ഹൃദയ പക്ഷത്തേക്ക് പൊന്നാനി
ചരിത്രനഗരിയായ പൊന്നാനി ഇക്കുറി മഞ്ചേരിയാകുമെന്ന ചര്‍ച്ചകളാണ് മണ്ഡലത്തിലെങ്ങും. മുസ്ളിം സമുദായത്തിന് ലീഗിനേക്കാള്‍ ഇപ്പോള്‍ പ്രിയം ഇടതുമതേതര പ്രസ്ഥാനത്തോടാണെന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പു തന്നെ തെളിയിച്ചതാണ്. ആണവകരാര്‍ പ്രശ്നത്തിലും ഇസ്രയേല്‍ കൂട്ടുകെട്ടിലും യുപിഎ സര്‍ക്കാരിനെ പിന്തുണച്ച ലീഗിനെ പൊന്നാനി എങ്ങനെ കൈകാര്യംചെയ്യുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി പൊന്നാനി ഏറെ മാറിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തുന്നത്. പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി. നേരത്തെയുണ്ടായിരുന്ന പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം മണ്ഡലത്തിലേക്ക് മാറി. ഇതില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടിയതാണ്. 9,77,322 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ലീഗിനെമാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള ഈ മണ്ഡലത്തെ കേന്ദ്ര വിദേശസഹമന്ത്രി ഇ അഹമ്മദാണ് ഇപ്പോള്‍ പ്രതിനിധാനംചെയ്യുന്നത്്. ബനാത്ത്വാലയെ മാറ്റിയാണ് ഇ അഹമ്മദ് ഇവിടെയെത്തിയത്. മഞ്ചേരിയില്‍ തോല്‍വി ഭയന്നായിരുന്നു കൂടുമാറ്റം. എന്നിട്ടും അഹമ്മദിന്റെ ഭൂരിപക്ഷം കുറഞ്ഞു. ഇപ്പോള്‍ ഒരിക്കല്‍കൂടി പൊന്നാനിയില്‍ പരീക്ഷണത്തിന് പക്ഷേ അഹമ്മദിന് ധൈര്യമില്ല. പൊന്നാനി, തിരൂര്‍, തൃത്താല മണ്ഡലങ്ങളാണ് എല്‍ഡിഎഫിനൊപ്പം. കുറ്റിപ്പുറം മണ്ഡലം ഇല്ലാതായെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കോട്ടക്കല്‍ മണ്ഡലം വന്നത്. ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ മത്സരിക്കുന്ന ഇ ടി മുഹമ്മദ് ബഷീറിനെ തിരൂരില്‍ 8680 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടി തോല്‍പ്പിച്ചത്. കുറ്റിപ്പുറത്ത് കെ ടി ജലീല്‍ 8781 വോട്ടിന് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ കെട്ടുകെട്ടിച്ചു. പൊന്നാനിയില്‍ എം പി ഗംഗാധരനെ 28,347 വോട്ടിന് പാലോളി മുഹമ്മദ്കുട്ടി പരാജയപ്പെടുത്തി. തൃത്താലയില്‍ സിപിഐ എമ്മിലെ ടി പി കുഞ്ഞുണ്ണി 6949 വോട്ടിന് കോഗ്രസിലെ പി ബാലനെയും പരാജയപ്പെടുത്തി. ഈ മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫിന്റെ ജനപിന്തുണ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് അനകൂലമായ കാറ്റും മുസ്ളിംലീഗിന്റെ സമുദായ വഞ്ചനയും പൊന്നാനിയെ ഏറെ മാറ്റിയിട്ടുണ്ട്. ഇവിടത്തെ മിക്ക നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണെന്നതും എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളും മാറ്റത്തിന് കരുത്തുപകരും.
റഷീദ് ആനപ്പുറം
Thursday, March 12, 2009
Subscribe to:
Post Comments (Atom)

2 comments:

സ്വയം സ്ഥാനാർത്ഥിയായി രംഗത്ത് വന്ന അങ്ങ്, ശൈഖുന ഹംസക്കും, ശൈഖുന പലോളിക്കും നൽകിയ സ്ഥാനം, ശൈഖുന എന്ന പദവി, അങ്ങ് നൽക്കിയതിന്റെ അടിസ്ഥാനമെന്ത്?. പിണറയി വിജയൻ എന്നാണ് ശൈഖുന വിജയൻ ആവുന്നത്?.
അച്ചുതാനന്തനും വിജയനും തമ്മിലുള്ള പിണക്കം തീർക്കാൻ, മമ്പുറം സയ്യിദലവി തങ്ങളുടെ ജാറത്തിൽ പ്രർത്ഥിച്ച അങ്ങ്, ഇന്ന്, ഇടതിലെ പ്രതിസന്ധി തീർക്കാൻ എവിടെപോയി പ്രാർത്ഥിക്കും?. അങ്ങാണോ, മതനിരപക്ഷ സ്ഥാനാർത്ഥി?.
Post a Comment