില്ല, ഞങ്ങളെ അതിന് കിട്ടില്ല എന്നു പറഞ്ഞ് മുസ്ലിങ്ങളെ ചേരിതിരിച്ച് ഐക്യം ഇല്ലാതാക്കിയവര്‍‍‍ എന്നു പറഞ്ഞു നടന്നവര്‍‍ അതെ ഇസ്ലലാമിന്റെ പേരില്‍‍ സ്ഥാനാര്‍‍ഥിയെ നിര്‍‍ത്തുന്നു.
വോട്ട് പിടിക്കാന്‍‍ ഇറങ്ങുന്നു ...

എന്താടോ ഇതൊക്കൊ ..വെള്ളറക്കാടേ ....

ലീഗ് വിരോധമായി ഇറങ്ങുന്ന വേള്ളറ ക്കാടേ നീ ഇതു കാണുന്നില്ലേ!!!