Sunday, March 15, 2009

പ്രവാസികള്‍ ഇടതുസര്‍ക്കാറിനെ പിന്തുണയ്ക്കണം. കേളി കണ്‍വെന്‍ഷന്‍

പ്രവാസികള്‍ ഇടതുസര്‍ക്കാറിനെ പിന്തുണയ്ക്കണം. കേളി കണ്‍വെന്‍ഷന്‍
റിയാദ്: പ്രവാസികളുടെ ദുരിതം നാട്ടിന്റെ ദുരിതമാണെന്ന് തിരിച്ചറിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിനെ പിന്തുണയേ്ക്കണ്ടത് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ബാധ്യതയാണെന്ന് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആഗോളമാന്ദ്യത്തിന്റെ വേളയില്‍ മുമ്പില്ലാത്തവിധം നിരവധി ക്ഷേമപദ്ധതികളാണ് പ്രവാസികള്‍ക്കായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തികപ്രതിസന്ധി നേരിട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കായി ചില്ലിക്കാശ് ചെലവിടാത്ത കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിനോട് പ്രതികാരം തീര്‍ക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനംചെയ്തു.കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര മതേതരകൂട്ടായ്മയായ മൂന്നാംമുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനാധിപത്യവിശ്വാസികളുടെ വര്‍ത്തമാനകാല കടമ. ഇതിന് നേതൃത്വംനല്‍കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുന്ന ചില മാധ്യമങ്ങളുടെ നടപടി സാമ്രാജ്യത്വസേവയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ടി.പി.എ. ലത്തീഫ് പറഞ്ഞു. ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ കണ്‍വീനറായി 101 അംഗ പ്രചാരണസമിതിയെ തിരഞ്ഞെടുത്തു. പുറമേ 61 സ്‌ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പുകണ്‍വെന്‍ഷന്‍ പ്രത്യേകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.കണ്‍വെന്‍ഷനില്‍ കേളി മുഖ്യരക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് പ്രേം സലീല്‍, കെ.പി.എം. സാദിഖ്, നാസര്‍ കാരക്കുന്ന്, ജയരാജന്‍, ഗോപി എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍. റഷീദ് സ്വാഗതവും കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

3 comments:

ഗള്‍ഫ് വോയ്‌സ് said...

പ്രവാസികള്‍ ഇടതുസര്‍ക്കാറിനെ പിന്തുണയ്ക്കണം. കേളി കണ്‍വെന്‍ഷന്‍
റിയാദ്: പ്രവാസികളുടെ ദുരിതം നാട്ടിന്റെ ദുരിതമാണെന്ന് തിരിച്ചറിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിനെ പിന്തുണയേ്ക്കണ്ടത് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ബാധ്യതയാണെന്ന് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആഗോളമാന്ദ്യത്തിന്റെ വേളയില്‍ മുമ്പില്ലാത്തവിധം നിരവധി ക്ഷേമപദ്ധതികളാണ് പ്രവാസികള്‍ക്കായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തികപ്രതിസന്ധി നേരിട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കായി ചില്ലിക്കാശ് ചെലവിടാത്ത കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിനോട് പ്രതികാരം തീര്‍ക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനംചെയ്തു.

കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര മതേതരകൂട്ടായ്മയായ മൂന്നാംമുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനാധിപത്യവിശ്വാസികളുടെ വര്‍ത്തമാനകാല കടമ. ഇതിന് നേതൃത്വംനല്‍കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുന്ന ചില മാധ്യമങ്ങളുടെ നടപടി സാമ്രാജ്യത്വസേവയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ടി.പി.എ. ലത്തീഫ് പറഞ്ഞു. ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ കണ്‍വീനറായി 101 അംഗ പ്രചാരണസമിതിയെ തിരഞ്ഞെടുത്തു. പുറമേ 61 സ്‌ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പുകണ്‍വെന്‍ഷന്‍ പ്രത്യേകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

കണ്‍വെന്‍ഷനില്‍ കേളി മുഖ്യരക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് പ്രേം സലീല്‍, കെ.പി.എം. സാദിഖ്, നാസര്‍ കാരക്കുന്ന്, ജയരാജന്‍, ഗോപി എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍. റഷീദ് സ്വാഗതവും കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

ullas said...

പറഞ്ഞത് ശരിയാണ് .പ്രവാസികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യില്ല .ഒരു ഉളുപ്പുമില്ലാതെ വളിച്ച ചിരിയുമായി വയലാര്‍ രവി അവിടെ വരുമ്പോള്‍ നിങ്ങള്‍ കാര്യം മനസ്സിലാക്കി കൊടുക്കണം . അത്രയെന്കിലും ചെയ്തില്ലെന്കില്‍ നിങ്ങള്‍ക്ക് പ്രവാസി എന്ന് പറയാന്‍ അവകാശമില്ല .ഞാനും ഇതെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു .സമയമുന്ടെന്കില്‍ നോക്കുക .

Anonymous said...

Pravasikal yengine idathu sarkarine pindhunakkum? Econamical crissis vannappol pravasikale puchicha keralathile idathu sarkarineyano pindhunakkendathu. Emigration problathil Puthiya visakku povanudheshicha udhyogarthikalkku oru saham polum cheyyatha IDATHANEYANO PINDUNAKKENDATHU ATHO DG CERTIFICATIL NINNU +2 VUM ATHIL NINNU SSLC YUM EMIGRATION LABIKKANULLA YOGYATHA KONDUVANNA E.AHAMMED SAHIBINTE PARTTIKKO PINDHUNA PRAKYAPIKKENDATHU.------ALLENKIL T.K HAMSAYE POLULLA NARIKALEYO ? ORU KALATHU RASOOL (S/A)THANGALKKETHIRE SALMAN RUSHITHIYENNA KATTALAN YEZHUTHIYA PUSTHAKATHINTE PRASIDHEEKARANAM NIRUTHIVECHA INDIRAGHANDI KKETHIRE AVISHKARA SWANDHANDHRYATHINTE PERUM PARANJU AAA PUSTHAKAM PRASIDHEEKARIKKANAMENNU KODIYUM PIDICH NADANNA T.K HAMSAYUDE PARTIYE ANO PINDHUNAKKENDHATHU ----------CHINDHIKKUKA PRAVARTHIKKUKA-------