Saturday, March 14, 2009

'മലപ്പുറമെന്നാല്‍ പാണക്കാടല്ലെന്ന് ലീഗുകാര്‍ മനസ്സിലാക്കണം'

അധികാരം പോകുമ്പോഴാണ് മുസ്ലിം ലീഗിനു ബുദ്ധിയുദിക്കുന്നതെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി.മലപ്പുറമെന്നാല്‍ പാണക്കാടല്ലെന്ന് ലീഗുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'അലിഗഡ്: കുപ്രചാരണവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലിഗഡ് ക്യാംപസ് ജില്ലയില്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്.
അതിനിടെ രാഷ്ട്രീയലാഭത്തിനുവേണ്ടിയാണ് ലീഗ് സമരം നടത്തുന്നതെന്നും പാലോളി ആരോപിച്ചു.ഇസ്ലാമിനെ കാര്‍ന്നുതിന്നുന്നവര്‍ക്കെതിരെയുള്ള ജിഹാദാണ് തന്റെ തിരഞ്ഞെടുപ്പു പോരാട്ടമെന്ന് യോഗത്തില്‍ പ്രസംഗിച്ച ടി.കെ. ഹംസ എം.പി. പറഞ്ഞു.
അലിഗഡ് ക്യാംപസ് ആരംഭിക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാതെയാണ് ലീഗ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കലക്ടറേറ്റിനു സമീപത്തെ ഹോട്ടലുകാര്‍ക്ക് 47 ദിവസം കൂടുതല്‍ ഊണു ചെലവായി എന്നല്ലാതെ മുസ്ലിം ലീഗ് സമരംകൊണ്ട് ഒരു നേട്ടവുമുണ്ടായില്ലെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ കാശുകൊണ്ട് തടിച്ചുകൊഴുത്ത മുസ്ലിം ലീഗ് അവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം. സ്വരാജ് ആധ്യക്ഷ്യം വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍, വി. ശശികുമാര്‍ എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

'മലപ്പുറമെന്നാല്‍ പാണക്കാടല്ലെന്ന് ലീഗുകാര്‍ മനസ്സിലാക്കണം'
മലപ്പുറം: അധികാരം പോകുമ്പോഴാണ് മുസ്ലിം ലീഗിനു ബുദ്ധിയുദിക്കുന്നതെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി.മലപ്പുറമെന്നാല്‍ പാണക്കാടല്ലെന്ന് ലീഗുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'അലിഗഡ്: കുപ്രചാരണവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലിഗഡ് ക്യാംപസ് ജില്ലയില്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്.

അതിനിടെ രാഷ്ട്രീയലാഭത്തിനുവേണ്ടിയാണ് ലീഗ് സമരം നടത്തുന്നതെന്നും പാലോളി ആരോപിച്ചു.ഇസ്ലാമിനെ കാര്‍ന്നുതിന്നുന്നവര്‍ക്കെതിരെയുള്ള ജിഹാദാണ് തന്റെ തിരഞ്ഞെടുപ്പു പോരാട്ടമെന്ന് യോഗത്തില്‍ പ്രസംഗിച്ച ടി.കെ. ഹംസ എം.പി. പറഞ്ഞു.

അലിഗഡ് ക്യാംപസ് ആരംഭിക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാതെയാണ് ലീഗ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കലക്ടറേറ്റിനു സമീപത്തെ ഹോട്ടലുകാര്‍ക്ക് 47 ദിവസം കൂടുതല്‍ ഊണു ചെലവായി എന്നല്ലാതെ മുസ്ലിം ലീഗ് സമരംകൊണ്ട് ഒരു നേട്ടവുമുണ്ടായില്ലെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഗള്‍ഫ് മലയാളികളുടെ കാശുകൊണ്ട് തടിച്ചുകൊഴുത്ത മുസ്ലിം ലീഗ് അവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം. സ്വരാജ് ആധ്യക്ഷ്യം വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍, വി. ശശികുമാര്‍ എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Vote4Koni said...

ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട്‌ വരുന്ന, അപൂർവ്വ ഔഷദ ചെടികളായ, മുരടിച്ച പീപ്പിപി, ഒരിക്കലും തളിർക്കാത്ത, കണ്ണ്‌ എൻ എല്ല്‌, ചൈനയിൽ മാത്രമുള്ളതും, വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നതുമായ കമ്യൂണിസ്റ്റ്‌പച്ച, എന്നിവ സമം ചേർത്ത്‌, തൊപ്പിക്കുള്ളിലാക്കി, മണിക്കുർ ഇടവിട്ട്‌ വാക്ക്‌ മാറ്റി പറഞ്ഞ്‌, ഡൽഹി കോട്ടിന്റെ പോക്കറ്റിലിട്ട്‌, ലീഗ്‌ വിരുദ്ധ കഷയം എന്ന അപൂർവ്വ ഔഷധം നിർമ്മിച്ച്‌ പരിചയമുള്ള വൈദ്യനെ ഉടനെ പൊന്നാനി എൽഡിഎഫ്‌ ക്യമ്പിലേക്ക്‌ അവശ്യമുണ്ട്‌.