Wednesday, March 11, 2009

ഗള്‍ഫ് യാത്രക്കാരുടെ എണ്ണം‍ കുറയുന്നു; ഫ്ളൈറ്റുകള്‍ റദ്ദാക്കുന്നു

ഗള്‍ഫ് യാത്രക്കാരുടെ എണ്ണം‍ കുറയുന്നു; ഫ്ളൈറ്റുകള്‍ റദ്ദാക്കുന്നു .

കടുത്തസാമ്പത്തിക മാന്ദ്യം കാരണം ഗള്‍ഫ് സ്വപ്നം അസ്തമിക്കാന്‍ തുടങ്ങിയരിക്കുന്നു ഇതിന്റെ ഭാഗമായി ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തിലും വന്‍കുറവ് സംഭവിച്ചിരിക്കുന്നു. യാത്രക്കാരുടെ കുറവ് ഗള്‍ഫിലേക്കുള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കി തുടങ്ങി. കൊച്ചിയില്‍ നിന്നും ദുബായിക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 437-ാം നമ്പര്‍ ഫ്ളൈറ്റ് 13 മുതല്‍ റദ്ദാക്കി.
ഈ വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്ന യാത്രക്കാര്‍ 0484-2351295 എന്ന നമ്പറില്‍ വിളിച്ചാല്‍ ഐ.എക്സ് 435-ാം നമ്പര്‍ ഫ്ളൈറ്റില്‍ പോകാനുള്ള സൌകര്യം ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യാത്രക്കാരുടെ കുറവ് കൊണ്ട് ചൊവ്വാഴ്ച രണ്ടു ഫ്ളൈറ്റുകള്‍ റദ്ദാക്കി.
കൊച്ചിയില്‍ നിന്നും രാവിലെ 9.15-ന് ഷാര്‍ജയ്ക്ക് പോകുന്ന ഐ.എക്സ് 411-ാം നമ്പര്‍ ഫ്ളൈറ്റും വൈകുന്നേരം 6.15-ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ വരുന്ന ഐ.എക്സ് 412-ാം നമ്പര്‍ ഫ്ളൈറ്റുമാണ് റദ്ദാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കുമെന്നാണ് സൂചന.

1 comment:

ഗള്‍ഫ് വോയ്‌സ് said...