പ്രവാസി മലയാളികള്‍ക്ക് 2600 കോടിയുടെ സംയുക്ത സംരംഭം
പ്രവാസി മലയാളി ക്ഷേമത്തിന് വ്യവസായ വികസന വകുപ്പിന്റെ വികസന ഏജന്‍സിയായ 'ഇന്‍കെല്ലി'ന്റെ സഹായത്തോടെ 2600 കോടി മുടക്കി സംയുക്ത സംരംഭം സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം ഇ.പി. ജയരാജന്‍ അറിയിച്ചു.
ഇതില്‍ 26 ശതമാനം ഓഹരി സര്‍ക്കാറിനും ബാക്കി വിദേശമലയാളികളുടേതുമായിരിക്കും. കോഴിക്കോട് മലബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, രാമനാട്ടുകരയില്‍ അന്തര്‍ദേശീയ വ്യവസായ പാര്‍ക്ക്, മലപ്പുറത്ത് വിദ്യാഭ്യാസ ഹബ്, അങ്കമാലിയില്‍ ഫിനാന്‍ഷ്യല്‍ ഹബ്, 10 ഐ.ടി പാര്‍ക്കുകള്‍ എന്നിവ തുടങ്ങാനാണ് പരിപാടി. 1500 കോടി രൂപയുടെ ഈ പദ്ധതികള്‍ മൂന്നുവര്‍ഷത്തിനകം നടപ്പാക്കും. വിദേശ മലയാളികള്‍ക്കുവേണ്ടിയുള്ളതായിരിക്കും ഈ പദ്ധതികള്‍.
കൂടാതെ, കുടുംബശ്രീ മാതൃകയില്‍ പ്രവാസി മലയാളികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ തൊഴില്‍ പദ്ധതി തുടങ്ങാനാകുമോ എന്ന് അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് ആരാഞ്ഞിരുന്നു. ഈ നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിക്കും.
വിദേശത്തേക്ക് വരുന്നവരില്‍ നിന്ന് 3000 മുതല്‍ 5000 രൂപ വരെ എമിഗ്രേഷന്‍ ഡെപ്പോസിറ്റ് വാങ്ങിയിരുന്നു. ഈ ഇനത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പ്രവാസികളുടേതായി കേന്ദ്രസര്‍ക്കാറിന്റെ കൈയിലുണ്ട്. ഇതില്‍ 2000 കോടി കേരളത്തിന്റേതാണ്. മറ്റ് ഫണ്ടുകളില്ലാതെ തന്നെ ഇതുപയോഗിച്ച് , തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് ജീവിതമാര്‍ഗമുണ്ടാക്കാം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേന്ദ്രം തയാറല്ല. അതുകൊണ്ട് പ്രവാസി സംഘടനകളുടെ കൂടി സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഐ.ടി മേഖലയില്‍ പുതിയ പാക്കേജിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ബാങ്കിംഗ് മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ ഇടതുപക്ഷം ചെറുത്തുനില്‍പ് നടത്തിയതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി വലിയ തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നത്. അമേരിക്കയിലെ പ്രതിസന്ധി പടിപടിയായി കേരളത്തെയും ബാധിക്കും. 2011 വരെ പ്രതിസന്ധി തുടരുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ എയര്‍ലൈന്‍ സര്‍വീസുകള്‍ ജോലിക്കാരെ ഒഴിവാക്കുകയാണ്. ടാറ്റ ട്രക്ക് കമ്പനിയും അശോക് ലൈലന്റും ജോലി ആഴ്ചയില്‍ മൂന്ന് ദിവസമായി കുറച്ചു. കേരളത്തില്‍ കശുവണ്ടി, റബര്‍, തുണി കയറ്റുമതി തിരിച്ചടിയിലാണ്. ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരെ ജന്മനാട് സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ 25 ലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കും.
'നോര്‍ക്ക' മുമ്പ് അതിലെ അംഗങ്ങളുടെ സുഖലോലുപതക്കുള്ള സ്ഥാപനം മാത്രമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ലോകസഞ്ചാരം നടത്തിയിട്ടും അതിന്റെ ഫലം പ്രവാസികള്‍ക്ക് ലഭിച്ചില്ല. 'നോര്‍ക്ക'യുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രവാസി ക്ഷേമ പരിപാടികള്‍ നടക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
പ്രവാസികള്‍ക്ക് പെന്‍ഷന്‍, സ്വയംതൊഴില്‍, കുട്ടികളുടെ വിദ്യാഭ്യാസ, ചികില്‍സ സഹായങ്ങള്‍ എന്നിവയടങ്ങുന്ന ക്ഷേമനിധി നടപ്പാക്കാനുള്ള ഏജന്‍സിയായാണ് നോര്‍ക്ക ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിക്കും.
മദ്രസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 50,000ഓളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പ്രതിമാസം 4,000 രൂപയെങ്കിലും പെന്‍ഷന്‍ ആനുകൂല്യം നല്‍കാന്‍ കഴിയുംവിധമാണ് ക്ഷേമനിധി ആലോചിക്കുന്നത്. ഇത് ഇസ്ലാമിക് ബാങ്കിംഗ് മാതൃകയില്‍ പലിശ രഹിത സംവിധാനത്തിലൂടെ നടപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ പണം സമാഹരിച്ച് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
Sunday, March 15, 2009
Subscribe to:
Post Comments (Atom)
2 comments:
പ്രവാസി മലയാളികള്‍ക്ക് 2600 കോടിയുടെ സംയുക്ത സംരംഭം
പ്രവാസി മലയാളി ക്ഷേമത്തിന് വ്യവസായ വികസന വകുപ്പിന്റെ വികസന ഏജന്‍സിയായ 'ഇന്‍കെല്ലി'ന്റെ സഹായത്തോടെ 2600 കോടി മുടക്കി സംയുക്ത സംരംഭം സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം ഇ.പി. ജയരാജന്‍ അറിയിച്ചു.
ഇതില്‍ 26 ശതമാനം ഓഹരി സര്‍ക്കാറിനും ബാക്കി വിദേശമലയാളികളുടേതുമായിരിക്കും. കോഴിക്കോട് മലബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, രാമനാട്ടുകരയില്‍ അന്തര്‍ദേശീയ വ്യവസായ പാര്‍ക്ക്, മലപ്പുറത്ത് വിദ്യാഭ്യാസ ഹബ്, അങ്കമാലിയില്‍ ഫിനാന്‍ഷ്യല്‍ ഹബ്, 10 ഐ.ടി പാര്‍ക്കുകള്‍ എന്നിവ തുടങ്ങാനാണ് പരിപാടി. 1500 കോടി രൂപയുടെ ഈ പദ്ധതികള്‍ മൂന്നുവര്‍ഷത്തിനകം നടപ്പാക്കും. വിദേശ മലയാളികള്‍ക്കുവേണ്ടിയുള്ളതായിരിക്കും ഈ പദ്ധതികള്‍.
കൂടാതെ, കുടുംബശ്രീ മാതൃകയില്‍ പ്രവാസി മലയാളികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ തൊഴില്‍ പദ്ധതി തുടങ്ങാനാകുമോ എന്ന് അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് ആരാഞ്ഞിരുന്നു. ഈ നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിക്കും.
വിദേശത്തേക്ക് വരുന്നവരില്‍ നിന്ന് 3000 മുതല്‍ 5000 രൂപ വരെ എമിഗ്രേഷന്‍ ഡെപ്പോസിറ്റ് വാങ്ങിയിരുന്നു. ഈ ഇനത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പ്രവാസികളുടേതായി കേന്ദ്രസര്‍ക്കാറിന്റെ കൈയിലുണ്ട്. ഇതില്‍ 2000 കോടി കേരളത്തിന്റേതാണ്. മറ്റ് ഫണ്ടുകളില്ലാതെ തന്നെ ഇതുപയോഗിച്ച് , തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് ജീവിതമാര്‍ഗമുണ്ടാക്കാം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേന്ദ്രം തയാറല്ല. അതുകൊണ്ട് പ്രവാസി സംഘടനകളുടെ കൂടി സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഐ.ടി മേഖലയില്‍ പുതിയ പാക്കേജിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ബാങ്കിംഗ് മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ ഇടതുപക്ഷം ചെറുത്തുനില്‍പ് നടത്തിയതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി വലിയ തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നത്. അമേരിക്കയിലെ പ്രതിസന്ധി പടിപടിയായി കേരളത്തെയും ബാധിക്കും. 2011 വരെ പ്രതിസന്ധി തുടരുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ എയര്‍ലൈന്‍ സര്‍വീസുകള്‍ ജോലിക്കാരെ ഒഴിവാക്കുകയാണ്. ടാറ്റ ട്രക്ക് കമ്പനിയും അശോക് ലൈലന്റും ജോലി ആഴ്ചയില്‍ മൂന്ന് ദിവസമായി കുറച്ചു. കേരളത്തില്‍ കശുവണ്ടി, റബര്‍, തുണി കയറ്റുമതി തിരിച്ചടിയിലാണ്. ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരെ ജന്മനാട് സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ 25 ലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കും.
'നോര്‍ക്ക' മുമ്പ് അതിലെ അംഗങ്ങളുടെ സുഖലോലുപതക്കുള്ള സ്ഥാപനം മാത്രമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ലോകസഞ്ചാരം നടത്തിയിട്ടും അതിന്റെ ഫലം പ്രവാസികള്‍ക്ക് ലഭിച്ചില്ല. 'നോര്‍ക്ക'യുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രവാസി ക്ഷേമ പരിപാടികള്‍ നടക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
പ്രവാസികള്‍ക്ക് പെന്‍ഷന്‍, സ്വയംതൊഴില്‍, കുട്ടികളുടെ വിദ്യാഭ്യാസ, ചികില്‍സ സഹായങ്ങള്‍ എന്നിവയടങ്ങുന്ന ക്ഷേമനിധി നടപ്പാക്കാനുള്ള ഏജന്‍സിയായാണ് നോര്‍ക്ക ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിക്കും.
മദ്രസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 50,000ഓളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പ്രതിമാസം 4,000 രൂപയെങ്കിലും പെന്‍ഷന്‍ ആനുകൂല്യം നല്‍കാന്‍ കഴിയുംവിധമാണ് ക്ഷേമനിധി ആലോചിക്കുന്നത്. ഇത് ഇസ്ലാമിക് ബാങ്കിംഗ് മാതൃകയില്‍ പലിശ രഹിത സംവിധാനത്തിലൂടെ നടപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ പണം സമാഹരിച്ച് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
വൈദ്യനെ ആവശ്യമുണ്ട്
പൊന്നാനി റ്റു ഡൽഹി എന്ന സിനിമയിൽ അഭിനയിപ്പിക്കാമെന്ന വഗ്ദാനം നൽകി, പൊന്നാനി മുഴുവൻ റിഹേയ്‌സലുമായി നടക്കുന്ന യുവാവിനെ ചികിൽസിക്കുവാൻ, രാഷ്ട്രിയം കഷായം നിർമ്മിച്ച് പരിചയമുള്ള വൈദ്യനെ ആവശ്യമുണ്ട്.
ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട് വരുന്ന, അപൂർവ്വ ഔഷദ ചെടികളായ, മുരടിച്ച പീപ്പിപി, ഒരിക്കലും തളിർക്കാത്ത, കണ്ണ് എൻ എല്ല്, ചൈനയിൽ മാത്രമുള്ളതും, വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നതുമായ കമ്യൂണിസ്റ്റ്‌പച്ച, എന്നിവ സമം ചേർത്ത്, തൊപ്പിക്കുള്ളിലാക്കി, മണിക്കുർ ഇടവിട്ട് വാക്ക് മാറ്റി പറഞ്ഞ്, ഡൽഹി കോട്ടിന്റെ പോക്കറ്റിലിട്ട്, ലീഗ് വിരുദ്ധ കഷായം എന്ന അപൂർവ്വ ഔഷധം നിർമ്മിച്ച് പരിചയമുള്ള വൈദ്യനെ ഉടനെ പൊന്നാനി എൽഡിഎഫ് ക്യമ്പിലേക്ക് അവശ്യമുണ്ട്.
രോഗികളുടെ എണ്ണം കൂടുവാൻ സാധ്യതയുള്ളത്‌കൊണ്ട്, അപേക്ഷിക്കുന്ന വൈദ്യർക്ക് ഫീസായിട്ട് ലാവ്‌ലിന്റെ ഒരു ഭാഗം എഴുതികൊടുക്കുന്നതാണ്.
കഴിഞ്ഞകാലങ്ങളിൽ, പൊന്നാനിയിൽ ഇത്തരം രോഗികളെ ചികിൽസിച്ച് പരിചയമുള്ളവർക്ക് മുൻഗണന.
ഉടൻ ബന്ധപ്പെടുക:-
എൽഡിഎഫ് പൊന്നാനി മണ്ടയില്ലാത്ത കമ്മറ്റി.
Post a Comment