Sunday, March 15, 2009

അഹമ്മദ് ഒളിച്ചോടീയ പൊന്നാനിയില്‍ തോല്‍ക്കാനായി നിര്‍ത്തിയവന്‍ ബഷിര്‍.

പരാജയ ഭീതി പൂണ്ട അഹമ്മദ് ഒളിച്ചോടീയ പൊന്നാനിയില്‍ തോല്‍ക്കാനായി നിര്‍ത്തിയവനാണ് ഇ ടി മുഹമ്മദ്‍ ബഷിര്‍.തെരഞ്ഞെടുപ്പ് രംഗത്ത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പൊന്നാനി മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ലീഗിനും കച്ചിത്തുരുമ്പായിരുന്നു. കേരളത്തില്‍ യുഡിഎഫിന് കണിവെക്കാന്‍കിട്ടിയ ഏകമണ്ഡലത്തില്‍ മുസ്ളീം ലീഗ് അന്ന് തന്നെ അപകടം മണത്തിരുന്നു. 1999ല്‍ ജി എം ബനാത്തുവാലയുടെ ഭൂരിപക്ഷം 130478 ആയിരുന്നെങ്കില്‍ 2004ല്‍ ഇ അഹമ്മദിന് ലഭിച്ചത് 102759. മണ്ഡല പുനര്‍നിര്‍ണയം കൂടി കഴിഞ്ഞതോടെ ലീഗ് പ്രതീക്ഷ തന്നെ കൈവിട്ടു. ലീഗ് നേതൃത്വത്തിന്റെ വ്യാജമുഖം സമുദായം തിരിച്ചറിഞ്ഞുവെന്നത് മലപ്പുറത്തേക്കുള്ള ഇ അഹമ്മദിന്റെ കൂടുമാറ്റത്തില്‍ നിന്ന് വ്യക്തമാവുന്നു. 1977ലെ മണ്ഡല പുനസംഘടനയിലൂടെയാണ് പൊന്നാനി ലീഗിന് അനുകൂലമായത്. 2009ല്‍ പുനസംഘടനയോടൊപ്പം മാറുന്ന ജനമനസ്സും ലീഗിനെ പൊള്ളിക്കുന്നു. പുതിയ ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചിലും എല്‍ഡിഎഫിന് വ്യക്തമായ മേല്‍കൈയുണ്ട്. മണ്ഡലത്തിന്റെ പഴയകാലചരിത്രത്തിലെ ചുവപ്പുരാശി പുതിയ കഥകള്‍ ചമക്കുന്നവര്‍ ഓര്‍ക്കാതിരിക്കുന്നത് ബോധപൂര്‍വ്വമാണ്. 1962ല്‍ ഇ കെ ഇമ്പിച്ചിബാവയും '67 ല്‍ സി കെ ചക്രപാണിയും '71 ല്‍ എം കെ കൃഷ്ണനുമാണ് പൊന്നാനയില്‍ ചെങ്കൊടി പാറിച്ചത്. അന്നെല്ലാം കോഗ്രസായിരുന്നു എതിരാളി. '77 മുതല്‍ ലീഗ് സീറ്റ് കുത്തകയാക്കി. '77ല്‍ അഖിലേന്ത്യലീഗിലെ എം മൊയ്തീന്‍കുട്ടി ഹാജിയും '80ല്‍ യു കോഗ്രസിലെ ആര്യാടന്‍ മുഹമ്മദും ലീഗിനെ നേരിട്ടു. 1984 മുതലാണ് മണ്ഡലം സിപിഐക്ക് ലഭിച്ചത്്.

2 comments:

ഗള്‍ഫ് വോയ്‌സ് said...

Vote4Koni said...

വൈദ്യനെ ആവശ്യമുണ്ട്‌

പൊന്നാനി റ്റു ഡൽഹി എന്ന സിനിമയിൽ അഭിനയിപ്പിക്കാമെന്ന വഗ്ദാനം നൽകി, പൊന്നാനി മുഴുവൻ റിഹേയ്‌സലുമായി നടക്കുന്ന യുവാവിനെ ചികിൽസിക്കുവാൻ, രാഷ്ട്രിയം കഷായം നിർമ്മിച്ച്‌ പരിചയമുള്ള വൈദ്യനെ ആവശ്യമുണ്ട്‌.

ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട്‌ വരുന്ന, അപൂർവ്വ ഔഷദ ചെടികളായ, മുരടിച്ച പീപ്പിപി, ഒരിക്കലും തളിർക്കാത്ത, കണ്ണ്‌ എൻ എല്ല്‌, ചൈനയിൽ മാത്രമുള്ളതും, വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നതുമായ കമ്യൂണിസ്റ്റ്‌പച്ച, എന്നിവ സമം ചേർത്ത്‌, തൊപ്പിക്കുള്ളിലാക്കി, മണിക്കുർ ഇടവിട്ട്‌ വാക്ക്‌ മാറ്റി പറഞ്ഞ്‌, ഡൽഹി കോട്ടിന്റെ പോക്കറ്റിലിട്ട്‌, ലീഗ്‌ വിരുദ്ധ കഷായം എന്ന അപൂർവ്വ ഔഷധം നിർമ്മിച്ച്‌ പരിചയമുള്ള വൈദ്യനെ ഉടനെ പൊന്നാനി എൽഡിഎഫ്‌ ക്യമ്പിലേക്ക്‌ അവശ്യമുണ്ട്‌.

രോഗികളുടെ എണ്ണം കൂടുവാൻ സാധ്യതയുള്ളത്‌കൊണ്ട്‌, അപേക്ഷിക്കുന്ന വൈദ്യർക്ക്‌ ഫീസായിട്ട്‌ ലാവ്‌ലിന്റെ ഒരു ഭാഗം എഴുതികൊടുക്കുന്നതാണ്‌.

കഴിഞ്ഞകാലങ്ങളിൽ, പൊന്നാനിയിൽ ഇത്തരം രോഗികളെ ചികിൽസിച്ച്‌ പരിചയമുള്ളവർക്ക്‌ മുൻഗണന.

ഉടൻ ബന്ധപ്പെടുക:-

എൽഡിഎഫ്‌ പൊന്നാനി മണ്ടയില്ലാത്ത കമ്മറ്റി.