Friday, March 13, 2009
അലീഗഢ് ക്യാമ്പസ് : കള്ളപ്രചാരണം നിന്ദ്യം; വര്‍ഗ്ഗീയവല്‍കരിക്കരുത്
അലീഗഢ് ക്യാമ്പസ് : കള്ളപ്രചാരണം നിന്ദ്യം; വര്‍ഗ്ഗീയവല്‍കരിക്കരുത്മുഹമ്മദ് ഹാഷിംറിയാദ്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അലീഗഢ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് വിഷയത്തില്‍ മുസ്ലിം ലീഗും കോഗ്രസും മറ്റും നടത്തുന്ന കള്ളപ്രചാരണം നിന്ദ്യമെന്ന് പ്രവാസികള്‍. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിച്ച ഒട്ടനവധി മഹത് വ്യക്തികള്‍ക്ക് വിജ്ഞാനം പകര്‍ന്ന, സ്വതന്ത്ര സമര പോരാട്ടത്തിന്റെ വിദ്യാര്‍ഥി ശക്തികേന്ദ്രമായിരുന്ന, സാമ്രാജ്യത്ത്വ വിരുദ്ധ ധൈഷണിക ശക്തിയുടെ നിലപാടുതറയുമായ അലിഗഢ് സര്‍വ്വകലാശാലയുടെ കേരളത്തിലെ ഓഫ് ക്യാമ്പസ് വെറുമൊരു സമുദായിക വിഷയമാക്കുന്ന മുസ്ലിം ലീഗിന്റെ മുതലെടുപ്പ് രാഷ്ട്രീയം മഹത്തായ സ്ഥാപനത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ച് അവമതിപ്പിലാക്കാനെ ഉപകരിക്കൂവെന്ന് പ്രവാസികള്‍ വ്യക്തമാക്കുന്നു. അമ്പതോളം വരുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ക്യാമ്പസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി വരവെ ലീഗ് നടത്തുന്ന സമരവും കള്ളപ്രചാരണവും തെരഞ്ഞെടുപ്പ് കുതന്ത്രം മാത്രമാണന്ന് റിയാദിലെ മമ്പാട് സ്വദേശിയായ ഷംസുദ്ദീന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി കൊടികുത്തിവാണ മലപ്പുറം മാറുന്നതില്‍ ലീഗുക്കാര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. ക്യാമ്പസിനായി കേരള സര്‍ക്കാരും സര്‍വ്വകലാശാലയുടെ പാര്‍ലിമെന്റ് സമിതിയില്‍ അംഗമായ ടി കെ ഹംസയും പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയായ ഇ അഹമ്മദ് ഉറക്കം നടിക്കുകയാണ്. കേന്ദ്രത്തിലെ സ്വാധീനം ലോകം ചുറ്റാനും സ്വന്തം ക്ഷേമത്തിനും മാത്രമാണ് ഉപയോഗിക്കുന്നത്.
Subscribe to:
Post Comments (Atom)
3 comments:

രണ്ടത്താണിയോട്.
2005-ൽ അങ്ങ് പ്രസംഗിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത ചിലത്, ഇന്ന് 2009-ൽ എങ്ങനെ ന്യായികരിക്കും.
മാർക്കിസം മതനിഷേധികളാണെന്നും, ഇശ്വരവിശ്വാസിയായ ഒരാൾക്ക് കമ്യൂണിസത്തെ അംഗീകരിക്കാനാവില്ല, നിരീശ്വരവാദികളെ പോലെ തന്നെയാണ് മാർക്കിസത്തെയും കണേണ്ടത്, എന്നീ കാര്യങ്ങൾ അങ്ങ് പല വേദികളിലും, പ്രസംഗിക്കുകയും, ലേഖന പരമ്പര എഴുതുകയും ചെയ്തു.
ഇന്ന്, 2009-ൽ ഇസ്ലാം മാർക്കിസത്തെ അംഗീകരിക്കുന്നു എന്നും, അന്ന് പറഞ്ഞതിന് ഇന്ന് പ്രസക്തിയില്ലെന്നും അങ്ങ് പറയുന്നു.
2005-2009 കലഘട്ടത്തിൽ, മാർക്കിസ്റ്റ് അവരുടെ തത്വസംഹിത മാറ്റിയിട്ടുണ്ടോ?.
2005-2009 സമയത്ത്, അങ്ങേക്ക് വേണ്ടി, ആരെങ്കിലും ഫത്‌വ ഇയറക്കിയോ?.
മുസ്ലിം സമുദായത്തിന്റെ കാര്യം, നാഴികക്ക് നാൽപ്പത് വട്ടം മാറ്റി പറയുന്ന അങ്ങ്, മുസ്ലിം നാമത്തിന് അർഹനാണോ?.
സ്വയം സ്ഥാനാർത്ഥിയായി രംഗത്ത് വന്ന അങ്ങ്, ശൈഖുന ഹംസക്കും, ശൈഖുന പലോളിക്കും നൽകിയ സ്ഥാനം, ശൈഖുന എന്ന പദവി, അങ്ങ് നൽക്കിയതിന്റെ അടിസ്ഥാനമെന്ത്?. പിണറയി വിജയൻ എന്നാണ് ശൈഖുന വിജയൻ ആവുന്നത്?.
അച്ചുതാനന്തനും വിജയനും തമ്മിലുള്ള പിണക്കം തീർക്കാൻ, മമ്പുറം സയ്യിദലവി തങ്ങളുടെ ജാറത്തിൽ പ്രർത്ഥിച്ച അങ്ങ്, ഇന്ന്, ഇടതിലെ പ്രതിസന്ധി തീർക്കാൻ എവിടെപോയി പ്രാർത്ഥിക്കും?. അങ്ങാണോ, മതനിരപക്ഷ സ്ഥാനാർത്ഥി?.
ചരിത്രകാരൻ, ചരിത്രത്തോട് നീതികാണിക്കണം, ഇല്ലെങ്കിൽ, ചരിത്രം മാപ്പ് തരില്ല. അതിന് ചരിത്രം സാക്ഷി.
ഹംസയും ഇടതനും ശ്രമിച്ച് ശ്രമിച്ച്, ക്യംപസ്, കേരളം കടന്ന വിവരവും, പ്രവാസികൾ തിരിച്ചറിയുന്നു.
മാസങ്ങൾ പലതും കഴിഞ്ഞു, പ്രവാസികാർഡിന്, ഇടതൻ കാശ് വാങ്ങിയിട്ട്, കാർഡെവിടെ? കാശെവിടെ?. എല്ലാം പോട്ടെ, ഇടതനെവിടെ?.
Post a Comment