Wednesday, March 11, 2009

പൊന്നാനിയിലും മലപ്പുറത്തും ലീഗിന്ന് കോണി ചാരാന്‍ ഇടം കൊടുക്കില്ല.

മലപ്പുറം ജില്ലയില്‍ തിരെഞ്ഞെടുപ്പിന്റെ ദിനം അടുക്കുംത്തോറും ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ അസഹിഷ്ണുതയും വെപ്രാളവും വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. എല്ലാതലത്തിലും പരിക്ഷീണിതാവസ്ഥയിലായ ലീഗിന് ഒരു രാഷ്ട്രീയകക്ഷി നിര്‍ബന്ധമായും പാലിക്കേണ്ട കുറഞ്ഞ മര്യാദകള്‍പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് മുസ്ളിംലീഗിന്റെ നെടുങ്കോട്ടയെന്ന് അവര്‍ അഹങ്കരിച്ചിരുന്ന ജില്ലയുടെ രാഷ്ട്രീയമായ മാറ്റം അത്തരമൊരു പരിഭ്രാന്തിക്ക് ഹേതുവാകുന്നതുതന്നെയാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നതുമുതല്‍ സമനിലവിട്ട് മുസ്ളിംലീഗ് പെരുമാറുന്നതാണ് കാണാനായത്. കഴിഞ്ഞ ലോക്സഭ-തദ്ദേശഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ കോട്ടകള്‍ തകര്‍ന്നുവീഴുകയും എല്‍ഡിഎഫ് വമ്പിച്ച മുന്നേറ്റം നടത്തുകയും ചെയ്തു. ആ മുന്നേറ്റം കൂടുതല്‍ ശക്തമായി തുടരുകയാണ്. ഈ അടുത്ത സമയത്ത് ‍ നവകേരളമാര്‍ച്ചിന്റെ എല്ലാ സ്വീകരണകേന്ദ്രത്തിലും തടിച്ചുകൂടിയ ജനബാഹുല്യം ലീഗിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. മലപ്പുറം ജില്ലയില്‍ സിപിഐ എംഉം അതിന്റെ ബഹുജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നത് പ്രകടനപരമായ ഏതെങ്കിലും അഭ്യാസങ്ങള്‍കൊണ്ടല്ല. മറിച്ച്, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നതുകൊണ്ടാണ്. വര്‍ഗീയവും പ്രാദേശികവും മറ്റുമായ സങ്കുചിതവികാരങ്ങളുടെ പുറത്ത് ജനങ്ങളെ എക്കാലവും തളച്ചുനിര്‍ത്താമെന്നു കരുതിയവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് സിപിഐ എം കരുത്താര്‍ജിക്കുന്നത്, ജനപക്ഷത്തുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ്. മലപ്പുറം ജില്ലയില്‍ സി പി ഐ എമിനും അതിന്റെ ബഹുജനസംഘടനകള്‍ക്കും എതിരെ ലീഗ്‍ നടത്തുന്ന നുണപ്രചാരണങ്ങളെയും എതിര്‍പ്പുകളെയും അക്രമങളെയും അപ്പാടെ തൃവല്‍ഗണിച്ച്കൊണ്ടാണ് പാര്‍ടിപ്രവര്‍ത്തകര്‍ക്കും പാര്‍ടിയെ സ്നേഹിക്കുന്നവരും ആവേശകരമായ പ്രവര്‍ത്തനവുമായി മുന്നേറൂന്നത്.
ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ലീഗ് അത് കണ്ടുനില്‍ക്കുകയാണ് . എന്നാല്‍, പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് ബദല്‍നയം ആവിഷ്കരിക്കാനാണ് സിപിഐ എം നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍തന്നെ സംസ്ഥാനത്ത് ഇല്ലാതാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളുടെ ഫലമായി ഈവര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ കഴിഞ്ഞു. ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണനയത്തിന് ബദലായി അവയെ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് അവ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമപെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്താനുള്ള നടപടി ഇതിന്റെ ഭാഗമാണ്. ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് നിയമം ഇതിന്റെ മറ്റൊരു തെളിവാണ്. കേരളത്തിലെ ഏഴുലക്ഷത്തോളം വീട് പുതുതായി നിര്‍മിച്ചുനല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപംനല്‍കി. 5000 കോടി രൂപയാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് വീടുവയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചത്. ഇതോടൊപ്പം ഇ എം എസ് ഭവനനിര്‍മാണപദ്ധതി ഒരു ജനകീയസംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തികപ്രതിസന്ധികൊണ്ട് നട്ടംതിരിഞ്ഞ കേരളത്തെ അതില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമായപ്പോള്‍ അവ പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണപ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി. കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധനമേഖലയിലെ പതിനായിരങ്ങളെ വറുതിയുടെ നാളുകളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞു. വര്‍ഗീയസംഘര്‍ഷങ്ങളില്‍നിന്ന് വിമുക്തമായതും ഗുണ്ടാ ആക്രമണങ്ങളില്‍നിന്ന് നഗരങ്ങളെ സംരക്ഷിക്കാനും ഉതകുന്നതരത്തില്‍ ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറതന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസംമേഖല ഉള്‍പ്പെടെയുള്ള പുത്തന്‍ വികസനമേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. നേരത്തെ സൂചിപ്പിച്ചതുപോലെ, ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായി ഒഴുക്കിനൊപ്പം നീന്താനല്ല, പരിമിതികള്‍ മുറിച്ചുകടന്ന് ബദല്‍നയം നടപ്പാക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷജനാധിപത്യമുന്നണിയും പരിശ്രമിക്കുന്നതെന്ന് അര്‍ഥം. ഇതൊന്നും ലീഗിന് മനസ്സിലാകുന്ന കാര്യങ്ങളല്ല. അവര്‍ ചില നുണക്കഥകള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ച് വൈകാരികമായി ജനങ്ങളെ സമീപിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുക എന്ന പഴകിയ പരിപാടിതന്നെയാണ് തുടരുന്നത്. അലിഗഢ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റര്‍ മലപ്പുറം ജില്ലയില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത മുന്‍കൈപോലും മറ്റൊരുതരത്തില്‍ പ്രചരിപ്പിച്ച് വിവാദമാക്കാനുള്ള ലജ്ജാശൂന്യത ലീഗ് കാണിക്കുന്നത് അതിന്റെ ഭാഗമായാണ്. അത്തരം കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുന്നു എന്നതാണ് മലപ്പുറത്തിന്റെ പുതിയ ചിത്രം. ആ പ്രതികരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അടിവേരറുക്കാന്‍ പര്യാപ്തമാണ്

1 comment:

ഗള്‍ഫ് വോയ്‌സ് said...