പൊന്നാനിയില്‍ ഇടതുപക്ഷ സ്വാതന്ത്രന്‍ ഹുസ്സയിന്‍ രണ്ടത്താണിതന്നെ.
പൊന്നാനി പാര്‍ലിമെന്റ് സീറ്റില്‍ മുസ്ലിംലീഗിനെ തറപറ്റിക്കാന്‍ പ്രാപ്തനായ സ്ഥാനാര്‍ത്ഥി ഹുസ്സയിന്‍ രണ്ടത്താണീ തന്നെയാണെന്ന് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ഹുസ്സയിന്‍ രണ്ടത്താണിയെ വിജയിപ്പിക്കാന്‍ പൊന്നാനിയിലെ ജനങള്‍ ഒറ്റക്കെട്ടായി രംഗത്തിറങണം. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മുഴങേണ്ടത് ഹുസ്സയിന്‍ രണ്ടത്താണിയുടെ ശബ്ദമാണ്
5 comments:
പൊന്നാനിയില്‍ ഇടതുപക്ഷ സ്വാതന്ത്രന്‍ ഹുസ്സയിന്‍ രണ്ടത്താണിതന്നെ.
പൊന്നാനി പാര്‍ലിമെന്റ് സീറ്റില്‍ മുസ്ലിംലീഗിനെ തറപറ്റിക്കാന്‍ പ്രാപ്തനായ സ്ഥാനാര്‍ത്ഥി ഹുസ്സയിന്‍ രണ്ടത്താണീ തന്നെയാണെന്ന് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ഹുസ്സയിന്‍ രണ്ടത്താണിയെ വിജയിപ്പിക്കാന്‍ പൊന്നാനിയിലെ ജനങള്‍ ഒറ്റക്കെട്ടായി രംഗത്തിറങണം. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മുഴങേണ്ടത് ഹുസ്സയിന്‍ രണ്ടത്താണിയുടെ ശബ്ദമാണ്
അങ്ങനെത്തന്നെയാണ് വേണ്ടത്. വിപ്ളവാഭിവാദ്യങ്ങള്‍.
പൊന്നാനിക്കാരുടെ ദിര്‍ഘകാല അഭിലാഷമാണ് നാടിന്നും നാട്ടുകാര്‍ക്കും യാതൊരു ഉപകാരവും ഇല്ലാത്ത ലീഗിനെ കെട്ടുകെട്ടിക്കുകയെന്നത്. അത് ഈ പ്രവശ്യം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതാം
അത്താണിയില്ലാതെ രണ്ടത്താണി
പൊന്നാനി സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് സി.പി.ഐ വീണ്ടും ആവർത്തിച്ചതോടെ ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിത്വം കൂടുതൽ അനിശ്ചിതത്വത്തിൽ. അതേ സമയം പൊന്നാനിയിലേക്ക് സി.പി.എം കണ്ടെത്തിയ സ്വതന്ത്ര സ്ഥാനാർഥി ഡോ. ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് തർക്കത്തിന്റെ നാടകീയത വർധിപ്പിച്ചു.
പൊന്നാനി സീറ്റ് ഒരിക്കലും വിട്ടുകൊടുക്കിലെന്ന് ഇന്നലെ എടപ്പാളിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി. ഹുസൈൻ രണ്ടത്താണിയെ തങ്ങൾക്ക് അറിയിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിലിന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വളാഞ്ചേരിയിൽ ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും. പൊന്നാനിയിൽ ഇടതുസ്ഥാനാർഥി താൻ തന്നെയാണെന്നും ഇന്ന് പ്രചരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സി.പി.ഐ സബ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് സി.പി.ഐയുടെ സംസ്ഥാന നേതാക്കൾ ഇന്നലെ വളാഞ്ചേരിയിൽ എത്തിയത്. ഹുസൈൻ രണ്ടത്താണിയുടെ തട്ടകമായ വളാഞ്ചേരിയിൽ തന്നെ യോഗം സംഘടിപ്പിക്കുകയും അദ്ദേഹം തങ്ങളുടെ സ്ഥാനാർഥിയന്നെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ സി. പി.ഐ സി.പി.എമ്മിനോടുള്ള വെല്ലുവിളി ശക്തമാക്കുകയായിരുന്നു.
പൊന്നാനി സീറ്റ് വിട്ടുകൊടുക്കുകയില്ലെന്നും അവിടെ പാർട്ടിയുടെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ യോഗത്തിൽ അറിയിച്ചു.പിന്നീട് എടപ്പാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഇസ്മയിൽ പൊന്നാനിയുടെ കാര്യത്തിൽ പാർട്ടി നിലപാട് കൂടുതൽ വ്യക്തമാക്കി. പൊന്നാനിയിൽ ഇടതു സ്വതന്ത്രന്റെ പരിവേഷം ചാർത്തുന്ന ഹുസൈൻ രണ്ടത്താണിയെ സി.പി.ഐ അംഗീകരിക്കില്ലെന്ന് ഇസ്മയിൽ തുറന്നടിച്ചു. സി.പി.ഐ കേരളത്തിൽ നാലു സീറ്റികളിലാണ് മത്സരിക്കുന്നത്. അവിടുത്തെ സ്ഥാനാർഥികളെ ഞങ്ങൾ തീരുമാനിക്കും. ആ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർഥിയെ നിശ്ചയിച്ച ശേഷം സീറ്റ് തരപ്പെടുത്തുന്ന ഏർപ്പാട് സി.പി. ഐയ്ക്ക് ഇല്ല. സി.പി.എം നിർത്തിയ സ്ഥാനാർഥിയായ ഹുസൈൻ രണ്ടത്താണിയെ അറിയില്ല അദ്ദേഹം പറഞ്ഞു. ഇസ്മയിലിനെ കൂടാതെ പാർട്ടി നേതാക്കളായ അഡ്വ. എം. റഹ്‌മത്തുള്ള, വി. ഉണ്ണികൃഷ്ണൻ, പി.പി. സുനീർ എന്നിവർ വളാഞ്ചേരിയിലെ യോഗത്തിനുണ്ടായിരിന്നു.
സി.പി.ഐ നിലപാടിനോടുള്ള പ്രതികരണം അറിയാൻ എത്തിയ മാധ്യമ പ്രവർത്തകരോട് പൊന്നാനിയിൽ താൻ തന്നെയാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു രണ്ടത്താണി. 'പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ഞാൻ തന്നെയായിരിക്കും. തെരഞ്ഞെടുപ്പിനെ നേരിടാൻ ഞാൻ തയാറെടുത്ത്‌കഴിഞ്ഞു .സ്ഥാനാർഥിത്വത്തെ എതിർക്കുന്നവരോടും തനിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും.- രണ്ടത്താണി പറഞ്ഞു.
ഹ ഹ..
2009 ലെ തമാശകളിലൊന്നാണ് ഇസ്മയില്‍ പറഞ്ഞതെന്ന് ആര്‍ക്കാണറിയാത്തത്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കനത്ത എല്‍ ഡി എഫ് തരംഗത്തിലും പട്ടാമ്പി പോലെയുള്ള ഒരു മണ്ഡലത്തില്‍ നിന്നും തോറ്റ മഹാനാണ് ശ്രീ. കെ.ഇ. ഇസ്മയില്‍.
പൊന്നാനിയില്‍ സി.പി.ഐ. അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത്. മറ്റ് ഇടതു പക്ഷക്കാരും അനുഭാവികളും വേറെ സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തട്ടെ. അപ്പോഴറിയാം സി.പി.ഐ യുടെ സംഘടനാ ബലം.
കോണിയുടെ ആണികള്‍ പണ്ടേ ഇളകിത്തുടങ്ങിയെന്ന് പറയണ്ടല്ലോ.
:)
Post a Comment