Tuesday, March 10, 2009

ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ ഗള്‍ഫിലെ അണികള്‍ക്ക് ആശങ്ക

ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ ഗള്‍ഫിലെ അണികള്‍ക്ക് ആശങ്ക .

ഇ അഹമ്മദിനെ വീണ്ടും ലോകസഭയിലേക്ക് മത്സരിപ്പിക്കാനുള്ള മുസ്ളീംലീഗ് തീരുമാനത്തില്‍ ഗള്‍ഫിലെ ലീഗ് അണികള്‍ക്ക് ആശങ്ക. അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തോടെ സാമ്രാജ്യത്ത അനുകൂലവും ന്യൂനപക്ഷ വിരുദ്ധവുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ലീഗിന്റെ രണ്ടു സീറ്റിലെയും വിജയ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗള്‍ഫിലെ ലീഗ് പോഷക സംഘടനയായ കെഎംസിസിക്കകത്ത് ശക്തമായ അഭിപ്രായമുണ്ട്. ഇത് സംസ്ഥാന നേതൃത്വത്തെ കെഎംസിസി കമ്മിറ്റികള്‍ അറിയിച്ചതായാണ് വിവരം. അഹമ്മദിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷമയമാകുമെന്ന് കെഎംസിസി ഭയപ്പെടുന്നു. ആണവകരാര്‍, ഇറാനെതിരായ വോട്ട്, ഗാസാ കൂട്ടക്കശാപ്പില്‍ ഇന്ത്യ തുടര്‍ന്ന മൌനം എന്നിവയെല്ലാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയമാണ്. ഇക്കാര്യങ്ങളിലെല്ലാം മുസ്ളീംലീഗ് സംസ്ഥാന അധ്യക്ഷന്‍ ശിഹാബ് തങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ക്ക് നേര്‍ വിപരീതമായിരുന്നു അഹമ്മദിന്റെ നിലപാടുകള്‍. അമേരിക്കക്ക് വഴങ്ങി ഇറാനെതിരെ ഇന്ത്യ വോട്ട് ചെയതതില്‍ വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ അഹമ്മദിന്റെ പങ്ക് ലീഗില്‍ കലഹത്തിന് കാരണമായിരുന്നു. ആണകരാര്‍ വന്നപ്പോഴും അഹമ്മദ് കോഗ്രസിനൊപ്പം അമേരിക്കന്‍ അനകൂല നയം തുടര്‍ന്നു. രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ മതേതര, പുരോഗമന സംഘടനകള്‍ക്കൊപ്പം ലീഗിതര മുസ്ളീം സംഘടനകള്‍ ആണവകാരാറിനെതിരെ നിലകൊണ്ടപ്പോള്‍ അഹമ്മദിലൂടെ കോഗ്രസ്, ലീഗിനെ നിശബ്ദമാക്കി. മന്‍മോഹന്‍ സര്‍ക്കാര്‍ ആണകരാര്‍ ഒപ്പിടും മുന്‍പ് അഹമ്മദ് രാജിവെക്കണമെന്ന ആവശ്യം ലീഗില്‍ ശക്തമായിരുന്നെങ്കിലും വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്നു രാജിയുണ്ടായില്ല. കൂടാതെ കരാറിനെ ലീഗ് നേതൃത്വത്തെകൊണ്ട് അഹമ്മദ് ന്യായീകരിപ്പിക്കുകയും ചെയ്തു. ഗാസാ ചീന്തില്‍ ആയിരത്തഞ്ഞൂറോളം പലസ്തീന്‍കാരെ ഇസ്രയേല്‍ കൂട്ടക്കശാപ്പു നടത്തിയപ്പോള്‍ ലോകമൊന്നാകെ പ്രതിഷേധിച്ചു. എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരതയില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കുറ്റകരമായ മൌനം പാലിച്ചു. കൂടാതെ ഇസ്രയേലുമായി ചങ്ങാത്തം കൂടുതല്‍ ശക്തമാക്കുകയായിരുന്നു കോഗ്രസ് സര്‍ക്കാര്‍ ചെയ്തത്. വിദേശകാര്യ സഹമന്ത്രി എന്ന പ്രധാനപ്പെട്ട സ്ഥാനത്തിരുന്ന് അമേരിക്കന്‍ ഇസ്രയേല്‍ അനുകൂല നയങ്ങളാണ് അഹമ്മദ് പിന്‍തുടരുന്നതെന്ന ശക്തമായ വിമര്‍ശനമാണ് ലീഗിലും കെഎംസിസയിലും ഉണ്ടായത്. അഹമ്മദിന്റെ ഈ നിലപാടുകള്‍ ഗള്‍ഫിലെ കെഎംസിസി സംഘടനകളെ വല്ലാത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. അതുകൊണ്ടുതന്നെ അവരുടെ വികാര പ്രകടനമായിരുന്നു ബഹ്റൈനില്‍ മാസങ്ങള്‍ക്കുമുന്‍പുനടന്ന ജിസിസി കെഎംസിസി നേതൃസംഗമത്തില്‍ ഉണ്ടായത്. എന്നാല്‍ തന്റെ മന്ത്രിസ്ഥാനം കോഗ്രസിന്റെ ഔദാര്യമാണെന്നായിരുന്നു രാജിക്കായി മുറവിളികൂട്ടിയവരോട് അഹമ്മദ് പ്രതികരിച്ചത്. ഗള്‍ഫില്‍ പലയിടത്തും കമ്മറ്റികളുടെ പ്രവര്‍ത്തനത്തെ തന്നെ അഹമ്മദിന്റെ നയസമീപനങ്ങള്‍ പ്രതികൂലമായി ബാധിച്ചതായി ഈയിടെ പാണക്കാട്ടെത്തി ചില പ്രമുഖ കെഎംസിസി നേതാക്കള്‍ ശിഹാബ് തങ്ങളെ അറിയിച്ചിരുന്നു. പ്രവാസികളുടെ മനസ്സറിയിച്ചിട്ടും വീണ്ടും അഹമ്മദിനെ തന്നെ മത്സരിപ്പിക്കുന്നത് അപകടകരമായ നീക്കമാണെന്ന് സംഘത്തിലെ പ്രമുഖ കെഎംസിസി നേതാവ് പറഞ്ഞു.
പി എന്‍ അനസ

3 comments:

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

POWER IS CHICKEN BIRIYAANI FOR AHMAD IKKA AND FOR IUML ALSO.

Anonymous said...

ഗാസയിൽ ചത്തത് ഇസ്രായേലിലേക്കു മിസൈൽ വിട്ടവരെ അനുകൂലിക്കുന്നവരാണ്. അവരു സുന്നത്തു കഴിച്ചവരാണു എന്നതുകൊണ്ട് ലോകത്ത്തിൽ സുന്നത്തു കഴിച്ച എല്ലാവരും അതിനെ എതിർക്കണമെന്നോ?
ഇന്ത്യയിലെ കാശ്മീരിൽ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പ്പെട്ടപ്പോൾ ഈ മൊയമ്മദ് എന്തെങ്കിലും പറഞ്ഞോ?
മൊഹമ്മദിനെതോൽ‌പ്പിക്കാൻ ഞാൻ ഏതു സീപ്പീയെമ്മിനും ഇസ്രായേലിക്ക്കും വോട്ടു കുത്തും; ഞാൻ സാധാരണ താമരക്കാണു കുത്ത്താറ്.ഇത്തവണ അതു അഹമ്മദിനെ തോൽ‌പ്പ്പിക്കാൻ സാധ്യഥയുള്ള ആൾക്ക്.അതു സീപ്പിയെമ്മെങ്കിൽ സ്സീപ്പിയെം സ്വതന്റ്ത്രനെങ്കിൽ സ്വതന്ത്രൻ.