മുന്നണിയുടെ അടിത്തറ രാഷ്ട്രീയ നിലപാട്: പിണറായി .
തിരു: രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് മുന്നണി ഉണ്ടാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലപാടുകളില്‍ മാറ്റം വരാതെ മുന്നണി കെട്ടുറപ്പിന് തകരാര്‍ ഇല്ല. എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യമെന്നും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥയിലും അതിനുശേഷവും സിപിഐ കോഗ്രസിന് ഒപ്പമായിരുന്നുവെന്ന് പിണറായി പറഞ്ഞു. പിന്നീട് സിപിഐയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നാട്ടിലുണ്ടായ മാറ്റങ്ങളുംകണ്ട് ആ പാര്‍ടി പുനര്‍വിചിന്തനം നടത്തി. ഭട്ടിന്‍ഡ കോഗ്രസിലാണ് സിപിഐ നയം മാറ്റി എല്‍ഡിഎഫിന്റെ ഭാഗമായത്. അടിസ്ഥാനപരമായി കോഗ്രസിന് എതിരായ മുന്നണിയുടെ ഭാഗമായാണ് 80മുതല്‍ സിപിഐ പ്രവര്‍ത്തിക്കുന്നത്. ആ നിലപാട് തുടരുന്നിടത്തോളം എല്‍ഡിഎഫിന് ഒപ്പമേ സിപിഐയ്ക്ക് നില്‍ക്കാനാവു. സിപിഐ എല്‍ഡിഎഫിന്റെ ഭാഗമായിതന്നെ തുടരുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും അങ്ങനെയല്ലാതെ അവര്‍ക്ക് നല്‍ക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. സിപിഐയുടെ ഒരു സീറ്റും പിടിച്ചെടുക്കാന്‍ സിപിഐ എം ഉദ്ദേശിച്ചിട്ടില്ല. ഒരുലക്ഷം വോട്ടിന് എല്‍ഡിഎഫ് തോറ്റുവരുന്ന പൊന്നാനിയില്‍ ഫലപ്രദമായ മല്‍സരത്തിന് പൊതു സ്ഥാനാര്‍ഥിയെ വേണമെന്നാണ് സിപിഐ എം പറഞ്ഞത്. സുസൈന്‍ രണ്ടത്താണിയെ കണ്ടതും ധാരണ ഉണ്ടാക്കിയതും കെ ഇ ഇസ്മയിലാണ്. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ഇത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ പൊന്നാനി പൊതു സ്വതന്ത്രനാണെന്ന് പരസ്യമാക്കിയത്. എന്നാല്‍ അടുത്ത യോഗത്തില്‍ വെളിയം ഇത് പിന്‍വലിക്കുന്നതായി പറഞ്ഞു. അത് ശരിയല്ലെന്നും സ്ഥാനാര്‍ഥി പ്രചാരണം തുടങ്ങിയെന്നും ഇനി പിന്നോട്ട് പേകാന്‍ കഴിയില്ലെന്നും അവരോട് പറഞ്ഞു. ഇത് തര്‍ക്കത്തിന് കാരണമല്ല. പരുഷമായ വാക്കുകള്‍ പറയുന്നതില്‍ കഴിവുറ്റ നേതാവാണ് വെളിയം. മുന്നണി യോഗത്തില്‍ തങ്ങള്‍ ഇത് കേള്‍ക്കാറുള്ളതാണ്. 18 സീറ്റിലും സിപിഐ മല്‍സരിക്കും എന്ന വെളിയത്തിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ആ നിലയ്ക്ക് പേകാന്‍ കഴിയില്ലെന്നും യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണമെന്നും പിണറായി പറഞ്ഞു. 14 സീറ്റില്‍ സിപിഐ എം പരാജയപ്പെടുമെന്ന് വെളിയത്തിന്റെ പരാമര്‍ശങ്ങള്‍ വാശിക്കുവേണ്ടി പറഞ്ഞതാകാമെന്ന് പിണറായി പറഞ്ഞു.
Friday, March 13, 2009
Subscribe to:
Post Comments (Atom)
1 comment:
മുന്നണിയുടെ അടിത്തറ രാഷ്ട്രീയ നിലപാട്: പിണറായി

Post a Comment