ഷാര്‍ജയില്‍ സെക്യൂരിറ്റിക്കാരനെ വെടിവെച്ചിട്ട് എ.ടി.എമ്മില്‍ നിറച്ചിരുന്ന പണം കൊള്ളയടിച്ചു.
ഷാര്‍ജ: അര്‍ധരാത്രി ബാങ്കിലെ എ.ടി.എം മെഷീനില്‍ നിറക്കാന്‍ കൊണ്ടുവന്ന പണം സെക്യൂരിറ്റിക്കാരനെ വെടിവെച്ചുവീഴ്ത്തി രണ്ടംഗസംഘം കൊള്ളയടിച്ചു. ശനിയാഴ്ച അര്‍ധരാത്രി 12.30 ഓടെ ഷാര്‍ജ ബുഹൈറകോര്‍ണിഷിലെ നൂര്‍ ഇസ്ലാമിക് ബാങ്കിന് സമീപമാണ് സംഭവം. ഡെലിവറി വാനില്‍ കൊണ്ടുവന്ന പണം എ.ടി.എം മെഷീനില്‍ നിറക്കുന്നതിനിടെ ഒരു ടൊയോട്ട പ്രാഡോ വാഹനത്തില്‍ സ്ഥലത്തേക്ക് ഇരച്ചെത്തിയ രണ്ടു പേര്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികള്‍ സെക്യൂരിറ്റി ജീവനക്കാരനായ പാക്കിസ്ഥാന്‍ സ്വദേശിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു സെക്യൂരിറ്റി ജീവനക്കാരും ബാങ്ക് ജീവനക്കാരനുമടങ്ങുന്ന മൂന്ന് പേര്‍ ഭയന്നോടി. ഈ സമയം പണമടങ്ങിയ പെട്ടികളുമായി അക്രമികള്‍ വന്ന വാഹനത്തില്‍ തന്നെ രക്ഷപെടുകയായിരുന്നുവത്രെ. വെടിയേറ്റ് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ സഹീര്‍ അഹമ്മദിനെ (33) ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കണ്ടത്. ബാങ്കിലേക്ക് പണം കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവറാണ് സംഭവം പോലിസിനെ അറിയിച്ചത്. കുതിച്ചെത്തിയ അന്വേഷണഉദ്യോഗസ്ഥര്‍ ഉടന്‍ വെടിയേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം സുഖംപ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അക്രമികള്‍ തട്ടിയെടുത്ത തുക സംബന്ധിച്ച് ബാങ്ക് അധികൃതരോ അന്വേഷണഉദ്യോഗസ്ഥരോ കൃത്യമായ വിവരം നല്‍കിയിട്ടില്ല. ആറ് പെട്ടികളിലായാണ് പണം കൊണ്ടുവന്നതെന്നും ഇതില്‍ നാല് പെട്ടികള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയെന്നും ദൃക്സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വെളിപെടുത്താനായേക്കുമെന്നുമാണ് ഷാര്‍ജ പോലിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല മുബാറക് അല്‍ ദുക്കാന്‍ പറഞ്ഞത്.
from malayalam paper
Subscribe to:
Post Comments (Atom)
1 comment:
ഷാര്‍ജയില്‍ സെക്യൂരിറ്റിക്കാരനെ വെടിവെച്ചിട്ട് എ.ടി.എമ്മില്‍ നിറച്ചിരുന്ന പണം കൊള്ളയടിച്ചു.
ഷാര്‍ജ: അര്‍ധരാത്രി ബാങ്കിലെ എ.ടി.എം മെഷീനില്‍ നിറക്കാന്‍ കൊണ്ടുവന്ന പണം സെക്യൂരിറ്റിക്കാരനെ വെടിവെച്ചുവീഴ്ത്തി രണ്ടംഗസംഘം കൊള്ളയടിച്ചു. ശനിയാഴ്ച അര്‍ധരാത്രി 12.30 ഓടെ ഷാര്‍ജ ബുഹൈറകോര്‍ണിഷിലെ നൂര്‍ ഇസ്ലാമിക് ബാങ്കിന് സമീപമാണ് സംഭവം. ഡെലിവറി വാനില്‍ കൊണ്ടുവന്ന പണം എ.ടി.എം മെഷീനില്‍ നിറക്കുന്നതിനിടെ ഒരു ടൊയോട്ട പ്രാഡോ വാഹനത്തില്‍ സ്ഥലത്തേക്ക് ഇരച്ചെത്തിയ രണ്ടു പേര്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികള്‍ സെക്യൂരിറ്റി ജീവനക്കാരനായ പാക്കിസ്ഥാന്‍ സ്വദേശിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു സെക്യൂരിറ്റി ജീവനക്കാരും ബാങ്ക് ജീവനക്കാരനുമടങ്ങുന്ന മൂന്ന് പേര്‍ ഭയന്നോടി. ഈ സമയം പണമടങ്ങിയ പെട്ടികളുമായി അക്രമികള്‍ വന്ന വാഹനത്തില്‍ തന്നെ രക്ഷപെടുകയായിരുന്നുവത്രെ. വെടിയേറ്റ് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ സഹീര്‍ അഹമ്മദിനെ (33) ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കണ്ടത്. ബാങ്കിലേക്ക് പണം കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവറാണ് സംഭവം പോലിസിനെ അറിയിച്ചത്. കുതിച്ചെത്തിയ അന്വേഷണഉദ്യോഗസ്ഥര്‍ ഉടന്‍ വെടിയേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം സുഖംപ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അക്രമികള്‍ തട്ടിയെടുത്ത തുക സംബന്ധിച്ച് ബാങ്ക് അധികൃതരോ അന്വേഷണഉദ്യോഗസ്ഥരോ കൃത്യമായ വിവരം നല്‍കിയിട്ടില്ല. ആറ് പെട്ടികളിലായാണ് പണം കൊണ്ടുവന്നതെന്നും ഇതില്‍ നാല് പെട്ടികള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയെന്നും ദൃക്സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വെളിപെടുത്താനായേക്കുമെന്നുമാണ് ഷാര്‍ജ പോലിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല മുബാറക് അല്‍ ദുക്കാന്‍ പറഞ്ഞത്.
Post a Comment