ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വംശഹത്യയിലെ പങ്കിനെപ്പറ്റി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയുടെ മുന്‍ ഡയറക്ടര്‍ രാഘവന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതിയുടെ നിര്‍ണായകവിധി രാജ്യത്താകമാനമുള്ള മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്കും ദേശാഭിമാനികള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വൈകിയെത്തുന്ന നീതി, നീതിയുടെ നിഷേധമാണെന്ന ചൊല്ല് ശരിയാണെങ്കിലും ഏഴുവര്‍ഷത്തിനുശേഷമെങ്കിലും ഇങ്ങനെയൊരു വിധിയുണ്ടായല്ലോ എന്ന് സമാധാനിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും വകയുണ്ട്. ഗോധ്രസംഭവത്തിന്റെ പ്രത്യാഘാതമാണ് ഗുജറാത്തിലുണ്ടായതെന്നും അത് സ്വാഭാവികമാണെന്നും പറഞ്ഞ് വംശഹത്യക്ക് ന്യായീകരണം കണ്ടെത്താനാണ് നാളിതുവരെയും സംഘപരിവാര്‍ ശ്രമിച്ചത്. ഗോധ്രസംഭവത്തിനു വളരെ മുമ്പുതന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവിഭാഗമായ മുസ്ളിങ്ങളെ ആക്രമിക്കുന്നതിന് ആസൂത്രിതപദ്ധതി തയ്യാറാക്കിയിരുന്നെന്ന് തെളിഞ്ഞതാണ്. സംഘപരിവാര്‍ മുസ്ളിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളും അവരുടെ വ്യാപാരസ്ഥാപനങ്ങളും മുന്‍കൂട്ടി കണ്ടെത്തി രേഖ തയ്യാറാക്കിയിരുന്നു. മോഡിസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് വംശഹത്യ നടന്നത്. ക്രമസമാധാനം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ്സേന അക്രമികളെ പിടികൂടുന്നതിനുപകരം അക്രമികളോടൊപ്പം ചേര്‍ന്ന് വംശഹത്യയില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് കാണാനായത്. ഇതൊക്കെ നിഷ്പക്ഷമായ അന്വേഷണത്തില്‍ തെളിഞ്ഞതാണ്. മന്ത്രിമാരും എംഎല്‍എമാരും അക്രമികളോടൊപ്പം ചേര്‍ന്നതായിട്ടാണ് മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും കണ്ടെത്തിയത്. ബെസ്റ്ബേക്കറി കേസ് ഗുജറാത്തില്‍ വിചാരണചെയ്തപ്പോള്‍ സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റുന്ന അനുഭവമാണുണ്ടായത്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് ബെസ്റ്ബേക്കറി കേസുള്‍പ്പെടെ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് ഉത്തരവിടാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായത്. കേസ് ഗുജറാത്തിനു പുറത്ത് കോടതിയില്‍ വിചാരണചെയ്തപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ തെളിവ് കണ്ടെത്താനും കുറ്റക്കാരെ ശിക്ഷയ്ക്ക് വിധേയരാക്കാനും സാധിച്ചു. വംശഹത്യയെത്തുടര്‍ന്നുള്ള നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ജയിച്ചു. നരേന്ദ്രമോഡിതന്നെ വീണ്ടും മുഖ്യമന്ത്രിയായി എന്നതും നേരാണ്. ഈ വിജയം വംശഹത്യക്കുള്ള അംഗീകാരമായിട്ടാണ് ബിജെപി നേതൃത്വം വ്യാഖ്യാനിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ നേതാവ് പ്രവീ തൊഗാഡിയ അഭിമാനത്തോടെ പറഞ്ഞത് ഗുജറാത്തിലെ വിജയം 2004ലെ ലോക്സഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ബിജെപിക്ക് ലോക്സഭയില്‍ കേവലഭൂരിപക്ഷം ലഭിക്കുമെന്നുമായിരുന്നു. ദേശീയ ജനാധിപത്യസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അതോടെ ഭരണഘടനയില്‍ മാറ്റംവരുത്തി ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും തൊഗാഡിയ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. തുടര്‍ന്ന് ന്യൂനപക്ഷങ്ങളെയും കപട മതേതരവാദികളെയും തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു. സംഘപരിവാര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ഉണ്ടാകുമായിരുന്ന ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രവീ തൊഗാഡിയയുടെ പ്രഖ്യാപനങ്ങള്‍. ഗുജറാത്തിലെ വംശഹത്യയില്‍നിന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു വിജയത്തില്‍നിന്നുമാണ് സംഘപരിവാറിന് വര്‍ഗീയത വളര്‍ത്തുന്നതിലും വര്‍ഗീയ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രോത്സാഹനവും പ്രചോദനവും ലഭിച്ചത്. കോഗ്രസാണെങ്കില്‍ ഒരുതരം നിസ്സംഗമനോഭാവമാണ് വംശഹത്യയോട് സ്വീകരിച്ചത്. നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യ കേവലം യാദൃച്ഛികമായിരുന്നില്ല. പരീക്ഷണമായിരുന്നു. മതവിദ്വേഷം വളര്‍ത്തിയും ഹിന്ദുവികാരം ആളിക്കത്തിച്ചും ഭൂരിപക്ഷമതവിഭാഗമായ ഹിന്ദുവോട്ട് തട്ടിയെടുത്ത് അധികാരത്തിലെത്താനുള്ള പരീക്ഷണം. ഈ പരീക്ഷണം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ജാതിമതഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യത മോഡിസര്‍ക്കാര്‍ അവഗണിച്ചുതള്ളി. രണ്ടായിരത്തിലധികം നിരപരാധികളായ മുസ്ളിങ്ങളെ കൊന്നൊടുക്കിയതിലും അവരുടെ സ്വത്ത് നശിപ്പിച്ചതിലും അഭിമാനംകൊണ്ടു. തന്റെ ഭരണത്തിലുണ്ടായ കൂട്ടക്കൊലയില്‍ അല്‍പ്പമെങ്കിലും വേദന തോന്നിയില്ല. മോഡി ഒരിക്കല്‍പ്പോലും ജനങ്ങളോട് തെറ്റ് സമ്മതിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായില്ല. മറിച്ച് എല്ലാ ക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുകയാണ് ചെയ്തത്. അത്തരം ഒരു മുഖ്യമന്ത്രിയെയാണ് ഉത്തമമാതൃകയായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഭാവി പ്രധാനമന്ത്രിയായിപ്പോലും നന്ദ്രേമോഡിയെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘപരിവാറിന് മടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ ഏഴുവര്‍ഷംമുമ്പ് നടന്ന വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും മൂന്നുമാസത്തിനകം സത്യം കണ്ടെത്തി കോടതിയെ അറിയിക്കണമെന്നും അന്വേഷണകമീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഇതെന്നതില്‍ സംശയമില്ല. കോടതിയുടെ ഇടപെടലോടെ ഗുജറാത്തിലെ വംശഹത്യയെ മേലില്‍ ന്യായീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുന്നു. നരേന്ദ്രമോഡി കുറ്റം അഭിമാനപൂര്‍വം ഏറ്റെടുക്കുമോ, അതല്ല തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുമോ എന്ന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അറിയാന്‍ കഴിയും. അതെന്തായിരുന്നാലും സംഘപരിവാറിന്റെ മാതൃകാമുഖ്യമന്ത്രിക്കേറ്റ ഒരു കനത്ത പ്രഹരമാണ് ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാനമായ വിധിയെന്നതില്‍ സംശയമില്ല.
Tuesday, April 28, 2009
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗാതാര്‍ഹം .
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വംശഹത്യയിലെ പങ്കിനെപ്പറ്റി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയുടെ മുന്‍ ഡയറക്ടര്‍ രാഘവന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതിയുടെ നിര്‍ണായകവിധി രാജ്യത്താകമാനമുള്ള മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്കും ദേശാഭിമാനികള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വൈകിയെത്തുന്ന നീതി, നീതിയുടെ നിഷേധമാണെന്ന ചൊല്ല് ശരിയാണെങ്കിലും ഏഴുവര്‍ഷത്തിനുശേഷമെങ്കിലും ഇങ്ങനെയൊരു വിധിയുണ്ടായല്ലോ എന്ന് സമാധാനിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും വകയുണ്ട്. ഗോധ്രസംഭവത്തിന്റെ പ്രത്യാഘാതമാണ് ഗുജറാത്തിലുണ്ടായതെന്നും അത് സ്വാഭാവികമാണെന്നും പറഞ്ഞ് വംശഹത്യക്ക് ന്യായീകരണം കണ്ടെത്താനാണ് നാളിതുവരെയും സംഘപരിവാര്‍ ശ്രമിച്ചത്. ഗോധ്രസംഭവത്തിനു വളരെ മുമ്പുതന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവിഭാഗമായ മുസ്ളിങ്ങളെ ആക്രമിക്കുന്നതിന് ആസൂത്രിതപദ്ധതി തയ്യാറാക്കിയിരുന്നെന്ന് തെളിഞ്ഞതാണ്. സംഘപരിവാര്‍ മുസ്ളിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളും അവരുടെ വ്യാപാരസ്ഥാപനങ്ങളും മുന്‍കൂട്ടി കണ്ടെത്തി രേഖ തയ്യാറാക്കിയിരുന്നു. മോഡിസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് വംശഹത്യ നടന്നത്. ക്രമസമാധാനം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ്സേന അക്രമികളെ പിടികൂടുന്നതിനുപകരം അക്രമികളോടൊപ്പം ചേര്‍ന്ന് വംശഹത്യയില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് കാണാനായത്. ഇതൊക്കെ നിഷ്പക്ഷമായ അന്വേഷണത്തില്‍ തെളിഞ്ഞതാണ്. മന്ത്രിമാരും എംഎല്‍എമാരും അക്രമികളോടൊപ്പം ചേര്‍ന്നതായിട്ടാണ് മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും കണ്ടെത്തിയത്. ബെസ്റ്ബേക്കറി കേസ് ഗുജറാത്തില്‍ വിചാരണചെയ്തപ്പോള്‍ സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റുന്ന അനുഭവമാണുണ്ടായത്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് ബെസ്റ്ബേക്കറി കേസുള്‍പ്പെടെ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് ഉത്തരവിടാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായത്. കേസ് ഗുജറാത്തിനു പുറത്ത് കോടതിയില്‍ വിചാരണചെയ്തപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ തെളിവ് കണ്ടെത്താനും കുറ്റക്കാരെ ശിക്ഷയ്ക്ക് വിധേയരാക്കാനും സാധിച്ചു. വംശഹത്യയെത്തുടര്‍ന്നുള്ള നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ജയിച്ചു. നരേന്ദ്രമോഡിതന്നെ വീണ്ടും മുഖ്യമന്ത്രിയായി എന്നതും നേരാണ്. ഈ വിജയം വംശഹത്യക്കുള്ള അംഗീകാരമായിട്ടാണ് ബിജെപി നേതൃത്വം വ്യാഖ്യാനിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ നേതാവ് പ്രവീ തൊഗാഡിയ അഭിമാനത്തോടെ പറഞ്ഞത് ഗുജറാത്തിലെ വിജയം 2004ലെ ലോക്സഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ബിജെപിക്ക് ലോക്സഭയില്‍ കേവലഭൂരിപക്ഷം ലഭിക്കുമെന്നുമായിരുന്നു. ദേശീയ ജനാധിപത്യസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അതോടെ ഭരണഘടനയില്‍ മാറ്റംവരുത്തി ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും തൊഗാഡിയ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. തുടര്‍ന്ന് ന്യൂനപക്ഷങ്ങളെയും കപട മതേതരവാദികളെയും തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു. സംഘപരിവാര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ഉണ്ടാകുമായിരുന്ന ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രവീ തൊഗാഡിയയുടെ പ്രഖ്യാപനങ്ങള്‍. ഗുജറാത്തിലെ വംശഹത്യയില്‍നിന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു വിജയത്തില്‍നിന്നുമാണ് സംഘപരിവാറിന് വര്‍ഗീയത വളര്‍ത്തുന്നതിലും വര്‍ഗീയ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രോത്സാഹനവും പ്രചോദനവും ലഭിച്ചത്. കോഗ്രസാണെങ്കില്‍ ഒരുതരം നിസ്സംഗമനോഭാവമാണ് വംശഹത്യയോട് സ്വീകരിച്ചത്. നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യ കേവലം യാദൃച്ഛികമായിരുന്നില്ല. പരീക്ഷണമായിരുന്നു. മതവിദ്വേഷം വളര്‍ത്തിയും ഹിന്ദുവികാരം ആളിക്കത്തിച്ചും ഭൂരിപക്ഷമതവിഭാഗമായ ഹിന്ദുവോട്ട് തട്ടിയെടുത്ത് അധികാരത്തിലെത്താനുള്ള പരീക്ഷണം. ഈ പരീക്ഷണം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ജാതിമതഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യത മോഡിസര്‍ക്കാര്‍ അവഗണിച്ചുതള്ളി. രണ്ടായിരത്തിലധികം നിരപരാധികളായ മുസ്ളിങ്ങളെ കൊന്നൊടുക്കിയതിലും അവരുടെ സ്വത്ത് നശിപ്പിച്ചതിലും അഭിമാനംകൊണ്ടു. തന്റെ ഭരണത്തിലുണ്ടായ കൂട്ടക്കൊലയില്‍ അല്‍പ്പമെങ്കിലും വേദന തോന്നിയില്ല. മോഡി ഒരിക്കല്‍പ്പോലും ജനങ്ങളോട് തെറ്റ് സമ്മതിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായില്ല. മറിച്ച് എല്ലാ ക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുകയാണ് ചെയ്തത്. അത്തരം ഒരു മുഖ്യമന്ത്രിയെയാണ് ഉത്തമമാതൃകയായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഭാവി പ്രധാനമന്ത്രിയായിപ്പോലും നന്ദ്രേമോഡിയെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘപരിവാറിന് മടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ ഏഴുവര്‍ഷംമുമ്പ് നടന്ന വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും മൂന്നുമാസത്തിനകം സത്യം കണ്ടെത്തി കോടതിയെ അറിയിക്കണമെന്നും അന്വേഷണകമീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഇതെന്നതില്‍ സംശയമില്ല. കോടതിയുടെ ഇടപെടലോടെ ഗുജറാത്തിലെ വംശഹത്യയെ മേലില്‍ ന്യായീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുന്നു. നരേന്ദ്രമോഡി കുറ്റം അഭിമാനപൂര്‍വം ഏറ്റെടുക്കുമോ, അതല്ല തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുമോ എന്ന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അറിയാന്‍ കഴിയും. അതെന്തായിരുന്നാലും സംഘപരിവാറിന്റെ മാതൃകാമുഖ്യമന്ത്രിക്കേറ്റ ഒരു കനത്ത പ്രഹരമാണ് ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാനമായ വിധിയെന്നതില്‍ സംശയമില്ല.
തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. സി.ഡി.എസ്. നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2008 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് 2007, 2008 വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തോടടുത്ത് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിവന്നുകഴിഞ്ഞു. 2007 വരെ ശരാശരി ഒന്നര ലക്ഷംപേര്‍ മാത്രം അവിടത്തെ കരാര്‍ കഴിഞ്ഞ് തിരിച്ചുവന്ന സ്ഥാനത്താണ് ഈ വര്‍ധനവ്. സാമ്പത്തിക പ്രതിസന്ധിയും 1970നുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിച്ചുപോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതുമാണ് ഈ വര്‍ധനവിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായാധിക്യവും ജോലിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കാനുള്ള തീരുമാനവും തിരിച്ചുവരുന്നവരുടെ തോതിന് സമീപഭാവിയില്‍ ആക്കം കൂട്ടും. യു.എ.ഇ.യെയാണ് സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. നിര്‍മ്മാണം, ടൂറിസം, സാമ്പത്തികംഎന്നീ മേഖലകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഈ മേഖലകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യു.എ.ഇ.യാണ്. തൊഴിലന്വേഷിച്ച് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയവരില്‍ 60 ശതമാനം പേരും നിര്‍മ്മാണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള യു.എ.ഇ.പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2009ല്‍ നടത്താനുദ്ദേശിച്ചിരുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയിലധിഷുിതമായ ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല. പ്രതിസന്ധി തുടര്‍ന്നും മുന്നോട്ട് പോകുകയാണെങ്കില്‍ ഈ രാജ്യങ്ങളെയും സമീപഭാവിയില്‍ കാര്യമായി ബാധിച്ചുതുടങ്ങും. ആരോഗ്യമേഖലയിലും വീട്ടുജോലിക്കുമായി ഗള്‍ഫിലേക്ക് പോയവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോയ ഇന്ത്യക്കാരില്‍ ഏറെയും കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഇത് കാര്യമായി ബാധിക്കും. പക്ഷേ ഈ പ്രതിസന്ധി വിമാനസര്‍വീസുകളെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ കണക്കുകള്‍ വിലയിരുത്തിയാലേ യഥാര്‍ഥ സ്ഥിതി മനസ്സിലാകുകയുള്ളൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ഈ മാസങ്ങളിലാണ് ഭൂരിഭാഗം പേരും നാട്ടിലേക്ക് വരുന്നത്. വരുന്നവരില്‍ എത്രപേര്‍ തിരിച്ചുപോകുന്നു എന്ന കണക്കെടുത്താല്‍ പ്രതിസന്ധിയുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. അതേസമയം ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരുടെ എണ്ണത്തില്‍ 2008ല്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സി.ഡി.എസ്. കണക്കുകള്‍ വിശദമാക്കുന്നു. ജോലി അന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 2008ല്‍ 8.40 ലക്ഷം പേരാണ് പോയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ ശരാശരി ആറര ലക്ഷം പേര്‍ മാത്രം പോയ സ്ഥാനത്താണ് ഒരു വര്‍ഷംകൊണ്ട് രണ്ട് ലക്ഷത്തിന്റെ വര്‍ധനവുണ്ടായത്.
Sunday, April 26, 2009
മലയാളം കള്ളഭാഷയായി മാറി: സക്കറിയ
ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് വാക്കുകളാണ്. ഏറ്റവും ലാഭകരമായ ഒരൊറ്റ വ്യവസായമേയുള്ളൂ, മാധ്യമ വ്യവസായം. മറ്റൊന്ന് ഭക്തി വ്യവസായമാണ്. കേരളത്തിലെ ഏറ്റവും പ്രമുഖ ആള്‍ദൈവം വര്‍ഷത്തില്‍ 10 മാസവും വിദേശത്താണ്. ആള്‍ദൈവം എന്തുകൊണ്ട് പരമദരിദ്രരായ കോടികള്‍ ജീവിക്കുന്ന ബീഹാറിലും യു.പിയിലും ചെന്ന് താമസിക്കുന്നില്ല?
സാഹിത്യവും സാഹിത്യകാരനും ഇത്തരം കുത്തകകളുടെ കളിപ്പാട്ടങ്ങളാണ്, പ്രത്യേകിച്ച് മാധ്യമ കുത്തകകളുടെ. മാധ്യമ വ്യവസായം നിയന്ത്രിക്കുന്നത് രാഷ്ട്രിയ/മത/ജാതി വ്യവസായമാണ്. ഈ സാഹചര്യത്തില്‍ മലയാള ഭാഷ രാഷ്ട്രീയ അധികാരത്തിന്റെ ഭാഷയായി മാറിയിരിക്കുന്നു. ഇംഗ്ലീഷ് പഠിച്ചവന്‍ പെട്ടിയെടുത്ത് മലയാളം പഠിച്ച രാഷ്ട്രീയക്കാരന്റെ പുറകെ നടക്കുന്നു.
കേരളത്തില്‍ ഭൂരിപക്ഷവും മലയാളം സംസാരിക്കുന്നിടത്തോളം ഭാഷ മരിക്കില്ല. ഭാഷയാണ് ഒരാളുടെ ആദ്യത്തെയും അവസാനത്തെയും തിരിച്ചറിയല്‍ കാര്‍ഡ്. ഇതിന്റെ പുറത്ത് സൌകര്യപൂര്‍വം മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂടി ഒട്ടിച്ചുചേര്‍ത്താണ് മലയാളി നടക്കുന്നത്.
മലയാളം വ്യാപകമായി ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഭക്തി വ്യവസായക്കാരുമാണ്. അതുപക്ഷെ മലയാളിയെ രക്ഷിക്കാനല്ല, സ്വന്തം ഗൂഢതാല്‍പര്യം സംരക്ഷിക്കാനാണ്. അതുകൊണ്ട് നേരു പറയാനുള്ള ഭാഷയല്ലാതായിരിക്കുന്നു മലയാളം. ഇവരിലൂടെ വളരുന്നത് വ്യാജ ഭാഷണങ്ങളാണ്. രാഷ്ട്രീയക്കാരനും മാധ്യമങ്ങളും പുരോഹിതനും കള്ളം പറയുമ്പോള്‍ പൌരന്‍ നിസ്സഹായനാകുന്നു. അവന്‍ അനുസരണയുള്ള നായയെപ്പോലെ വാലാട്ടുന്നു. ഇത് മലയാള ഭാഷയുടെ ചരിത്രപരമായ പരിമാണമായിരിക്കാം എന്ന് സക്കറിയ സൂചിപ്പിച്ചു.
ഒരു കോടി മലയാളികള്‍ കേരളത്തിന് പുറത്ത് ജീവിക്കുന്നു. ഈ ആഗോള ജീവിതം അസാധാരണങ്ങളായ അനുഭവതലങ്ങളെ മലയാളത്തിലെത്തിക്കാന്‍ പര്യാപ്തമാണ്. 50^60കളില്‍ മലയാളത്തില്‍ ആധുനികതാ പ്രസ്ഥാനം തുടങ്ങിയത് പരദേശവാസം നല്‍കിയ അന്യതയില്‍ നിന്നാണ്. 70^80കളില്‍ ഗള്‍ഫിലേക്ക് പോയ തലമുറ അനുഭവിച്ച സമ്മര്‍ദത്തിന് വ്യക്തിയുടെ ഭാവനകളെയും സ്വപ്നങ്ങളെയും മുക്കിക്കളയാനുള്ള ശക്തിയുണ്ടായിരുന്നു. പരദേശത്തുള്ള ഒരു മലയാളി നാട്ടില്‍ ഒരു കുടുംബത്തെ പോറ്റുന്നവനാണ്. ബഹ്റൈനിലെ രണ്ടു ലക്ഷം മലയാളികള്‍ കേരളത്തില്‍ രണ്ടു ലക്ഷം മലയാളികുടുംബങ്ങളെ, അതിലുള്ള 8^ 10 ലക്ഷം പേരെ, പോറ്റുന്നു. അഞ്ചു ലക്ഷം പേര്‍ക്കുപോലും തൊഴില്‍ നല്‍കുന്ന പ്രസ്ഥാനം കേരളത്തില്‍ ഇല്ലെന്നും ഓര്‍ക്കണം. ഈയൊരു രക്ഷാമാര്‍ഗത്തെക്കുറിച്ച്, അറബികളും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരും ഗൌരവത്തോടെ പഠിച്ചിട്ടില്ല.
ഗള്‍ഫിലെ കുടിയേറ്റക്കാരില്‍ സാംസ്കാരികമായ ഒറ്റപ്പെടലിന്റെ വികാരം ഇല്ല. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികള്‍ക്കിടയില്‍ ഇത് ശക്തമാണ്. അവിടത്തെ ബുദ്ധിപരവും സാംസ്കാരികവും രാഷ്ട്രീയവുമായ അടിസ്ഥാനങ്ങളോട് ഒപ്പത്തിനൊപ്പം നിന്ന് ഏറ്റുമുട്ടാന്‍ കഴിയാത്തതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികള്‍ നാട്ടിലെപ്പോലെ തങ്ങള്‍ക്ക് എളുപ്പം അണിയാവുന്ന മതത്തിന്‍െയും ജാതിയുടെയും സുരക്ഷിതത്വത്തിലേക്ക് പോകുന്നു. പള്ളിയോടും അമ്പലത്തോടും ആള്‍ദൈവങ്ങളോടും ചേര്‍ന്നുനിന്ന് തങ്ങളുടെ സ്വത്വം സ്ഥാപിക്കുന്നു. ഇത് നിസ്സഹായതയുടെ പ്രശ്നം കൂടിയാണ്. എന്നാല്‍ ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ കേരളീയമായ വേരുകളുടെ പ്രസരിപ്പുള്ളതുകൊണ്ട് മത^ ജാതി ഭ്രാന്ത് ഇല്ല. അതേസമയം, ഇവിടെ മലയാളി ബലിമൃഗമായാണ് ജീവിക്കുന്നത്. തങ്ങളെ സാമ്പത്തിക അഭയാര്‍ഥികളാക്കിത്തീര്‍ത്ത അതേ രാഷ്ട്രീയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവര്‍ ഇവിടെയും ഒട്ടിച്ചുവച്ചിരിക്കുന്നു. പ്രവാസികള്‍ ജോലി ചെയ്യുന്ന എവിടെയും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ അത്ര സൌകര്യമുള്ള കെട്ടിടം കണ്ടിട്ടില്ലെന്ന് സക്കറിയ പറഞ്ഞു. ഇത് ബഹറൈനിലെ മലയാളികളോടുള്ള പ്രതിബന്ധതയുടെ ശക്തികേന്ദ്രമായി നിലകൊള്ളുന്നു.മുന്‍മന്ത്രി എം.കെ മുനീര്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിന്‍ എന്നിവര്‍ സംസാരിച്ചു. മലയാളം പാഠശാല വിദ്യാര്‍ഥികള്‍ ഒ.എന്‍.വിയുടെ 'മലയാളം' എന്ന കവിത അവതരിപ്പിച്ചു. ചടങ്ങിന് തുടക്കം കുറിച്ച് മോഹിനിയാട്ടവുമുണ്ടായിരുന്നു.
കെ. കണ്ണന്‍
Sunday, April 19, 2009
കണ്ണൂരില്‍ കൊലപാതകം നടത്തി കേരളത്തിലാകെ കലാപം വിതക്കാനുള്ള ശ്രമം പാളി.ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് വ്യക്തം.
തിരു: കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പുതുപ്പള്ളിയില്‍ വോട്ട് ചെയ്തശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരില്‍ കുതിച്ചെത്തിയ അടിയന്തരസാഹചര്യം വിശദീകരിക്കാന്‍ മൂന്നുദിവസം കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടിക്കായില്ല. ഗൂഢാലോചനയില്‍ പങ്കില്ലെന്നു സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടിയും സുധാകരനും പറയുന്ന പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞു. വാടകക്കൊലയാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് കലാപം വിതയ്ക്കാനുള്ള ഗൂഢാലോചനയില്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി പങ്കാളിയായത് കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കവീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും ഇങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമില്ല. പരിക്കേറ്റവരെ ഉമ്മന്‍ചാണ്ടി തലശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്ന പ്രചാരവേലയും പച്ചക്കള്ളമെന്ന് തെളിഞ്ഞു. കെ സുധാകരന്റെ വാദങ്ങളും ഗൂഢാലോചന വ്യക്തമാക്കുന്നു. ക്വട്ടേഷന്‍സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിക്കുന്നു. പക്ഷേ, ഇവരുമായുള്ള ബിസിനസ് എന്തെന്ന് സുധാകരന് പറയാനാവുന്നില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ണൂരില്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അതിനു നേതൃത്വം നല്‍കാനാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവാസാനിച്ചാല്‍ അതത് മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത നേതാക്കള്‍ പുറത്തുപോകണമെന്ന് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നു. ഇത് നടപ്പാക്കിയെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. പ്രചാരണത്തിന്റെ സംസ്ഥാന ചുമതലയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ മറ്റു സ്ഥലങ്ങളില്‍ പോകാം. നേതാവ് താമസിക്കുന്നത് എവിടെയാണെന്നുള്‍പ്പെടെ കമീഷനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. കോഗ്രസിന്റ സംസ്ഥാനതല ചുമതല കേന്ദ്രമന്ത്രി എ കെ ആന്റണിക്കാണ്. ഇതെല്ലാം വെല്ലുവിളിച്ചാണ് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരില്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് വാര്‍ത്താസമ്മേളനം നടത്തുന്നത് ചട്ടലംഘനമാണെന്നു കണ്ട് വൈകുന്നേരത്തേക്കു മാറ്റി. പിന്നീടാണ് കൊലയാളിസംഘം പിടിയിലാകുന്നതും ഗൂഢാലോചന പൊളിഞ്ഞതും. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട ക്രിമിനല്‍ ഗൂഢാലോചനയോട് സംസ്ഥാനത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം അവയുടെ യഥാര്‍ഥമുഖം വെളിവാക്കി. കണ്ണുരില്‍ സുധാകരന്‍-സിപിഐ എം മത്സരം തുടരുന്നു എന്നേ മാതൃഭൂമിക്ക് തോന്നിയിട്ടുള്ളൂ.
Saturday, April 18, 2009
അസൂത്രിത കൊലപാതകവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഢപദ്ധതിയും പൊളിഞ്ഞു.
Thursday, April 16, 2009
രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി വോട്ടാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി........
വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളില്ലാത്ത ഒരു മതേതര സര്‍ക്കാറിന്നുവേണ്ടി, തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്നു വേണ്ടി, ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചു നീക്കുന്നതിന്നുവേണ്ടി,സാമ്രാജ്യത്ത ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാത്ത, രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം കാത്തുസൂക്ഷിക്കുന്ന,വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഗൌരവത്തോടെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന , ജാതിമതവര്‍ഗ്ഗീയ സങ്കുചിത ചിന്തകള്‍ക്ക് അടിമപ്പെടാത്ത ,പാവപ്പെട്ടവരുടേയും കര്‍ഷക തൊഴിലാളി ജനവിഭാഗങളുടേയും താത്പര്യങള്‍ സംരക്ഷിക്കപ്പെടുന്ന ,ഇടതുപക്ഷ പ്രസ്ഥാനങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിന്നുവേണ്ടി നിങളുടെ വിലയേറിയ വോട്ടാവകാശം രേഖപ്പെടുത്തിയ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
കേരളത്തില്‍ പോളിങ് ൭൦ ശതമാനം
തിരു: കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിങ്. അവസാന കണക്ക് വന്നിട്ടില്ലെങ്കിലും ഏതാണ്ട് ൭൦ ശതമാനത്തിലേറെയാണ് സംസ്ഥാനത്തെ പോളിങ് എന്നാണ് കരുതുന്നത്. വൈകിട്ട് നാലു വരെ ൬൦ ശതമാനത്തിലേറെ പേര്‍ വോട്ടു ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71.46 ശതമാനമായിരുന്നു പോളിങ്. ചിലയിടങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്തിട്ടും ഇക്കുറി ഗ്രാമ നഗര വ്യത്യാസമില്ലാതെ മെച്ചപ്പെട്ട പോളിങ്ങാണ്. കണ്ണൂരിലാണ് ഇതുവരെയുള്ളതല്‍ കൂടിയ പോളിങ് 66 ശതമാനം. കുറവ് തിരുവനന്തപുരം മണ്ഡലത്തില്‍ 45 ശതമാനം. ചാലക്കുടിയില്‍ 56 ശതമാനം പേര്‍ വോട്ടു ചെയ്തു. തിരുവനന്തപുരം-45 ആറ്റിങ്ങല്‍- 38, കൊല്ലം-48, പത്തനംതിട്ട 43, മാവേലിക്കര-49, കോട്ടയം-46, ഇടുക്കി-51, ചാലക്കുടി- 64.70, എറണാകുളം- 60.64, തൃശൂര്‍-46 ആലത്തൂര്‍- 44, പാലക്കാട്-43, പൊന്നാനി-43, മലപ്പുറം-46, കോഴിക്കോട്-38, വയനാട്-51, വടകര-45, കണ്ണൂര്‍-66, കാസര്‍കോട്- 46
Wednesday, April 15, 2009
ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; മികച്ച പോളിങ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച തുടങ്ങി. കേരളമടക്കം 15 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 124 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. കേരളത്തില്‍ രാവിലെ മുതല്‍ തന്നെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്ങ് നടക്കുന്നതായാണ് വിവരം. ആദ്യ രണ്ടു മണിക്കൂറില്‍ ശരാശരി 10 ശതമാനം പോളിങ് നടന്നതായാണ് അനൌദ്യോഗിക കണക്ക്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. മിക്ക നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം രാവിലെ കണ്ണൂര്‍ മണ്ഡലത്തിലെ പിണറായി ആര്‍ സി അമല യുപി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വടകര മണ്ഡലത്തിലെ കോടിയേരി ഈസ്റ്റ് ബേസിക് യുപി സ്കൂളില്‍ വോട്ടു ചെയ്തു. മന്ത്രി തോമസ് ഐസക് കലവൂര്‍ മാരന്‍ കുളങ്ങര എന്‍എസ്എസ് കരയോഗം മന്ദിരത്തിലാണ് വോട്ടു ചെയ്തത്. പ്രതിരോധ മന്ത്രി ഏ കെ ആന്റണി തിരുവനന്തപുരം ജഗതി സ്കൂളില്‍ കുടുംബ സമേതം വോട്ടു രേഖപ്പെടുത്തി. മന്ത്രി വയലാര്‍ രവി ജന്‍മനാടായ വയലാറില്‍ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ വോട്ടു ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാടിന്റെ പുരോഗതിക്ക് ആവശ്യം.
*വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളില്ലാത്ത ഒരു മതേതര സര്‍ക്കാര്‍ .......
*തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്ന --ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചു നീക്കുന്ന സര്‍ക്കാര്‍......
*സാമ്രാജ്യത്ത ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാത്ത, രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍....
*വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഗൌരവത്തോടെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍...............
*ജാതിമതവര്‍ഗ്ഗീയ സങ്കുചിത ചിന്തകള്‍ക്ക് അടിമപ്പെടാത്ത സര്‍ക്കാര്‍...............
*പാവപ്പെട്ടവരുടേയും കര്‍ഷക തൊഴിലാളി ജനവിഭാഗങളുടേയും താത്പര്യങള്‍ സംരക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍...............
എന്ന പൊതു വികാരം മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍,
സ്വാതന്ത്രാനന്തരഭാരത്തില്‍ ഇത്തരം പ്രശ്നങളെ ഗൌരവപൂര്‍വ്വം സമീപിക്കുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങളും മറ്റു ഇടതപക്ഷ പ്രസ്ഥാനങളുമാണ്.
അതുകൊണ്‍ട് തന്നെ ഇടതുപക്ഷ പ്രസ്ഥാനങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിന്റെ കയ്യിലായിരിക്കും രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന തിരിച്ചറിവോടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനു കേരളത്തിലെ 20 പാലമെന്റ് മണ്ഡലങളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോഗ്രസിനുണ്ടാകുക ചരിത്രത്തിലെ വലിയ പരാജയം
ദേശീയ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടാന്‍ പോകുന്ന തെരഞ്ഞെടുപ്പിനാണ് ഇന്നു തുടക്കം കുറിക്കുന്നത്. രാജ്യം ഭരിക്കുന്ന കോഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തകര്‍ന്നതും പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം ശിഥിലമായതും ഈ പാര്‍ടികള്‍ക്കുള്ളിലെ നീറിപ്പുകയുന്ന ആഭ്യന്തര കലഹങ്ങളും സാമാന്യജനത നേരിടുന്ന വിവിധ വിഷയങ്ങളില്‍ ഈ പാര്‍ടികള്‍ കാണിക്കുന്ന അലംഭാവവും ഇന്ത്യയിലെ വോട്ടര്‍മാരെ കോഗ്രസിനും ബിജെപിക്കും എതിരായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇടതുപാര്‍ടികളുടെ മുന്‍കൈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദേശീയതലത്തില്‍ ഒരു കോഗ്രസിതര ബിജെപിയിതര ജനാധിപത്യ മതേതര ബദല്‍ രൂപപ്പെട്ടുവരുന്നുണ്ട്; അത് ഉത്തരോത്തരം ശക്തിപ്രാപിക്കുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പ്രാദേശിക ജനാധിപത്യ-മതേതര കക്ഷികളാണ് ഈ കൂട്ടായ്മയിലുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും വര്‍ഷങ്ങളായി തങ്ങളുടെ സംസ്ഥാനത്ത് ജനവിരുദ്ധ ഏകാധിപത്യഭരണം നടത്തിക്കൊണ്ടിരുന്ന കോഗ്രസിനെതിരായി നടന്ന ജനകീയസമരങ്ങളിലൂടെ വളര്‍ന്നുവന്നവയാണ്. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പല കാര്യത്തിലും ആവശ്യമുണ്ടെന്നുള്ളതുകൊണ്ട് കോഗ്രസിനെതിരായി മറ്റു ദേശീയബദലുകള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഈ കക്ഷികളില്‍ ചിലര്‍ ബിജെപിയോടൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും കോഗ്രസിനും ബിജെപിക്കുമെതിരായി എപ്പോഴൊക്കെ രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ആ കൂട്ടായ്മയുടെ ഭാഗമായി നിന്നിട്ടുള്ളവരാണ് ഈ കക്ഷികള്‍. അടിസ്ഥാനപരമായി കോഗ്രസ് വിരുദ്ധ മനോഭാവവും മതേതര കാഴ്ചപ്പാടുമാണ് ഈ പാര്‍ടികളുടെ മുഖമുദ്ര. 1947ല്‍ ബ്രിട്ടീഷുകാര്‍ നമ്മുടെ മാതൃഭൂമിയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിച്ചു. എന്നാല്‍, കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൊണ്ട് മാറിമാറി അധികാരത്തില്‍ വന്ന കോഗ്രസും ബിജെപിയും അനുവര്‍ത്തിച്ചുവന്ന സാമ്പത്തികനയത്തിന്റെ ഫലമായി ഇന്ത്യ വീണ്ടും രണ്ടായി വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു ന്യൂനപക്ഷത്തിന്റെ തിളങ്ങുന്ന ഇന്ത്യയും ബഹുഭൂരിപക്ഷത്തിന്റെ കരയുന്ന അഥവ കേഴുന്ന ഇന്ത്യയും. സ്വാതന്ത്യ്രം കിട്ടി 62 വര്‍ഷംകൊണ്ട് ഈ തിളങ്ങുന്ന ഇന്ത്യയിലെ ഇരുപതു ശതമാനത്തിനു മാത്രമാണ് അടിസ്ഥാനസൌകര്യങ്ങളായ വെള്ളം, വൈദ്യുതി, ആരോഗ്യപരിരക്ഷ, റോഡുകള്‍ എന്നിവ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതാണ് നമ്മുടെ വികസനത്തിന്റെ ഗതി എങ്കില്‍ ബാക്കിവരുന്ന തൊണ്ണൂറുകോടി ആളുകള്‍ക്ക് മേല്‍പ്പറഞ്ഞ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ ചുരുങ്ങിയത് ഇനി 270 വര്‍ഷംകൂടി വേണ്ടിവരും. 1991ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ തുടങ്ങിവച്ചതും പിന്നീടു വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി നമ്മുടെ രാജ്യത്തിന്റെ കാര്‍ഷിക-വ്യാവസായിക-തൊഴില്‍മേഖലകള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ നേട്ടമെന്നത് കോടീശ്വരന്മാരുടെ എണ്ണം കൂടിയെന്നതും നിലവിലുണ്ടായിരുന്ന കോടീശ്വരന്മാരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതുമാണ്. അതേസമയം അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന 77ശതമാനം തൊഴിലാളികളുടെയും പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാകുകയും ലോക വ്യാപാരസംഘടനയില്‍ ഒപ്പിട്ടതു വഴി ഉണ്ടാക്കിയിട്ടുള്ള നിരവധി കരാറുകള്‍ മുഖാന്തരം നമുക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍ഷികവിളകള്‍പോലും ഇറക്കുമതി ചെയ്യുന്നതിനാല്‍ കാര്‍ഷികവൃത്തി ആദായകരമായ ഒരു തൊഴിലല്ലാതെ മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വട്ടിപ്പലിശ കെണിയിലകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. അടിസ്ഥാന സൌകര്യ വികസനങ്ങള്‍ ഒരു വിഭാഗത്തിനായി പരിമിതപ്പെടുത്തുകയും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മുഖ്യ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം കുറയ്ക്കുകയും അമിതമായ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുവഴി ഈ മേഖലകള്‍ പൂര്‍ണമായും സ്വകാര്യ കഴുത്തറുപ്പന്‍ ചൂഷകരുടെ കൈയിലായി. ചെറുകിട-ഗ്രാമീണ-ഇടത്തരം വ്യവസായങ്ങള്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഫലമായി നിര്‍ബാധം കടന്നുവന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മത്സര പടയോട്ടത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നുവീണു. പരമ്പരാഗത വ്യവസായങ്ങളില്‍ ഭൂരിപക്ഷവും ഉപഭോക്തൃവസ്തുക്കളുടെ നിര്‍മാണമേഖല പൂര്‍ണമായും ബഹുരാഷ്ട്ര കമ്പനികളുടെ നീരാളിപ്പിടിത്തത്തിലായിക്കഴിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വികസനലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയും ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു, തൊഴില്‍ശാലകള്‍ മുന്‍കൂട്ടി അറിയിക്കാതെ പോലും അടച്ചുപൂട്ടുന്നു, തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു, ശമ്പളവും മറ്റാനുകൂല്യങ്ങളും ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സാമൂഹ്യജീവിത സമവാക്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ സംഭവവികാസങ്ങളില്‍ നിഷ്ക്രിയരായി അന്തംവിട്ടു നില്‍ക്കുകയാണ് സര്‍ക്കാര്‍. പൊതുമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ച്, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, രാജ്യത്തിന്റെ ഉല്‍പ്പാദനമേഖല ശക്തിപ്പെടുത്തി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനു പകരം മുതലാളിമാരുടെയും ബാങ്കുകളുടെയും നഷ്ടം നികത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരമ്പരാഗതമായ വിദേശനയത്തിലും സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. ശീതയുദ്ധത്തിന്റെ കാലത്തുപോലും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് പ്രതീക്ഷയായിരുന്ന ചേരിചേരാനയത്തില്‍നിന്ന് ഇന്ത്യ പിന്മാറി പരസ്യമായി അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറിയത് ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ ദുഷ്പേരുണ്ടാക്കും. ഇന്ത്യ -അമേരിക്ക ആണവകരാര്‍, പ്രതിരോധ കരാറുകള്‍, അമേരിക്കന്‍ നിര്‍ബന്ധം മൂലം ഉണ്ടായിട്ടുള്ള ഇന്ത്യ-ഇസ്രയേല്‍ മിസൈല്‍ കരാര്‍, മറ്റു യുദ്ധോപകരണ കരാറുകള്‍ എന്നിവ മൂലം അമേരിക്കന്‍-ഇസ്രയേല്‍ സാമ്പത്തികരംഗത്തെ, ഇന്ത്യ പ്രത്യക്ഷമായിത്തന്നെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് അമേരിക്കയും ഇസ്രയേലും നടത്തുന്ന ജനാധിപത്യ-മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ സഹായിക്കുന്നുവെന്ന് അര്‍ഥം. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇടതുപാര്‍ടികള്‍ കോഗ്രസിന്റെ വര്‍ഗസ്വഭാവം അറിയാമായിരുന്നിട്ടും ഐക്യപുരോഗമന സഖ്യത്തെ പുറത്തുനിന്ന് പിന്തുണച്ചത്. എന്നാല്‍, വര്‍ഗീയത തടയാനോ അപ്രകാരം ഒരു രാഷ്ട്രീയ ദിശാബോധം നല്‍കാനോ കോഗ്രസിനായില്ല. വര്‍ഗീയശക്തികള്‍ കിരാതതാണ്ഡവമാടിയ പ്രദേശങ്ങളില്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പു നടത്താനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ കോഗ്രസിനു കഴിഞ്ഞില്ല. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയതും ബിജെപിയോടൊപ്പം നിന്നിരുന്ന പ്രധാന കക്ഷികളെ അടര്‍ത്തിമാറ്റി അവരെ ദുര്‍ബലപ്പെടുത്തിയതും ഇടതുപക്ഷമാണ്. വിവിധ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ഒരു പ്രാദേശികപാര്‍ടിയോ അംഗീകൃത പാര്‍ടിയോ മാത്രമാണ് ഇന്നു കോഗ്രസ്. ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം നടത്തിയിരുന്ന കോഗ്രസ് ഇന്ന് ആന്ധ്രപ്രദേശ്, കേരളം, ഡല്‍ഹി, അസം, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയിലെ പ്രധാന പാര്‍ടി. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോഗ്രസിനെ കാത്തിരിക്കുന്നത്.
മഅ്ദനിയുടെ മോചനം: അദ്വാനിയുടെ മര്യാദപോലും കുഞ്ഞാലിക്കുട്ടി കാണിച്ചില്ല_സൂഫിയ മഅ്ദനി
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്ര^ദൃശ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ പുറത്തുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ഇതും മഅ്ദനിയുടെ തെരഞ്ഞെടുപ്പ് നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണ്. മഅ്ദനി നിരപരാധിയെന്ന് കണ്ട് ജയില്‍ മോചിതനായതുപോലെ ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും ജലരേഖയായി മാറും. തന്റെ നിരപരാധിത്വം വൈകാതെ ജനത്തിന് ബോധ്യമാകും. കോടതിയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ അംഗീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്താല്‍ തനിക്ക് അറിവുള്ള എല്ലാ കാര്യങ്ങളും അവരോട് വ്യക്തമാക്കും. മഅ്ദനി ജയിലിലായിരുന്ന 10 വര്‍ഷക്കാലം താനും മക്കളും അനുഭവിച്ച ദുരിതത്തോളം ഇനി കൂടുതലൊന്നും അനുഭവിക്കാനില്ല. എന്തൊക്കെ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്. ഒടുവില്‍ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കേണ്ടിവരും. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കോടതിയോട് സഹകരിക്കുമെന്നും സൂഫിയ വ്യക്തമാക്കി.
അറസ്റ്റിലായ മജീദ് പറമ്പായി എന്നയാള്‍ തന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. അതുപോലെ പലരും ഈ സമയങ്ങളില്‍ വിളിച്ചിട്ടുണ്ട്. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയുടെ വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മജീദ് വിളിച്ചത്. ഇതേ ആവശ്യത്തിന് മജീദിനെ തിരിച്ചുവിളിച്ചിട്ടുമുണ്ട്. എന്നാല്‍, ഫോണ്‍ വിളിച്ചുവെന്ന് പറയുന്ന സാബിറിനെയോ സൈനുദ്ദീനെയോ തനിക്ക് അറിയില്ല. മഅ്ദനിയുടെ മോചനം ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ബസ് കത്തിക്കുന്നതുപോലുള്ള സംഭവങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. താനൊരു പൂര്‍ണ സത്യവിശ്വാസിയാണെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിശ്വാസപരമായി തന്നെ തെറ്റാണെന്നും അവര്‍ പറഞ്ഞു.വാഗമണിലെ സിമി ക്യാമ്പ് സന്ദര്‍ശിച്ചുവെന്നും ജിഹാദിനെക്കുറിച്ച് ക്ലാസെടുത്തുവെന്നുമാണ് മറ്റൊരു ആരോപണം. വാഗമണില്‍ പോവുകയോ ഇതേവരെ അങ്ങനെയൊരു സ്ഥലം കാണുകയോ ചെയ്തിട്ടില്ല.
തന്റെ വീട്ടില്‍ നിന്നിരുന്ന ഫസീല എന്ന പെണ്‍കുട്ടി തീവ്രവാദിയെന്ന് പറയുന്ന സൈനുദ്ദീന്റെ മകളാണെന്നാണ് മറ്റൊരു ആരോപണം. വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തന്റെ അനിയത്തിയുടെ മകളാണെന്ന് പറഞ്ഞ് കൂട്ടികൊണ്ടുവന്നതാണ് ഫസീലയെ. വീട്ടിലേക്ക് സഹായത്തിനായി ഒരാളെ വേണമെന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഫസീലയെ കൊണ്ടുവന്നത്. അത് ഇപ്പറയുന്ന സൈനുദ്ദീന്റെ മകളാണോയെന്ന് തനിക്കറിയില്ല. ഉസ്താദിനോടുള്ള പക തീര്‍ക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. തങ്ങളോട് ഇത്രയധികം പകയുള്ളവര്‍ വെടിവെച്ചോ വാഹനം ഇടിപ്പിച്ചോ വേണമെങ്കില്‍ കൊന്നോ. അങ്ങനെ പ്രശ്നം തീരുമെങ്കില്‍ അതാവാം. എല്ലാ പ്രശ്നങ്ങളും ദൈവത്തോട് പറഞ്ഞാണ് താന്‍ സമാധാനം കണ്ടെത്തുന്നതെന്നും സൂഫിയ പറഞ്ഞു.
കേരളം ഒറ്റ നോട്ടത്തില്‍
വോട്ടിന്നുവേണ്ടി വോട്ടര്‍മാര്‍ക്ക് പണവും ക്രൈം വാരികയും നല്‍കുന്നതിനിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം. പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍റഹ്മാന്‍, ആലത്തൂര്‍ ബ്ളോക്ക് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ്, കിഴക്കഞ്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എം കെ ശ്രീനിവാസന്‍, യൂത്ത് കോഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ഇളങ്കാവ് സണ്ണി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പകല്‍ ഒന്നിന് കിഴക്കഞ്ചേരി കണിയമംഗലം വക്കാല ഭാഗത്ത് സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. കോഗ്രസ് നേതാക്കള്‍ റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ പണം നല്‍കുന്നതും കണ്ടു. എന്നാല്‍, പണം വീട്ടുടമ നിരസിച്ചു. വീട്ടുടമയും കോഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എത്തിയ എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ കോഗ്രസുകാരെ പിടികൂടി. തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് പണംനല്‍കി വോട്ടുപിടിക്കാനുള്ള പദ്ധതിയായിരുന്നു കോഗ്രസിന്റേത്. വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി ടി എസ് ജോസഫ്, വടക്കഞ്ചേരി സിഐ പി സി ബിജുകുമാര്‍, മംഗലംഡാം എസ്ഐ ദിലീപ് എന്നിവരെത്തി പ്രതികളെയും പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പണവും മഞ്ഞപ്പത്രവും ഇറക്കി ജനവികാരം അട്ടിമറിക്കാമെന്ന കോഗ്രസ് മോഹം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയായതോടെ, എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് വ്യക്തമായി. ഇതില്‍ വിറളിപിടിച്ചാണ് സംസ്കാരശൂന്യമായ നടപടികളുമായി രംഗത്തിറങ്ങിയതെന്ന് എ കെ ബാലന്‍ പറഞ്ഞു.
മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം
മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം .
മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം എന്‍ഡിഎഫിന്റെ കശ്മീര്‍ കാണ്ഡം എന്ന പേരില്‍ യൂത്ത്ലീഗ് നേതാവും കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്ത അനുയായിയുമായ കെ എം ഷാജി 2008 നവംബര്‍ ഏഴിന് സമകാലികം മലയാളം വാരികയില്‍ എന്‍ഡിഎഫിന്റെ കശ്മീര്‍ കാണ്ഡം എന്ന വിശകലനമെഴുതി. എന്നാല്‍, ഈ ആറുമാസത്തിനുള്ളില്‍ ഷാജിക്കും ഷാജിയുടെ പ്രിയ നേതാവിനും വന്നുഭവിച്ച രൂപപരിണാമം ആരെയും അമ്പരപ്പിക്കും. അതറിയാന്‍ ഷാജിയുടെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയേ വേണ്ടൂ. 'പരദ്വേഷപരവും സാമ്രാജ്യവിരുദ്ധവു'മായ എന്‍ഡിഎഫിന്റെ 'രാഷ്ട്രീയ പ്രയോഗത്തിന് സംഭവിക്കേണ്ട അനിവാര്യ പരിണതിയാണ്' കശ്മീരിലേക്കുള്ള തീവ്രവാദി റിക്രൂട്ട്മെന്റിനും അത് 'മഞ്ഞുമലയുടെ അഗ്രം' മാത്രമാണെന്നും 'കൂടുതല്‍ ഭയജനകവും ഭീകരവുമായ വശങ്ങള്‍ മറഞ്ഞുകിടക്കുന്നു'വെന്നും ആ ലേഖനത്തില്‍ ചുണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ ചില ലേഖന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. "രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതിരഹസ്യമായി സംഘടിപ്പിക്കപ്പെടുന്ന ക്ളാസുകളിലൂടെ യുവാക്കളെ പലതരം സിഡികള്‍ കാണിച്ചും പരദ്വേഷഭരിതമായ ആശയങ്ങള്‍ കുത്തിവച്ചും മസ്തിഷ്ക പ്രക്ഷാളനം നടത്തി എന്‍ഡിഎഫ് നേതൃത്വം പറഞ്ഞുവിടുന്നത് നഗരസ്ഥലങ്ങളിലേക്കും ഗ്രാമാന്തരങ്ങളിലേക്കുമാണ്. ഇവിടെ, പക്ഷേ അവരില്‍ കുത്തിവച്ച തീവ്രവാദ ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള രാഷ്ട്രീയ സാഹചര്യമോ വിദ്വേഷഭരിതമായ അന്തരീക്ഷമോ ഇല്ല. തീവ്രവാദചിന്തകളാല്‍ ഉന്മത്തരായ ചെറുപ്പക്കാര്‍ പിന്നെ സ്വാഭാവികമായും കയറുന്നത് കുപ്വാരയിലേക്കും ബാരാമുള്ളയിലേക്കുമായിരിക്കും....' കുപ്വാരയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫയാസിന്റെ ഉമ്മ പറഞ്ഞ കാര്യങ്ങള്‍ ഒരു സൂക്ഷ്മവിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ എല്ലാ മുസ്ളിങ്ങളുടെയും പൊതുവികാരമാണ്. 'രാജ്യമാണ് വലുത്' രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുമായി കൂട്ടുകൂടുന്നവര്‍ ആരായാലും രാജ്യദ്രോഹികളാണ്. ഈ ലേഖകന്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇരവിപുരം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ എന്‍ഡിഎഫിന്റെ വോട്ടുവേണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസംവരെയും പ്രസംഗിച്ചു. ആയിരം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുവന്നാലും എന്‍ഡിഎഫിന്റെയും തദൃശസംഘടനകളുടെയും വോട്ടുതേടി തിവ്രവാദ പ്രഭൃതികളുടെ ആസ്ഥാനമന്ദിരങ്ങളില്‍ കയറിയിറങ്ങില്ലെന്നും അന്നുപറഞ്ഞതാണ്. ഈ നിലപാടില്‍നിന്നും തരിമ്പും പിന്നോട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല.'' ഈ ലേഖനത്തിലെ തീവ്രവാദവിരുദ്ധ വീരസ്യം പറച്ചിലിനുശേഷം ആദ്യംവരുന്ന തെരഞ്ഞെടുപ്പാണിത്. ആയിരം തെരഞ്ഞെടുപ്പുവന്നാലും പിന്നോട്ടുപോകാതെ ഉറച്ചുനില്‍ക്കാന്‍ മസിലുപിടിച്ചുനിന്ന മാന്യദേഹവും അദ്ദേഹത്തിന്റെ നേതാവും എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നുപറയാന്‍ തയ്യാറല്ലെന്നു മാത്രമല്ല; അത് കൈക്കലാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ശശിതരൂരും ഇ അഹമ്മദും കെ വി തോമസും പോലുള്ള ഇസ്രയേല്‍ അനുകൂലികള്‍ക്ക് വോട്ടുപിടിക്കാന്‍ മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി കാടുംപടലും തല്ലുന്ന ഷാജിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കുപ്പായക്കീശയിലിരുന്ന് ഇപ്പോള്‍ എന്‍ഡിഎഫ് ചിരിക്കുകയാണ്. എന്‍ഡിഎഫിന്റെ സ്വരാജ്യവിരുദ്ധതയും പരദ്വേഷപരതയും തീവ്രവാദവും ഇപ്പോള്‍ ലീഗിന് പാല്‍പ്പായസംപോലെ പഥ്യമാണ്. അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ടിന്റെ കക്ഷത്തില്‍ ഈ മഹത്തായ രാജ്യത്തിന്റെ തലവച്ചുകൊടുത്ത കൊടിയ രാജ്യദ്രോഹത്തിന് വോട്ടുപിടിക്കുന്ന നിലയ്ക്ക് 'രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുമായി കൂട്ടുകൂടുന്ന രാജ്യദ്രോഹ'ത്തില്‍ നിന്നുമാത്രമായി ലീഗ് എന്തിന് ഒഴിഞ്ഞുനില്‍ക്കണം. തള്ളക്കോഴി ചിറകിന്‍കീഴിലെന്നപോലെ എന്‍ഡിഎഫിനെ സംരക്ഷിക്കുകയാണ് ഇന്നു മുസ്ളിംലീഗ്. തീവ്രവാദത്തെ പറ്റാവുന്നത്ര ശക്തിയോടെ തള്ളിപ്പറയുന്ന മഅ്ദനിയുടെ മെക്കിട്ടുകയറുകയാണ് അതിന്റെ നേതാക്കള്‍. അതിലുള്ളടങ്ങിയ നാണംകെട്ട അഭിസാരിക രാഷ്ട്രീയത്തിന്റെ തനിനിറം ബോധ്യപ്പെടാന്‍ ഈ മലയാളം ലേഖനം ഒന്ന് മറിച്ചുനോക്കുകയേ വേണ്ടൂ.
ഇടതുപക്ഷ-ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക
ബിജെപിയെ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യംവെച്ചുകൊണ്ട് 2004 മെയിലെ തിരഞ്ഞെടുപ്പിനുശേഷം നാലരകൊല്ലക്കാലം യുപിഎക്കു പിന്തുണ നല്‍കിയ ഇടതുപക്ഷത്തെക്കുറിച്ച് ഇങ്ങനെ കള്ളം പറഞ്ഞ സോണിയക്ക് കേരള ജനത മാപ്പുനല്‍കുമോ? പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റുള്ള മുസ്ളീംലീഗ് ഒരു മന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയപ്പോള്‍, 62 സീറ്റുള്ള ഇടതുപക്ഷം ഒരു സ്ഥാനവും ആഗ്രഹിക്കാതെ, നിരുപാധികമാണ് യുപിഎക്ക് പിന്തുണ നല്‍കിയത്. അതൊക്കെ നാലുമാസംകൊണ്ട് മറക്കാന്‍ മാത്രം മന്ദബുദ്ധിയാണോ മാഡം?
ആ പിന്തുണയും നിയന്ത്രണവും ഇല്ലായിരുന്നുവെങ്കില്‍ യുപിഎ ഭരണം എന്നേ തകര്‍ന്നടിയുമായിരുന്നുവെന്ന് കഴിഞ്ഞ ആറേഴുമാസക്കാലത്തെ അനുഭവം വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിതമായ പിന്‍തുണകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യം ലഭിച്ചുവെന്ന് അവര്‍ക്കറിയാം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും വനാവകാശനിയമവും മറ്റും അതിന്റെ തെളിവാണ്. ഇന്‍ഷ്വറന്‍സ്- ബാങ്കിങ് മേഖലകളെയും പെന്‍ഷന്‍ പദ്ധതിയെയും പൊതുമേഖലയെയും സംരക്ഷിക്കുന്നതിന് ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങളും പ്രസിദ്ധമാണ്. ഇടതുപക്ഷ പിന്തുണ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അപഹാസ്യമായ നാടകങ്ങളും തീക്ഷ്ണമായ പുത്തന്‍ ഉദാരവല്‍ക്കരണ നടപടികളും നാം കണ്ടതാണ്.
അഖിലേന്ത്യാതലത്തില്‍ ബിജെപിയെ നേരിടുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ട്, ഇവിടെ ബിജെപിയെ എതിര്‍ത്ത് ഒരൊറ്റ വാക്കും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. വര്‍ഗീയതയുടെ വിപത്തിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടാണ്, കേരളത്തില്‍ വര്‍ഗീയത വളരാതിരിക്കുന്നതിനുള്ള ഗ്യാരണ്ടി എന്ന കാര്യം സോണിയ മറന്നേ പോയി.
സോണിയാഗാന്ധി പറഞ്ഞ മറ്റൊരു പച്ചക്കള്ളം കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നാണ്. ഇന്ത്യയില്‍ വെച്ച് ക്രമസമാധാനനില ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോവിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് കൊല്ലക്കാലത്ത് ഇവിടെ ഒരൊറ്റ വര്‍ഗീയ കലാപം പോലും നടന്നിട്ടില്ല. 2001-2006 കാലത്തെ യുഡിഎഫിന്റെ ഭരണകാലത്താണെങ്കില്‍ ഒന്നും രണ്ടും മാറാട് കൂട്ടക്കൊലകളടക്കം 121 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നു. കൊലപാതകങ്ങളുടെ ദേശീയ ശരാശരി ലക്ഷത്തിന് 2.9 ആണെങ്കില്‍ കേരളത്തില്‍ അത് 1.2 ആണ്. 2006ല്‍ 393 കൊലപാതകങ്ങള്‍ നടന്നുവെങ്കില്‍ 2007ല്‍ അത് 351 ആയി കുറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന് കോണ്‍ഗ്രസ് പാര്‍ടി ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ത്തന്നെ സമര്‍ത്ഥിക്കുന്നുണ്ട്.
സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനം നിലനിന്നിരുന്ന കേരളത്തിലെ എപിഎല്‍ റേഷന്‍ വിഹിതം പൂര്‍ണമായും വെട്ടിക്കുറച്ച കേന്ദ്ര ഗവണ്‍മെന്റ്, കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര ഗവണ്‍മെന്റ്, ഏറ്റവും ഒടുവിലത്തെ റെയില്‍വെ ബജറ്റില്‍പോലും സംസ്ഥാനത്തെ തീര്‍ത്തും അവഗണിച്ചു. എന്നിട്ടും യുപിഎ ഗവണ്‍മെന്റ്, സംസ്ഥാനത്തിന്റെ വികസനത്തിന് വാരിക്കോരി കൊടുത്തുവെന്ന് സോണിയാഗാന്ധി പറഞ്ഞാല്‍, അത് കോണ്‍ഗ്രസുകാര്‍പോലും വിശ്വസിക്കുകയില്ല. മൂന്നുകൊല്ലംകൊണ്ട് കേരളത്തിലെ വികസനം മുരടിച്ചുവെന്ന് ജല്‍പിക്കുന്ന സോണിയയ്ക്ക്, വികസനമെന്നത് ഒരു ദീര്‍ഘകാല പ്രക്രിയയാണെന്നും കാലിയായ ട്രഷറിയും താറുമാറായ സമ്പദ്വ്യവസ്ഥയും കുന്നോളം ബാധ്യതകളും കുടിശ്ശികകളും വരാന്‍പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ കെട്ടിവെച്ചിട്ടാണ് 2006 മെയ് മാസത്തില്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ഇറങ്ങിപ്പോയതെന്നും ഓര്‍ക്കാനുള്ള വകതിരിവുണ്ടായില്ല. കേരള സംസ്ഥാനത്തിന് 40,000 കോടി രൂപയുടെ സഹായം അഞ്ചുകൊല്ലത്തിനുള്ളില്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയെന്ന കള്ളക്കണക്ക്, മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെപോലെ, സോണിയയും ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്ക ദുരിതത്തിന് ആശ്വാസം നല്‍കാന്‍ ചില്ലിക്കാശുപോലും തരാത്ത യുപിഎ സര്‍ക്കാര്‍ 40,000 കോടി രൂപ നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ ഭൂരിഭാഗവും കിട്ടിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരിക്കണം. അതിനുത്തരം പറയേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
ഇന്ത്യയെ അമേരിക്കന്‍ പാളയത്തില്‍ കൊണ്ടെത്തിച്ച മന്‍മോഹന്‍സിങ്ങിനെപോലെയൊരാളെ ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയായി ലഭിച്ചത് ഇന്ത്യക്കാരുടെ ഭാഗ്യമാണെന്ന് പ്രസ്താവിക്കുന്ന സോണിയ, തന്റെ ഭര്‍ത്താവ് രാജീവ്ഗാന്ധിയുടെ മുത്തച്ഛന്റെ പാരമ്പര്യങ്ങളെയാണ് നിഷേധിക്കുന്നത്. കമ്യൂണിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്ന് പറയുന്ന സോണിയ, ജവഹര്‍ലാല്‍ നെഹ്റു, രാജീവിന്റെ അമ്മയ്ക്ക് അയച്ച കത്തുകളെങ്കിലും വായിച്ചു നോക്കിയാല്‍ നന്നായിരുന്നു. ഇന്ത്യയെ കണ്ടെത്താനോ നെഹ്റുവിന്റെ ചേരിചേരാനയത്തിന്റെ മഹത്വവും പ്രസക്തിയും മനസ്സിലാക്കാനോ കഴിയാത്ത മന്‍മോഹന്‍സിങ്ങും സോണിയയും ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായ ബുഷിന് ഭാരതരത്നം നല്‍കാന്‍ ഒരുങ്ങിയവരാണ്. ഇന്ത്യാ-അമേരിക്ക ആണവക്കരാറിനെക്കുറിച്ച് കേരളത്തില്‍ വന്ന സോണിയാഗാന്ധി ഒരക്ഷരം ഉരിയാടാത്തതില്‍ അല്‍ഭുതമില്ല. ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂതകാല ചരിത്രം പോകട്ടെ, സമീപകാല യാഥാര്‍ത്ഥ്യംപോലും മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരാണോ കോണ്‍ഗ്രസ് നേതൃത്വം?
സോണിയാഗാന്ധിയുടെ കള്ളക്കഥകളില്‍ മയങ്ങുന്നവരല്ല കേരള ജനത. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന, സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ അന്തസ്സും ചേരിചേരായ്മയും അടിയറവെച്ച, പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ വീറോടെ പിന്തുടരുന്ന കോണ്‍ഗ്രസ്സിനും അവരുടെ കൂട്ടാളികള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണത്തേതുപോലെ വമ്പിച്ച പരാജയം ഉറപ്പുവരുത്താന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്.
.ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
പള്ളിയില്‍ എന്‍ഡിഎഫ് നോട്ടീസ് വിതരണം: വിശ്വാസികള്‍ എതിര്‍ത്തു
പരപ്പനങ്ങാടി: എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മഖ്രിബ് നമസ്കാരത്തിനുശേഷം പള്ളിയില്‍ വര്‍ഗീയ വിഷംചീറ്റുന്ന ലഘുലേഖ വിതരണംചെയ്തു. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവിലെ കോട്ടായി ജുമാമസ്ജിദിലാണ് ഇത്തരം ലഘുലേഖ വിതരണംചെയ്തത്. പള്ളിക്കമ്മിറ്റിയുടെ മൌനാനുവാദത്തോടെയാണ് വിതരണം. വിശ്വാസികള്‍ ഇതില്‍ പ്രതിഷേധിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയാണ് ലഘുലേഖ അച്ചടിച്ച് ഇറക്കിയത്.
എല്‍ഡിഎഫ് വിജയം ഉറപ്പാക്കി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്
മലപ്പുറം: എല്‍ഡിഎഫ് ചരിത്രവിജയം സമ്മാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. ഉറച്ച മതേതര വിശ്വാസികളും സാമ്രജ്യത്വ വിരുദ്ധരുമായ ജില്ലയിലെ വോട്ടര്‍മാര്‍ അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും. ബുധനാഴ്ച അര്‍ധരാത്രിവരെ ഊണും ഉറക്കവുമൊഴിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഇതാണ് കാണിക്കുന്നത്. ജില്ലയില്‍ 23,26,757 വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. പൊന്നാനി, മലപ്പുറം നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കു പുറമേ വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ജില്ലയിലാണ്. വോട്ടര്‍മാരില്‍ പകുതിയിലധികവും സ്ത്രീകളാണെന്നതും പ്രത്യേകതയാണ്. ബുധനാഴ്ച വൈകുംവരെ വീടുവീടാന്തരം കയറിയിറങ്ങി സ്ഥാനാര്‍ഥിയുടെ ചിഹ്നം പഠിപ്പിക്കലില്‍ മുഴുകി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഓരോ പ്രദേശത്തും ചുമതലയുള്ള എല്‍ഡിഎഫ് നേതാക്കളെത്തി ആവേശം പകര്‍ന്നു. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍ഡിഎഫിന് എതിരായി പ്രസ്താവനയിറക്കുമ്പോഴും ജില്ലയിലെ ദള്‍ നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങി. അഡ്വ. സഫറുള്ള, ആര്‍ മുഹമ്മദ്ഷാ എന്നീ ജനതാദള്‍ നേതാക്കള്‍ ബുധനാഴ്ചയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നു. പിഡിപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ബുധനാഴ്ചയും വോട്ട് ഉറപ്പാക്കി. പരസ്യമായ പ്രചാരണം അവസാനിച്ചതോടെ ബുധനാഴ്ച അര്‍ധരാത്രി വരെ സ്ക്വാഡുകളായി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള പ്രവര്‍ത്തനമാണ് നടന്നത്. പോളിങ് ബൂത്തുകളില്‍ വോട്ടവകാശം സുഗമമായി വിനിയോഗിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കി.
ലീഗ് അക്രമം പരാജയഭീതിയില്‍: എ വിജയരാഘവന്‍..കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.
കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.
തിരൂര്‍: പരാജയഭീതിമൂലം എന്‍ഡിഎഫിനെ കൂട്ടുപിടിച്ച് ലീഗ് ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. കൊട്ടിക്കലാശത്തിനായി സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ലീഗ് ശ്രമിച്ചത്. നേതൃത്വം നല്‍കുന്നത് തീവ്രവാദ പരിശീലനം നേടിയ മുസ്ളിംലീഗ് പ്രവര്‍ത്തകരും എന്‍ഡിഎഫുമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനംപോലും ഉപയോഗപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാനാണ് ശ്രമിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം പുറത്തുനിന്നും ക്രിമിനലുകളെ കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിക്കു
എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് ലീഗ്, എന്‍ഡിഎഫ് അക്രമം
വോട്ടര്‍മാര്‍ക്ക് യുഡിഎഫ് പണം നല്‍കുന്നു; ഒന്നേകാല്‍ ലക്ഷം പിടികൂടി
പാലക്കാട്: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി യുഡിഎഫുകാര്‍ കൊണ്ടുവന്ന പണം നാട്ടുകാര്‍ പിടികൂടി. തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ കിഴക്കഞ്ചേരി 116-ാം ബൂത്തിലേക്ക് കൊണ്ടുവന്ന ഒന്നേകാല്‍ ലക്ഷം രൂപയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇതോടൊപ്പം ക്രൈം മാസികയും പിടികൂടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കോഗ്രസ് ജില്ലാ കമ്മിറ്റിയംഗമാണ് വാഹനത്തില്‍ പണം കൊണ്ടുവന്നത്. ജില്ലാ വരണാധികാരിയെയും മറ്റും വിവരം അറിയിച്ചിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്
യു ഡി എഫും കോണ്ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ
ധീരരായ സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന്‍ നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണം
സാമ്രാജ്യത്ത അധിനിവേശ ശക്തികള്ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്ഗ്ഗിയ കലാപങളും വംശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്ക്ക് എന്നും എതിരുനില്ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്ക്ക് കിട്ടിയ സുവര്ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്. നാട്ടുകാരുടെ വിജയമാണ്.
pls forward this to your friend.
Narayanan veliancode.
മലപ്പുറം ജില്ല സാമ്രാജ്യത്വവിരുദ്ധ ചേരിയിലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും .
മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് അനുകൂലമായ ശക്തമായ ബഹുജന മുന്നേറ്റമാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടായത്. 2004-ലെ തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ശക്തിയായി ആവര്‍ത്തിക്കുന്നതിന് ജനം തയ്യാറെടുത്തുകഴിഞ്ഞു. ജില്ലയുടെ പരിധിയില്‍വരുന്ന പൊന്നാനി, മലപ്പുറം, വയനാട് ലോക്സഭാ മണ്ഡലങ്ങളില്‍ ഒരുപോലെ ഇടതുപക്ഷമുന്നണിക്ക് അനുകൂലമായ പ്രതികരണമാണ് കാണുന്നത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാവും ഈ തെരഞ്ഞെടുപ്പ് ഫലവും. സാമ്രാജ്യത്വത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ള ജില്ലയിലെ ജനങ്ങള്‍, വിശേഷിച്ച് മതന്യൂനപക്ഷങ്ങള്‍ കോഗ്രസിന്റെയും മുസ്ളിംലീഗിന്റെയും സാമ്രാജ്യത്വ പ്രീണനനയങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്രയേലുമായുള്ള ബന്ധം, ആണവകരാര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ കോഗ്രസും മുസ്ളിംലീഗും സ്വീകരിച്ച സമീപനം മഹാഭൂരിപക്ഷം ജനങ്ങളിലും കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായി. മന്ത്രിപദവിക്ക് വേണ്ടി സാമ്രാജ്യത്വത്തിന്റെ ദല്ലാളാകുകയാണ് ഇ അഹമ്മദ് ചെയ്തത്. ഈ നിലപാടിനെതിരെ മുസ്ളിം ന്യൂനപക്ഷം പ്രതികരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്‍ഡിഎഫിനെ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് മുസ്ളിംലീഗും യുഡിഎഫും ആണ്. ആര്‍എസ്എസും എന്‍ഡിഎഫും പ്രതിനിധാനം ചെയ്യുന്ന മതതീവ്രവാദ സംഘടനകളെ ഫലപ്രദമായി ചെറുക്കുന്നത് ഇടതുപക്ഷ പാര്‍ടികളാണെന്നും ജില്ലയിലെ ജനങ്ങള്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മികച്ച പ്രകടനവും ജനങ്ങളുടെ മുന്നിലുണ്ട്. എംപി എന്ന നിലയില്‍ ടി കെ ഹംസയുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങള്‍ക്കുമുമ്പിലുണ്ട്. 2004ലെ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തിലെ ചരിത്രവിജയം മലപ്പുറം മണ്ഡലത്തില്‍ ആവര്‍ത്തിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്നത് അഡ്വ. എം റഹ്മത്തുള്ളയാണ്. ജില്ലയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ചരിത്രവിജയം നേടുന്നതിന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നു. ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മൂന്ന് സ്ഥാനാര്‍ഥികളെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ഥിക്കുന്നു.
മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്കാന്‍ വോട്ടര്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത്.
മലപ്പുറം ജില്ലയില്‍ ഇടതുപക്ഷതരംഗം ആഞ്ഞടിക്കുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ആവേശമാണ് ജില്ലയിലെങ്ങും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് എന്നും മുന്‍നിരയില്‍ നെഞ്ചുയര്‍ത്തിനിന്ന് മുന്നേറിയ പാരമ്പര്യമുള്ള ജില്ല ഈ തെരഞ്ഞെടുപ്പിലും തങ്ങളുടെ വിലപ്പെട്ട വോട്ടവകാശത്തിലൂടെ കടമ ഭംഗിയായി നിര്‍വഹിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് നമ്മുടെ നാടിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും സയണിയസത്തിന് അനുകൂലമായ നിലപാടെടുത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്തുകൂടിയാണ്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്ന കാര്യത്തിലും ഇസ്രയേലുമായി ആയുധകരാര്‍ ഉണ്ടാക്കുന്നതിലും മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായത് മുസ്ളിംലീഗും അതിന്റെ മന്ത്രിയായ ഇ അഹമ്മദുമാണ്. ഇസ്രയേലുമായി ആയുധകരാര്‍ ഉണ്ടാക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍, പല ഭാഗങ്ങളില്‍നിന്നും വന്ന വിമര്‍ശനങ്ങളെപ്പോലും അവഗണിച്ച് ഇപ്പോള്‍ ഇസ്രയേല്‍ ചാര ഉപഗ്രഹമായ റിസാറ്റ്-2 വിക്ഷേപിക്കാന്‍ തീയതിപോലും നിശ്ചയിച്ചിരിക്കയാണ്. മുസ്ളിം ന്യൂനപക്ഷങ്ങളുടെകൂടി താല്‍പ്പര്യത്തിനുവിരുദ്ധമായാണ് രാജ്യത്തിന്റെയും നാട്ടുകാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും താല്‍പ്പര്യം ഹനിക്കാന്‍ മുസ്ളിംലീഗ് കൂട്ടുനിന്നത്. 2004-ന്റെ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ മുസ്ളിംലീഗിന്റെ ജനവിരുദ്ധ നിലപാടിനെതിരെ പ്രബുദ്ധ വോട്ടര്‍മാര്‍ വിധിയെഴുതി. ഇത്തവണ പുതിയ മണ്ഡലമായ മലപ്പുറത്തും പൊന്നാനിയിലും ഈ അവസരം ഉപയോഗിക്കാന്‍ ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കാത്തിരിക്കയാണ്. എന്‍ഡിഎഫുപോലുള്ള മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് നാടിന്റെ സമാധാനംതകര്‍ക്കാനാണ് മുസ്ളിംലീഗും യുഡിഎഫും ശ്രമിക്കുന്നത്. ഈ നടപടി ഹിന്ദുതീവ്രവാദ സംഘടനയായ ആര്‍എസ്എസിനും വളമേകും. യുപിഎ സര്‍ക്കാര്‍ കേരളത്തോടും പ്രത്യേകിച്ച് മലപ്പുറം ജില്ലയോടും കാണിച്ച അവഗണന നമ്മുടെ മുമ്പിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനങ്ങള്‍ തൊട്ടറിഞ്ഞതാണ്. മഞ്ചേരി മണ്ഡലം എംപി എന്ന നിലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ടി കെ ഹംസ ചെയ്തത്. ഇവയെല്ലാം ജനങ്ങള്‍ നേരിട്ടറിഞ്ഞു. പ്രമുഖ ചരിത്ര-മതപണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണിയാണ് പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്നത്. പുതിയ മലപ്പുറം മണ്ഡലത്തില്‍ നിലവിലുള്ള എംപിയായ ടി കെ ഹംസ വീണ്ടും ജനവിധി തേടുന്നു. ജില്ലയില്‍ വയനാട് മണ്ഡലത്തില്‍പ്പെട്ട മൂന്ന് അസംബ്ളി നിയോജകമണ്ഡലങ്ങളാണുള്ളത്. സിപിഐ ദേശീയ കൌസില്‍ അംഗമായ അഡ്വ. എം റഹ്മത്തുള്ളയാണ് ഇവിടെ മത്സരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളുടെയും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് മുന്നോട്ടുപോകുന്നത്. പരാജയഭീതി പൂണ്ട മുസ്ളിംലീഗുകാര്‍ തുടക്കംമുതലേ കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ച് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും വോട്ടുചെയ്യിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണം. ചരിത്രവിജയമാകും ജില്ല കേരളത്തിനും അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തിനും സമ്മാനിക്കുക.