Saturday, March 14, 2009

'ചങ്ങാത്തം ചങ്ങരംകുളം' ഉദ്ഘാടനം ചെയ്തു

'ചങ്ങാത്തം ചങ്ങരംകുളം' ഉദ്ഘാടനം ചെയ്തു '

റിയാലിറ്റി ഷോകള്‍ കുട്ടികളെ എസ്.എം.എസ്. യാചകരാക്കുന്നതായി എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യു.എ.ഇ.യിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം ചങ്ങരംകുള'ത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു സംഗീതമത്സരത്തില്‍ തോറ്റുപോയാല്‍ മരിച്ച വീടുപോലെ വിലപിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ തെളിയുന്നത്. സംഗീതമത്സരത്തില്‍ തോല്‍ക്കുന്നതിലുള്ള ദുഃഖമല്ല ഇത്. രണ്ടു കോടി നഷ്ടപ്പെടുന്നതിന്റെ ദുഃഖമാണ്. പൈങ്കിളിസീരിയലുകളില്‍ ഒഴുകുന്നതിനെക്കാള്‍ കണ്ണീരാണ് പൈങ്കിളിസംഗീത മത്സരത്തിലൂടെ പ്രവഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 'ചങ്ങാത്തം ചങ്ങരംകുളം' പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷത വഹിച്ചു. താഹിര്‍ ഇസ്മായില്‍ അതിഥികളെ പരിചയപ്പെടുത്തി.അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റും അബുദാബിയിലെ സാംസ്‌കാരികരംഗത്ത് ശ്രദ്ധേയനുമായ ചങ്ങരംകുളത്തെ പി. ബാവ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ചിത്രന്‍ നമ്പൂതിരി ബാവ ഹാജിക്ക് ഉപഹാരം സമ്മാനിച്ചു.ചടങ്ങില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ സി.ഇ.ഒ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലിം, കെ.എസ്.സി. പ്രസിഡന്റ് കെ.ബി. മുരളി, ഗള്‍ഫ് ഗേറ്റ് എം.ഡി. ഷാജഹാന്‍, കെ.കെ. മൊയ്തീന്‍കോയ, അന്‍സാര്‍ ചിറയിന്‍കീഴ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യൂസഫ് നൗഷാദ് സ്വാഗതവും സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

'ചങ്ങാത്തം ചങ്ങരംകുളം' ഉദ്ഘാടനം ചെയ്തു
റിയാലിറ്റി ഷോകള്‍ കുട്ടികളെ എസ്.എം.എസ്. യാചകരാക്കുന്നതായി എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യു.എ.ഇ.യിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം ചങ്ങരംകുള'ത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു സംഗീതമത്സരത്തില്‍ തോറ്റുപോയാല്‍ മരിച്ച വീടുപോലെ വിലപിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ തെളിയുന്നത്. സംഗീതമത്സരത്തില്‍ തോല്‍ക്കുന്നതിലുള്ള ദുഃഖമല്ല ഇത്. രണ്ടു കോടി നഷ്ടപ്പെടുന്നതിന്റെ ദുഃഖമാണ്. പൈങ്കിളിസീരിയലുകളില്‍ ഒഴുകുന്നതിനെക്കാള്‍ കണ്ണീരാണ് പൈങ്കിളിസംഗീത മത്സരത്തിലൂടെ പ്രവഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 'ചങ്ങാത്തം ചങ്ങരംകുളം' പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷത വഹിച്ചു. താഹിര്‍ ഇസ്മായില്‍ അതിഥികളെ പരിചയപ്പെടുത്തി.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റും അബുദാബിയിലെ സാംസ്‌കാരികരംഗത്ത് ശ്രദ്ധേയനുമായ ചങ്ങരംകുളത്തെ പി. ബാവ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ചിത്രന്‍ നമ്പൂതിരി ബാവ ഹാജിക്ക് ഉപഹാരം സമ്മാനിച്ചു.

ചടങ്ങില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ സി.ഇ.ഒ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലിം, കെ.എസ്.സി. പ്രസിഡന്റ് കെ.ബി. മുരളി, ഗള്‍ഫ് ഗേറ്റ് എം.ഡി. ഷാജഹാന്‍, കെ.കെ. മൊയ്തീന്‍കോയ, അന്‍സാര്‍ ചിറയിന്‍കീഴ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യൂസഫ് നൗഷാദ് സ്വാഗതവും സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു.