Tuesday, March 10, 2009

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് ടെന്‍ഡര്‍ ഏപ്രിലില്‍

പൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ടെന്‍ഡര്‍ ഏപ്രില്‍ അവസാനത്തോടെ വിളിക്കും. ഇതിനായുള്ള പ്രീ ക്വാളിഫിക്കേഷന്‍ ലിസ്റ്റ് പൂര്‍ത്തിയായി. ഏഴ് കോടി രൂപ എസ്റ്റിമേറ്റുള്ള ഈ ബഹുമുഖ പദ്ധതി ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണാരംഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ 2008ലെ ബജറ്റില്‍ ഒരു കോടി രൂപയും 2009ലെ ബജറ്റില്‍ അഞ്ച് കോടി രൂപയും അനുവദിച്ചിരുന്നു. ജില്ലാ-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി ഒരുകോടി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നിലവിലെ റഗുലേറ്ററിന്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയത് പണിയുക. ഇതിന് 10 ഷട്ടറുകളും 99 മീറ്റര്‍ നീളവും 4.3 മീറ്റര്‍ വീതിയുമുണ്ടാകും. ഒരുമീറ്റര്‍ നീളത്തില്‍ ഫുട്പാത്തും നിര്‍മിക്കും. റഗുലേറ്ററിന് മുകളിലൂടെ വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വവേ ലൈന്‍ റോഡുമുണ്ടാകും. പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകര്‍ക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് നിലവിലെ റഗുലേറ്റര്‍. ഇത് കാലഹരണപ്പെട്ടിരിക്കയാണ്. പുതിയ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. മലപ്പുറം-തൃശൂര്‍ ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന മലബാറിന്റെ നെല്ലറയാണ് പൊന്നാനി കോള്‍മേഖല. ഇതില്‍ 2430 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ യഥാസമയം വെള്ളമെത്തിക്കുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനും വെള്ളപ്പൊക്കം തടയാനും നിര്‍ദിഷ്ട ബിയ്യം റഗുലേറ്ററിന് കഴിയും. പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഗതാഗതമാര്‍ഗവും ഇതോടെ യാഥാര്‍ഥ്യമാകും. നിലവിലെ റഗുലേറ്റര്‍ പൊളിച്ച് മാറ്റാതെയാണ് പണിയാരംഭിക്കുകയെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ റഗുലേറ്ററിന്റെ നിര്‍മാണം തീര്‍ന്നതിനുശേഷം ഇത് പൊളിക്കും.

1 comment:

ഗള്‍ഫ് വോയ്‌സ് said...