Saturday, March 7, 2009

ആഗോള സാമ്പത്തികമാന്ദ്യം: വെളിപ്പെട്ടത് വിപണിവ്യവസ്ഥയുടെ ദൌര്‍ബല്യം .കെ.എന്‍. ഹരിലാല്‍ .

ആഗോള സാമ്പത്തികമാന്ദ്യം: വെളിപ്പെട്ടത് വിപണി വ്യവസ്ഥയുടെ ദൌര്‍ബല്യം .കെ.എന്‍. ഹരിലാല്‍ .

ദുബൈ: അനിയന്ത്രിതമായ ഒരു വിപണിവ്യവസ്ഥയുടെ ആധാരശിലകളില്‍ കെട്ടിപ്പൊക്കിയ സാമ്പത്തികസൌധങ്ങള്‍ മുനഷ്യസമുദായത്തിന് അധികകാലം ചുമന്നുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യം തെളിയിച്ചിരിക്കുകയാണെന്ന് കേരള ആസൂത്രണബോര്‍ഡ്
മാന്ദ്യം: വെളിപ്പെട്ടത് വിപണിവ്യവസ്ഥയുടെ ദൌര്‍ബല്യം ^കെ.എന്‍. ഹരിലാല്‍ ദുബൈ: അനിയന്ത്രിതമായ ഒരു വിപണിവ്യവസ്ഥയുടെ ആധാരശിലകളില്‍ കെട്ടിപ്പൊക്കിയ സാമ്പത്തികസൌധങ്ങള്‍ മുനഷ്യസമുദായത്തിന് അധികകാലം ചുമന്നുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യം തെളിയിച്ചിരിക്കുകയാണെന്ന് കേരള ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ അഭിപ്രായപ്പെട്ടു. 'ആഗോള സാമ്പത്തികമാന്ദ്യം: ആഘാതങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ദല സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തില്‍ പരാജയം ഏറ്റുവാങ്ങിയ വിപണിക്ക് സൈദ്ധാന്തികമായി അടിത്തറ നല്‍കിയ ധന മാനേജ്മെന്റ് വിദഗ്ധര്‍ ഇപ്പോള്‍ കുറ്റം ഏറ്റുപറയുകയാണ്.
ഇക്കൂട്ടത്തില്‍ നോബല്‍ സമ്മാനിതരും പെടും. ധനമൂലധനശക്തികളെ സ്വതന്ത്രമായി അഴിച്ചുവിടുന്നതിന്റെ ആപത്ത് സംബന്ധിച്ച്്, നോബല്‍ ജേതാവായ ക്രൂഗ്മാന്‍, ജോസഫ് സ്റ്റിഗ്ലിസ് തുടങ്ങിയ സാമ്പത്തികശാസ്ത്രജ്ഞര്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും കമ്പോള മൌലികവാദം ഉയര്‍ത്തിപ്പിടിച്ചവര്‍ അവരുടെ വാക്കുകള്‍ അവഗണിച്ചു. മാന്ദ്യം നല്‍കുന്ന അനുഭവപാഠം, മുതലാളിത്താനന്തര സമൂഹത്തെക്കുറിച്ച് ലോകാം ഉണര്‍ന്നിരിക്കേണ്ടതുണ്ട് എന്നതാണെന്ന് ഡോ. ഹരിലാല്‍ വിലയിരുത്തി.
വിദേശ ഇന്ത്യക്കാരോടുള്ള കേന്ദ്രസര്‍ക്കാറിന്റെ സമീപനത്തില്‍ ഇന്നോളം മാറ്റമുണ്ടായിട്ടില്ല. 1970 മുതല്‍ നമ്മുടെ വ്യാപാരം അടവുശിഷ്ട കമ്മി പിടിച്ചുനിര്‍ത്തുന്നത് പ്രവാസികളാണ്. 2007^08ല്‍ വിദേശ ഇന്ത്യക്കാരുടെ ഈ രംഗത്തുള്ള സംഭാവന 27 ബില്യണ്‍ ഡോളറാണ്. വിദേശ മൂലധന നിക്ഷേപകരുടേത് കേവലം 8.7 ബില്യണും. 2006^07ല്‍ ഇത് യഥാക്രമം 24ഉം 12ഉം ബില്യണ്‍ ഡോളറായിരുന്നു. വിദേശ നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റ് പണം തിരിച്ചുകൊണ്ടുപോകുമ്പോള്‍ വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണം രാജ്യത്തിന് പുറത്തേക്ക് പോകുന്നില്ല. എന്നിട്ടും രാജ്യതാല്‍പര്യം സംരക്ഷിക്കുന്ന പ്രവാസികള്‍ക്ക് ഒരാനുകൂല്യങ്ങളും നല്‍കാതെ സര്‍ക്കാര്‍ അവഗണനയും നിന്ദയുമാണ് കാണിക്കുന്നത്.
ദരിദ്രരെ പരമദരിദ്രരാക്കിയാണ് വികസിതലോകം ആഗോളവത്കരണ നയങ്ങളിലൂടെ തടിച്ചുകൊഴുത്തതെന്നും പ്രകൃതിയെയും പരിസ്ഥിതിയെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വികസനം ആശാസ്യമല്ലെന്നും സെമിനാറില്‍ മുഖ്യ വിഷയം അവതരിപ്പിച്ച് ഡോ. കെ.എന്‍.എ. ഖാദര്‍ ചൂണ്ടിക്കാട്ടി. 'സാമ്പത്തികമാന്ദ്യവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയും' എന്ന വിഷയത്തില്‍ ഭാസ്കര്‍ രാജും (ബിസിനസ് ന്യൂസ്), സാമ്പത്തികമാന്ദ്യവും ഗള്‍ഫ് മേഖലയും' എന്ന വിഷയത്തില്‍ ഒ.വി. മുസ്തഫയും പ്രഭാഷണം നടത്തി. സി.ആര്‍.ജി. നായര്‍, കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു. വി. യൂനസ് അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സ്വാഗതവും സതി മണി നന്ദിയും പറഞ്ഞു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

ആഗോള സാമ്പത്തികമാന്ദ്യം: വെളിപ്പെട്ടത് വിപണി വ്യവസ്ഥയുടെ ദൌര്‍ബല്യം .കെ.എന്‍. ഹരിലാല്‍

അല്‍ഭുത കുട്ടി said...

നന്ദി