എന്‍ഡിഎഫിന്റെ വോട്ട് ഇടതുപക്ഷ മുന്നണിക്ക് വേണ്ട. പിണറായി വിജയന്റെ ധീരമായ പ്രഖ്യാപനം .

കോഴിക്കോട്: എന്‍ഡിഎഫിന്റെ വോട്ട് ഇടതുമുന്നണിക്കു വേണ്ടെന്ന് പിണറായി വിജയന്‍. എന്‍ഡിഎഫ് മുന്‍പും യുഡിഎഫിന്റെ ഭാഗമായിരുന്നു. എന്‍ഡിഎഫ് വളര്‍വന്നത് മുസ്ലിം ലീഗിന്റെ ചിറകിനടിയിലായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട്(എന്‍ഡിഎഫ്) തീരുമാനത്തെക്കുറിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ സിപിഐഎം പൊതുയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിനെയും കെ.വി.തോമസിനെയും എതിര്‍ക്കുമെന്നു പറയുമ്പോള്‍ അവരെ സ്ഥാനാര്‍ഥികളാക്കിയ കോണ്‍ഗ്രസിനെ മറ്റെല്ലാ മണ്ഡലങ്ങളില്‍ പിന്തുണയ്ക്കുന്നതിന്റെ യുക്തിയെന്താണെന്നും പിണറായി വിജയന്‍ ചോദിച്ചു.
2 comments:

ജമാഅത്തെ ഇസ്ലാമിയുടേയും മദനിയുടേയും ഉമാ ഉണ്ണിയുടേയും പിന്തുണക്കു വേണ്ടി ഓടിപ്പാഞ്ഞ പിണറായിക്ക് പോപ്പുലര്‍ ഫ്രണ്ട് ഇടതുമുന്നണിയെ എതിര്‍ത്ത് വോട്ട് ചെയ്യും എന്ന പ്രഖ്യാപനത്തെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളത്? നാളെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണ ആര്‍ക്കാണ്‍ എന്ന് പ്രഖ്യാപിക്കും എന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയപ്പോള്‍ വേണമായിരുന്നു പിണറായി പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണ വേണ്ടന്ന്, പകരം അവര്‍ എല്‍ ഡി എഫിനെ എതിര്‍ക്കും എന്ന പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ക്കവരുടെ പിന്തുണ വേണ്ട എന്ന പ്രഖ്യാപനം എല്‍ ഡി എഫിനെ, പിണറായിയെ വീണ്ടും ജനങ്ങളുടെ പുമ്പില്‍ അപഹാസ്യനാക്കുന്നു...
കെ വി തോമസ്സിനേയും ശശി തരൂരിനേയും എതിര്‍ക്കാനുള്ള തീരുമാനം തെറ്റിദ്ധാരണമൂലമാണെന്ന് കരുതുന്നു, എല്‍ ഡി എഫ് പിന്തുണ വേണ്ട എന്ന് പറഞ്ഞാലും അവര്‍ എല്‍ ഡി എഫിനെ ഈ രണ്ട് മണ്ഡലങ്ങളില്‍ പിന്തുണക്കുക തന്നെ ചെയ്യും.
പോപ്പുലര്‍ ഫ്രണ്ട് ആരേയും പിന്തുണക്കുകയല്ല ഈ തിരഞ്ഞെടുപ്പില്‍ ചെയ്യുന്നത്, അവര്‍ക്കെതിര്‍പ്പുള്ളവരെ എതിര്ക്കുകയാണ്‍ ചെയ്യുന്നത്... യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക, പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കാതെ...
Post a Comment