Tuesday, March 17, 2009

എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം . യുഡിഎഫിനെ കണ്ടവരുണ്ടോ ?

തിരു: തെരഞ്ഞെടുപ്പ് പ്രചാരണരംഗം കീഴടക്കി എല്‍ഡിഎഫ് മുന്നേറുന്നു. മൂന്നിടത്തൊഴികെ യുഡിഎഫിന്റെ ശബ്ദമില്ല. 17 പേരെ തീരുമാനിക്കാന്‍ 69 പേരുടെ പട്ടികയുമായി ഡല്‍ഹിയില്‍ നടക്കുന്ന യുദ്ധം ഒരാഴ്ച പിന്നിട്ടു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ കുതികാല്‍വെട്ടും പാലംവലിയും കോഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിയിരിക്കയാണ്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാവട്ടെ വോട്ടര്‍മാരെ നേരിട്ടുകാണാന്‍ തുടങ്ങി. മുസ്ളിംലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം, കേരളകോഗ്രസ് മത്സരിക്കുന്ന കോട്ടയം മണ്ഡലങ്ങളില്‍മാത്രമാണ് യുഡിഎഫിന് രംഗത്തിറങ്ങാനായത്. വിവാദങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ പൊന്നാനി മണ്ഡലത്തിന് ദേശീയശ്രദ്ധ നല്‍കിക്കഴിഞ്ഞു. മുസ്ളിംലീഗ് എളുപ്പത്തില്‍ ജയിച്ചുകയറുമെന്ന് വീമ്പിളക്കിയ മണ്ഡലം രാഷ്ട്രീയരംഗത്തെ പ്രധാനചര്‍ച്ചയായതുതന്നെ അവിടെ നടക്കാന്‍പോകുന്ന പോരാട്ടത്തിന്റെ പ്രാധാന്യം കാണിക്കുന്നു. മുസ്ളിംലീഗ് കടുത്ത ആശങ്കയിലാണ്. ഇ അഹമ്മദിന്റെ കൂടുമാറ്റവും പൊന്നാനിയില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്. പൊന്നാനിയില്‍ ലീഗിന്റെ വഴി സുഗമമാക്കാന്‍ പാടുപെടുകയാണ് എല്‍ഡിഎഫ് വിരുദ്ധമാധ്യമങ്ങള്‍. എന്നാല്‍ അവരുടെ പ്രചാരവേലയൊന്നും ഏശിയിട്ടില്ല. രാജ്യമാകെ ഉറ്റുനോക്കുന്ന പോരാട്ടത്തിന്റെ ആരവത്തിലേക്കാണ് പൊന്നാനി കടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ അസംബ്ളി മണ്ഡലങ്ങളില്‍ ഒന്നാംഘട്ട പര്യടനത്തിന് ഒരുങ്ങുകയാണ്. സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ കഴിയാവുന്നത്ര വ്യക്തികളെ നേരിട്ടുകണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചാരണപ്രവര്‍ത്തനം സജീവമായി. എല്‍ഡിഎഫിന്റെ വിജയത്തിനായി തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും വീട്ടമ്മമാരും രംഗത്തിറങ്ങിയിട്ടുണ്ട്്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ ഉയര്‍ത്തിക്കാട്ടി വിപുലമായ പ്രചാരണപരിപാടികള്‍ക്കും തുടക്കമാവുകയാണ്. കവന്‍ഷനുകള്‍ ആരംഭിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ആവേശമുഖരിതമാകും. വടകര മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെന്ന പേരില്‍ എല്‍ഡിഎഫ്വിരുദ്ധ അവിശുദ്ധസഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം മുറുകി. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവരെയും ഉപയോഗിക്കാനാണ് യുഡിഎഫ് തീരുമാനം. പാര്‍ടിവിരുദ്ധരുമായി കൂടിയാലോചനയും വിലപേശലും നടക്കുന്നു. എല്‍ഡിഎഫിനെതിരെ ഇതരമണ്ഡലങ്ങളില്‍ ആളെ നിര്‍ത്തിയും പ്രചാരണം നടത്തിയും ആശയക്കുഴപ്പമുണ്ടാക്കാമെന്ന ഉറപ്പും സിപിഐ എം വിരുദ്ധര്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനത്തിന്റെ എല്ലാ ചെലവും യുഡിഎഫ് സ്പോസര്‍ചെയ്യുമെന്നാണ് കരാര്‍.

1 comment:

ഗള്‍ഫ് വോയ്‌സ് said...