Monday, March 16, 2009

സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും.സിപിഐ എം പ്രകടന പത്രിക

Part 1(പ്രസക്ത ഭാഗങ്ങള്‍)

രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യശക്തികളെ ശക്തിപ്പെടുത്തി കേന്ദ്രത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാനായി പ്രവര്‍ത്തിക്കാന്‍ സിപിഐ എം ജനങ്ങളോട് ആവശ്യപ്പെടുന്നു. അഞ്ചു വര്‍ഷത്തെ കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമായിരുന്നു. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പുവിധിയെ പരാജയപ്പെടുത്തുന്ന പ്രകടനമായിരുന്നു അത്. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ഈ നാളുകളില്‍ എല്ലാവരും എതിര്‍ക്കുന്ന ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും നയങ്ങളോടാണ് കോഗ്രസ് പ്രതിബദ്ധത കാട്ടുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെയും താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്നു തെളിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ഭാവി അമേരിക്കയ്ക്ക് അടിയറവച്ച ഈ സര്‍ക്കാരിന് പരാമാധികാര ജധാധിപത്യ റിപ്പബ്ളിക്കായ നമ്മുടെ രാജ്യം ഭരിക്കാന്‍ അവകാശമില്ല. ബിജെപി പ്രതിനിധാനംചെയ്യുന്നത് രാജ്യത്തെ ഏറ്റവും പ്രതിലോമകരമായ ശക്തികളെയാണ്. 1998 മുതല്‍ 2004 വരെയുള്ള ആറുവര്‍ഷത്തെ ഭരണകാലത്ത് അവര്‍ പിന്തുടര്‍ന്നത് സമ്പന്നര്‍ക്കും വര്‍ഗീയശക്തികള്‍ക്കും അനുകൂലമായ നയങ്ങളായിരുന്നു. മതനിരപേക്ഷ രാഷ്ട്രമെന്ന സങ്കല്‍പ്പത്തിനെതിരാണ് ബിജെപിയുടെ ആശയപദ്ധതി. എന്‍ഡിഎയെ മുഖമറയാക്കി ഹിന്ദുത്വ രാഷ്ട്രീയമാണ് അവര്‍ നടപ്പാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷപാര്‍ടി എന്ന രീതിയില്‍ ബിജെപിചെയ്തത് ഭീകരവാദംപോലുള്ള പ്രശ്നങ്ങള്‍ വര്‍ഗീയവീക്ഷണകോണിലൂടെ ഉയര്‍ത്തുക മാത്രമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. രാജ്യത്തിന് വേണ്ടത് ബദല്‍നയങ്ങളാണ്. ജനോപകാര സാമ്പത്തികനയങ്ങളും തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതും മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്നത് യഥാര്‍ഥ ഫെഡറലിസം മുന്നോട്ടുവയ്ക്കുന്നതും സ്വതന്ത്ര വിദേശനയം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ബദല്‍നയങ്ങള്‍. ഇത്തരം നയങ്ങളെ പിന്തുണയ്ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ ശക്തികളും തയ്യാറാകണം. ഇതിന് ബദല്‍ രാഷ്ട്രീയവേദി ആവശ്യമാണ്. ബിജെപി ഇതര കോഗ്രസിതര സര്‍ക്കാരിനായി സിപിഐ എം പ്രവര്‍ത്തിക്കും. ജനാധിപത്യം ശക്തിപ്പെടുത്താനും സന്തുലിതമായ സാമ്പത്തികവികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് സമൂഹത്തിലെ അസമത്വം വര്‍ധിക്കുകയും പണക്കാര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്തു. ഭക്ഷ്യ-കാര്‍ഷികമേഖലയെ താറുമാറാക്കിയ നയങ്ങള്‍: കാര്‍ഷികപ്രതിസന്ധി തുടരുകയാണ്. കര്‍ഷക ആത്മഹത്യ ഇനിയും തടയാനായിട്ടില്ല. പൊതുവിതരണസംവിധാനം കൂടുതല്‍ ദുര്‍ബലമാക്കി. ബിപിഎല്‍ മാനദണ്ഡം വലിയൊരു വിഭാഗം ദരിദ്രരെ പൊതുവിതരണസംവിധാനത്തില്‍നിന്ന് ഒഴിവാക്കി. എപിഎല്‍ വിഭാഗത്തിനുള്ള വിഹിതമാകട്ടെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. മൂന്നു കോടി ട ഭക്ഷ്യവസ്തുക്കള്‍ ഗോഡൌണുകളില്‍ കെട്ടിക്കിടന്നിട്ടും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. വിലക്കയറ്റം തടയാന്‍ കഴിഞ്ഞില്ല: അവശ്യവസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചതുമൂലം ജനങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടായി. പണപ്പെരുപ്പനിരക്ക് നാലു ശതമാനത്തിലും കുറവായതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അവശ്യവസ്തുക്കളുടെ വില പത്തു ശതമാനത്തിലധികം വര്‍ധിച്ചിരിക്കയാണ്. വിലക്കയറ്റം തടയാന്‍ കഴിയാത്തത് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ്. വന്‍ കോര്‍പറേറ്റുകള്‍ക്ക് സഹായം: വിദേശിയും സ്വദേശിയുമായ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്ന നയമാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രത്യേക സാമ്പത്തികമേഖല രൂപകല്‍പ്പന ചെയ്തത് ഇതിനുവേണ്ടിയാണ്. ഏക്കര്‍ കണക്കിനു ഭൂമിയും നികുതി സൌജന്യങ്ങളും കോര്‍പറേറ്റുകള്‍ക്കു നല്‍കി. ഓഹരി കമ്പോളത്തില്‍ മൂലധന ആദായനികുതി ഏര്‍പ്പെടുത്താനോ മൌറീഷ്യസ് വഴിയുള്ള നികുതിവെട്ടിപ്പ് തടയാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. പിന്‍വാതിലിലൂടെ ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചത് ലക്ഷക്കണക്കിനു പേരുടെ ജീവിതമാര്‍ഗമാണ് തകര്‍ത്തത്. ജനകീയ ആവശ്യങ്ങളോടുള്ള വഞ്ചന: തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടപ്പെട്ടു. ഇപിഎഫ് പലിശനിരക്ക് എട്ടര ശതമാനമായി വെട്ടിക്കുറച്ചു. തൊഴില്‍മേഖലയിലെ കരാര്‍വല്‍ക്കരണം പ്രോത്സാഹിപ്പിച്ചു. പൊതുമിനിമം പരിപാടിയിലെ 33 ശതമാനം വനിതാസംവരണം എന്ന വാഗ്ദാനം പാലിച്ചില്ല. മുസ്ളിം ന്യൂനപക്ഷത്തിന് ഉപപദ്ധതി ഉള്‍പ്പെടെ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതില്‍ പരാജയം: കഴിഞ്ഞ ആറുമാസത്തിനിടയില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായി. ഗവമെന്റ് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് അപര്യാപ്തമാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നതായിരുന്നു ഈ പക്കേജുകള്‍. തൊഴില്‍നഷ്ടപ്പെട്ട, ലേ ഓഫിലായ തൊഴിലാളികള്‍ക്ക് ഒരു സംരക്ഷണവും സര്‍ക്കാര്‍ നല്‍കിയില്ല. വിലത്തകര്‍ച്ച നേരിട്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനും തയ്യാറായില്ല. വര്‍ഗീയതയുടെ ആപത്ത്: ബിജെപിയും ആര്‍എസ്എസും അവരുമായി ബന്ധമുള്ള മറ്റു സംഘടനകളും വര്‍ഗീയ ആക്രമണംവ്യാപിപ്പിച്ച് ന്യൂനപക്ഷത്തെ ലക്ഷ്യംവയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മുസ്ളിങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായി. ഒറീസയിലെ കന്ദമല്‍ ജില്ലയിലാകട്ടെ ക്രിസ്ത്യാനികള്‍ക്കെതിരെയായിരുന്നു സംഘപരിവാറിന്റെ ആക്രമണം. കര്‍ണാടകത്തില്‍ ബിജെപിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മംഗലാപുരം, ദാവഗരെ എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണമുണ്ടായി. 2004ല്‍ ബിജെപിക്കെതിരെയുള്ള ജനവിധി ആധാരമാക്കി എല്ലാ രൂപത്തിലുമുള്ള വര്‍ഗീയതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളെയും കന്ദമലിലും മറ്റുമുണ്ടായ ആക്രമണങ്ങളെയും തകര്‍ക്കേണ്ടതായിരുന്നു. പക്ഷേ, അതൊന്നും ചെയ്തില്ല. ബിജെപിയുടെ രാഷ്ട്രീയം വര്‍ഗീയത കുത്തിവയ്ക്കലാണ്. ദേശീയ ഐക്യത്തെയാണ് ഇത് തുരങ്കംവയ്ക്കുന്നത്. 15 കോടിയോളംവരുന്ന മുസ്ളിങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് സച്ചാര്‍സമിതി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത്, ന്യൂനപക്ഷപ്രീണനം എന്ന മുദ്രകുത്തി തടയുകയായിരുന്നു ബിജെപി. ഭീകരതയോടുള്ള ബിജെപിയുടെ സമീപനവും വിനാശകരമാണ്. ഭീകരരെല്ലാം മുസ്ളിങ്ങളാണെന്നു പറയാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ഭീകരവാദത്തിന് വ്യത്യസ്ത സ്രോതസ്സുകള്‍ ഉണ്ടെന്ന കാര്യം അവര്‍ അംഗീകരിച്ചില്ല. മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്ന ബിജെപി എ ടി എസ് അന്വേഷണത്തെ ഹിന്ദുമതനേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നു എന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഇത്തരമൊരു പാര്‍ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരരുത്. ഭീകരവാദം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിരവധി ഭീകരാക്രമണമുണ്ടായി. 2005 ഒക്ടോബറില്‍ ഡല്‍ഹിയിലെ സ്ഫോടനപരമ്പരയോടെയാണ് തുടക്കം. ഭീകരവാദം തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ചില ഭീകരാക്രമണങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട തീവ്രവാദികളാണ് ഉള്‍പ്പെട്ടതെങ്കില്‍ മലേഗാവ് സ്ഫോടനത്തിനുപിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നു വ്യക്തമായിട്ടുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍ഫപോലുള്ള വംശീയ സങ്കുചിതവാദികളാണ് ആക്രമണങ്ങള്‍ നടത്തുന്നത്. തീവ്രവാദ ശൃംഖലകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. പാകിസ്ഥാനില്‍നിന്നുള്ള തീവ്രവാദത്തെ നേരിടാന്‍ സാര്‍വദേശീയമായ അഭിപ്രായരൂപീകരണം നടത്തി പാകിസ്ഥാനില്‍ കടുത്ത സമ്മര്‍ദം ചെലുത്താനും അതുവഴി തീവ്രവാദത്തെയും ഭീകരവാദത്തെയും തകര്‍ക്കാനുമാണ് ശ്രമിക്കേണ്ടത.് വിദേശനയം: സ്വതന്ത്ര വിദേശനയം സ്വീകരിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ചതി അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധമാണ്. അമേരിക്കയുമായി സൈനിക കൂട്ടുകെട്ട് ഉറപ്പാക്കുന്ന പത്തു വര്‍ഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂട് കരാറിലും കോഗ്രസ് സര്‍ക്കാര്‍ ഒപ്പുവച്ചു. പൊതുമിനിമം പരിപാടിക്കുപകരം ഇന്തോ-യുഎസ് സിഇഒ ഫോറത്തിന്റെ അജന്‍ഡയാണ് നടപ്പാക്കപ്പെട്ടത്. ഈ സമിതിയാണ് ചില്ലറവ്യപാരം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ശുപാര്‍ശചെയ്തത്. ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട് എന്ന ബിജെപി സര്‍ക്കാരിന്റെ നയം മന്‍മോഹന്‍സിങ് സര്‍ക്കാരും മുന്നോട്ടുകൊണ്ടുപോയി. ഇസ്രയേലുമായി വളരെ ആഴത്തിലുള്ള സുരക്ഷ, സൈനികബന്ധം സ്ഥാപിച്ച ഇന്ത്യ അവരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത്. ആത്മാഭിമാനമുള്ള ഒരു രാഷ്ട്രത്തിനും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളോടെയാണ് അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടിട്ടുള്ളത്. കരാറിലൂടെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്നാണ് കോഗ്രസ് അവകാശപ്പെടുന്നത്. ക്രൂരമായ തമാശമാത്രമാണിത്. യൂണിറ്റിന് എട്ടുരൂപയെങ്കിലും വരും ആണവവൈദ്യുതിക്ക്. സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാണിത്. കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് 2008 ജൂലൈ ഒമ്പതിന് സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. സ്വതന്ത്ര വിദേശനയവും തന്ത്രപ്രധാന സ്വയംഭരണവും ഉപേക്ഷിച്ച് അമേരിക്കന്‍ അജന്‍ഡയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷത്തിനാകില്ല. ഫെഡറലിസത്തിന്റെ ലംഘനം: സംസ്ഥാനങ്ങളുടെ അവകാശങ്ങളോട് തലതിരിഞ്ഞ സമീപനമാണ് യുപിഎ സര്‍ക്കാരിനുള്ളത്. പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വിഭജിച്ചു നല്‍കാന്‍ കോഗ്രസ് തയ്യാറല്ല. സംസ്ഥാനങ്ങളുടെ കടബാധ്യത കുറച്ചില്ലെന്നു മാത്രമല്ല നികുതിവിഹിതം വര്‍ധിപ്പിച്ചതുമില്ല. പതിമൂന്നാം ധനകമീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് സര്‍ക്കാര്‍ പൊതുമിനിമം പരിപാടി ലംഘിക്കുകയാണുണ്ടായത്. (തുടരും)
Part-2 (പ്രസക്ത ഭാഗങ്ങള്‍)
സാമൂഹ്യനീതി ഉറപ്പാക്കും സിപിഐ എം പ്രകടന പത്രിക
കഴിഞ്ഞ അഞ്ചുവര്‍ഷം ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എം വഹിച്ച പങ്ക് സ്വയം സംസാരിക്കുന്നതാണ്. ദേശീയ പരമാധികാരം സംസാരിക്കാനും ജനങ്ങളുടെ ജീവിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പാര്‍ലമെന്റിനകത്തും പുറത്തും ഒരുപോലെ ഇടപെട്ട പ്രസ്ഥാനമാണ് സിപിഐ എം. വര്‍ഗീയതയെ ചെറുക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനും വര്‍ധിച്ചുവരുന്ന സാമ്രാജ്യത്വ അധിനിവേശം തടയാനും പാര്‍ടി ശ്രമിച്ചു. രാജ്യത്തിനുമുമ്പില്‍ ഒരു ബദല്‍ പാത സിപിഐ എം മുന്നോട്ടുവച്ചു. ആ ബദല്‍വേദിയുടെ പ്രധാന വശങ്ങള്‍ ഇവയാണ്. മതനിരപേക്ഷത പ്രോത്സാഹിപ്പിക്കും വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരും. 2002ല്‍ ഗുജറാത്തില്‍ ഉണ്ടായതുപോലുള്ള വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് അതിവേഗം നീതി ലഭിക്കാനുള്ള സംവിധാനം ആവശ്യമാണ്. മുംബൈ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. വര്‍ഗീയവിദ്വേഷം പരത്തുകയും ന്യൂനപക്ഷത്തെ ആക്രമിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളും. ബദല്‍ സാമ്പത്തികനയങ്ങള്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ജിഡിപിയുടെ പത്ത് ശതമാനം പദ്ധതിച്ചെലവിനായി നീക്കിവയ്ക്കും. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ റദ്ദാക്കും. കള്ളപ്പണം കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കും. പ്രത്യേകിച്ചും സ്വിസ് ബാങ്കിലും മറ്റ് വിദേശരാജ്യങ്ങളിലും നിക്ഷേപിച്ച ഇത്തരം കള്ളപ്പണം കണ്ടെത്തും. ധനമേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കും. കൂടുതല്‍ വിളകള്‍ക്കും, എണ്ണക്കുരുക്കള്‍ക്കും നാണ്യവിളകള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തും. വാണിജ്യവിളകള്‍ക്ക് തറവില നിശ്ചയിക്കുന്നതിന് കമ്മോഡിറ്റി ബോര്‍ഡ് പുനഃസ്ഥാപിക്കും. നാല് ശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കും. തെറ്റായ ദാരിദ്യ്ര കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള എപിഎല്‍, ബിപിഎല്‍ പൊതുവിതരണസംവിധാനം റദ്ദാക്കി അത് സാര്‍വത്രികമാക്കും. പഞ്ചസാര, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ ഉള്‍പ്പെടെ പതിനാല് അവശ്യവസ്തുക്കള്‍ റേഷന്‍കടകളിലൂടെ വിതരണംചെയ്യും. കസ്റ്റംസ്, എക്സൈസ് തീരുവകള്‍ വെട്ടിക്കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്‍പ്പനവില കുറയ്ക്കും. ഭൂപരിധി നിയമത്തില്‍ വെള്ളംചേര്‍ക്കാനുള്ള നടപടി ഉപേക്ഷിച്ച് വേഗത്തിലും സമഗ്രവുമായി ഭൂപരിഷ്കരണം നടപ്പിലാക്കും. സുപ്രധാന, തന്ത്രപ്രധാന മേഖലകളില്‍ പൊതുമേഖലയെ ശക്തമാക്കും. കൂടുതല്‍ മൂലധനമിറക്കിയും മൂലധന സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ത്തുമായിരിക്കും ഇത്്. ലാഭകരവും ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉപേക്ഷിക്കും. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കും. വിവേചനരഹിതമായ ഇറക്കുമതിച്ചുങ്കമുണ്ടാക്കുന്ന പ്രശ്നങ്ങളില്‍നിന്നും വിദേശകമ്പനികള്‍ അവരെ വിഴുങ്ങുന്നതില്‍നിന്നും സംരക്ഷണം നല്‍കും. നിര്‍മാണ, സര്‍വീസ് മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം നിരോധിക്കും. ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് ചില്ലറവില്‍പ്പനക്കാരെ ലൈസന്‍സിങ് നയം ഏര്‍പ്പെടുത്തി നിയന്ത്രിക്കും. പിന്‍വാതിലിലൂടെ നേരിട്ടുള്ള വിദേശനിക്ഷേപംഅനുവദിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കും. ഉല്‍പ്പാദന വര്‍ധനയും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതുമായ മേഖലകളിലേക്ക് വിദേശനിക്ഷേപം തിരിച്ചുവിടും. ലോകവ്യാപാര സംഘടനയുടെ ദോഹ വട്ടത്തില്‍ വികസ്വര രാഷ്ട്രങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും. കാര്‍ഷിക, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കത്തില്‍ വീണ്ടും ഇളവ് അനുവദിക്കില്ല. ജനാധിപത്യവും ഫെഡറലിസവും ശക്തമാക്കല്‍ ദുരുപയോഗം തടയുന്നതിന് ഭരണഘടനയിലെ 355, 356 വകുപ്പുകള്‍ ഭേദഗതിചെയ്യും. മുഖ്യമന്ത്രി ശുപാര്‍ശചെയ്യുന്ന മൂന്നംഗ പാനലില്‍നിന്നായിരിക്കണം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കേണ്ടത്. മൊത്തം നികുതിവരുമാനത്തിന്റെ അമ്പത് ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പൊതുകമ്പോളത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് അമ്പത് ശതമാനംവരെ വായ്പ എടുക്കാന്‍ അനുവാദം നല്‍കും. ഭരണഘടനയിലെ 370-ാം വകുപ്പിന്റെ പൂര്‍ണ സാധ്യത ഉപയോഗപ്പെടുത്തി പരമാവധി സ്വയംഭരണം നല്‍കി കശ്മീര്‍പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണും. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയ്ക്ക് പ്രാദേശിക സ്വയംഭരണം നല്‍കും. വികസനത്തിനുള്ള മുന്‍ഗണനാ പ്രദേശങ്ങളായി വടക്ക്-കിഴക്കന്‍ മേഖലയെ പ്രഖ്യാപിക്കും. പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം യുവാക്കള്‍ക്ക് പ്രത്യേക തൊഴില്‍പദ്ധതി നടപ്പാക്കും. രാജ്യാതിര്‍ത്തിയിലെ വേലികെട്ടല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. ഭീകരവാദത്തിനെതിരെ രഹസ്യാന്വേഷണ സംവിധാനം പുനഃസംഘടിപ്പിക്കും. വിവിധ സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കും. പൊലീസ് സേനയെ ആധുനീകരിക്കുകയും തീരദേശസുരക്ഷ ശക്തമാക്കുകയുംചെയ്യും. സ്വതന്ത്ര വിദേശനയം സ്വതന്ത്രവും ചേരിചേരാനയത്തില്‍ അധിഷ്ഠിതവുമായ വിദേശനയം സ്വീകരിക്കും. സാമ്രാജ്യത്വ സമ്മര്‍ദങ്ങളില്‍നിന്ന് രാജ്യത്തെ പ്രതിരോധിക്കുന്നതും ദക്ഷിണ-ദക്ഷിണ സഹകരണത്തില്‍ ഊന്നുന്നതുമായിരിക്കും ഈ നയം. പുതിയ അടിത്തറയില്‍ നിന്നുകൊണ്ട് ചേരിചേരാപ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കും. എല്ലാ അന്താരാഷ്ട്ര സന്ധികള്‍ക്കും പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമാക്കുംവിധം ഭരണഘടന ഭേദഗതിചെയ്യും. ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ കഴിയുന്ന തമിഴ് ജനതയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങള്‍ നടത്തും. ഏകീകൃത ശ്രീലങ്കയുടെ ചട്ടക്കൂടിനകത്ത് തമിഴ് സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സ്വയംഭരണം നല്‍കിക്കൊണ്ടുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിനായി പ്രവര്‍ത്തിക്കും. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കും. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. 123 കരാര്‍ പുനഃപരിശോധിച്ച് അതിലെ ദോഷകരമായ വ്യവസ്ഥകള്‍ റദ്ദാക്കും. ആഭ്യന്തരമായി ലഭ്യമായ യുറേനിയം, തോറിയം ശേഖരം ഉപയോഗിച്ച് സിവിലിയന്‍ ആണവോര്‍ജ രംഗത്ത് സ്വയംപര്യാപ്തത നേടാന്‍ ശ്രമിക്കും. അമേരിക്കയുമായി ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട് കരാര്‍ റദ്ദാക്കി അമേരിക്കയുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്ക് വിരാമം കുറിക്കും. കര്‍ഷകര്‍ വിളകള്‍ക്ക് സ്ഥിരമായ ന്യായവില ലഭ്യമാക്കും. ആഗോള വിലത്തകര്‍ച്ചാ ഘട്ടത്തില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കും. ധനസ്ഥാപനങ്ങളില്‍നിന്നും കൊള്ളപ്പലിശക്കാരില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സമഗ്രമായ കടം എഴുതിത്തള്ളല്‍ നയം സ്വീകരിക്കും. കര്‍ഷകത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരും. മിനിമംകൂലി ഉറപ്പുവരുത്തുന്നതും കൂട്ടായ വിലപേശല്‍ അനുവദിക്കുന്നതും പെന്‍ഷന്‍, അപകട നഷ്ടപരിഹാരം, കേന്ദ്ര ഫണ്ടിങ് തുടങ്ങിയ സാമൂഹ്യ സുരക്ഷാപദ്ധതികളും സമഗ്രമായ ഈ നിയമനിര്‍മാണത്തിന്റെ ഭാഗമാക്കും. സ്ത്രീകളും കുട്ടികളും: നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കും. ലൈംഗിക ആക്രമണങ്ങള്‍ തടയുന്നതിന് സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരും. ദമ്പതികളുടെ സ്വത്തുക്കള്‍ക്ക് സംയുക്ത അവകാശം നിയമപരമായി അംഗീകരിക്കും. ദയാവധത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരും. ആറുവയസ്സുവരെയുള്ള കുട്ടികളെ ഐസിഡിഎസ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. ഈ പദ്ധതി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയും. ദളിത്, ആദിവാസി, ഒബിസി, പട്ടികജാതിക്കാര്‍ക്കെതിരെ അയിത്തംപോലുള്ള സാമൂഹ്യ അനാചാരങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ദളിത് ക്രൈസ്തവര്‍ക്കും മുസ്ളിങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തും. ആദിവാസികളുടെ ഭൂ അവകാശം സംരക്ഷിക്കും. അവരില്‍നിന്ന് അനധികൃതമായി തട്ടിയെടുത്ത ഭൂമി തിരിച്ചുനല്‍കാന്‍ നടപടിയുണ്ടാവും. വനാവകാശ നിയമം പൂര്‍ണമായി നടപ്പാക്കും. പരമ്പരാഗതമായി വനത്തില്‍ വസിക്കുന്നവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുംവിധം നിയമം ഭേദഗതി ചെയ്യും. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം ശരിയാംവിധം നടപ്പാക്കും. ഈ സംവരണം സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

Part 3
സിപിഐ എം പ്രകടന പത്രിക (പ്രസക്ത ഭാഗങ്ങള്‍)
തൊഴിലുറപ്പു പദ്ധതി വിപുലമാക്കും.
തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പ്രത്യേകിച്ചും അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍. കരാര്‍, കാഷ്വല്‍ തൊഴില്‍ സംവിധാനം ദുരുപയോഗപ്പെടുത്തും. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം സംരക്ഷിക്കുന്ന നിയമം മെച്ചപ്പെടുത്തും. തൊഴില്‍മന്ത്രാലയ സ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത്. കുടിയേറ്റത്തൊഴിലാളികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിക്കും. സംഘടിക്കാനുള്ള അവകാശം സംരക്ഷിക്കും. കൂട്ടായ വിലപേശലിനും പണിമുടക്കാനും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കുമുള്ള അവകാശം സംരക്ഷിക്കും. പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ നിയമം കൊണ്ടുവരും. ന്യൂനപക്ഷം ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് മതിയായ അധികാരമുള്ള തുല്യാവസര കമീഷന് രൂപംകൊടുക്കും. സച്ചാര്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതിന് ആദിവാസികള്‍ക്ക് ഉപപദ്ധതി നടപ്പാക്കിയതുപോലെ ന്യൂനപക്ഷത്തിനും ഉപപദ്ധതി നടപ്പാക്കും. മുസ്ളിങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവ ഉറപ്പുവരുത്താന്‍ പ്രത്യേകം നടപടിയെടുക്കും. രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കും. ജനക്ഷേമം തൊഴിലുറപ്പുപദ്ധതി പ്രായപൂര്‍ത്തിയായവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന അത്രയും ദിവസം തൊഴില്‍നല്‍കുന്നതിനായി വിപുലമാക്കും. പദ്ധതിയുടെ പരിധി നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവയ്ക്കും. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പ്രവേശനം, കരിക്കുലം എന്നിവ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരും. ജിഡിപിയുടെ അഞ്ചു ശതമാനം ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കും. അടിസ്ഥാന ആരോഗ്യസൌകര്യങ്ങളും പൊതു ആരോഗ്യസംവിധാനങ്ങളും ശക്തമാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആരോഗ്യരക്ഷാ നടപടി സ്വകാര്യവല്‍ക്കരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തും. ജീവിതച്ചെലവിന് അനുസരിച്ച് എല്ലാ പെന്‍ഷനും വര്‍ധിപ്പിക്കും. വിമുക്തഭടന്മാര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കും. പരിസ്ഥിതി ഗ്രീന്‍ഹൌസ് വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ശക്തമായ നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം നൂതന സാങ്കേതികവിദ്യയും നടപ്പാക്കും. സൌരോര്‍ജംപോലുള്ള പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കും. നദികളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും മലിനീകരണം തടയാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ഗാര്‍ഹിക, വ്യാവസായിക, ജലസേചന ആവശ്യങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ദേശീയ ജലനയം കൊണ്ടുവരും. എല്ലാ ആവാസകേന്ദ്രത്തിലും കുടിവെള്ളമെത്തിക്കുന്നതിന് മുന്‍ഗണന നല്‍കും. ശാസ്ത്രസാങ്കേതികം സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതികമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കും. ഫണ്ട് അനുവദിക്കുന്നതില്‍ വികേന്ദ്രീകരണം നടപ്പാക്കും. ശാസ്ത്രമേഖലയിലെ മൌലികമായ ഗവേഷണത്തിന് മുന്‍ഗണന നല്‍കും. സൌജന്യ സോഫ്റ്റ്വെയറുകളും അത്തരം നൂതനമായ സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കും. മാധ്യമങ്ങളും സംസ്കാരവും ഭരണഘടനയിലെ എട്ടാം പട്ടികയില്‍പ്പെട്ട എല്ലാ ഭാഷയെയും തുല്യമായി കണ്ട് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും. മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ സംസ്കാരം പ്രോത്സാഹിപ്പിക്കും. സാംസ്കാരിക നായകര്‍ക്കും അവരുടെ കല-സാഹിത്യ രൂപങ്ങള്‍ക്കുമെതിരെയുള്ള വര്‍ഗീയശക്തികളുടെ ആക്രമണങ്ങളെ ശക്തമായി നേരിടും. മാധ്യമ കൌസിലിന് രൂപം നല്‍കും. ഇത് സ്വതന്ത്ര നിയന്ത്രണ അതോറിറ്റിയായി പ്രവര്‍ത്തിക്കും. ഭരണഘടനാ സ്ഥാപനങ്ങളുടെ പരിഷ്കാരം പ്രധാനമന്ത്രി, പാര്‍ലമെന്റ് അംഗങ്ങള്‍, നീതിന്യായ സംവിധാനം എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ലോക്പാല്‍ ബില്‍ പാസാക്കും. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ളേച്ചര്‍ എന്നിവയില്‍നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപം നല്‍കും. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, പുറത്താക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായിരിക്കും ഇത്. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി, ചീഫ് ജസ്റിസ് എന്നിവരുടെ ഉപദേശമനുസരിച്ചായിരിക്കണം രാഷ്ട്രപതി തെരഞ്ഞെടുപ്പു കമീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കും. അംഗീകൃത രാഷ്ട്രീയപാര്‍ടികളുടെ തെരഞ്ഞെടുപ്പുചെലവ് സര്‍ക്കാര്‍ വഹിക്കും. (അവസാനിച്ചു)

1 comment:

ഗള്‍ഫ് വോയ്‌സ് said...

സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും.സിപിഐ എം പ്രകടന പത്രിക

[Photo]