Friday, March 13, 2009

അലിഗഢ്: കേന്ദ്രം ഒരു നടപടിയും എടുത്തില്ല- ടി കെ ഹംസ

മലപ്പുറം: അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതിനായി നിയമഭേദഗതിക്കോ പണം നീക്കിവയ്ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് സര്‍വകലാശാല കോര്‍ട്ട് അംഗംകൂടിയായ ടി കെ ഹംസ എംപി പറഞ്ഞു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 'അലിഗഢ് ഓഫ് ക്യാമ്പസ് കുപ്രചാരണവും വസ്തുതയും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിഗഢ് സര്‍വകലാശാലയുടെ 25 ചതുരശ്ര മൈല്‍ അകത്തെ നിലവില്‍ ക്യാമ്പസ് സെന്ററുകള്‍ സ്ഥാപിക്കാനാകൂ. ഇതിനായി സര്‍വകലാശാലയുടെ 12(2) വകുപ്പ് ഭേദഗതി ചെയ്യണം. ഈ നിയമം പാസാക്കേണ്ടത് പാര്‍ലമെന്റാണ്. ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തില്ല. അലിഗഢ് ഓഫ് ക്യാമ്പസുകള്‍ സ്ഥാപിക്കാന്‍ 2000 കോടിയുടെ പദ്ധതി സര്‍വകലാശാല കേന്ദ്ര സര്‍ക്കാരിനയച്ചിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ പ്രണബ് മുഖര്‍ജി ഇതിനായി ഒരു പൈസപോലും നീക്കിവച്ചില്ല. മാത്രമല്ല അലിഗഢ് ഓഫ് ക്യാമ്പസുകളെപ്പറ്റി ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശം പോലുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ അംഗമായ ഇ അഹമ്മദ് എന്തുകൊണ്ട് ഒന്നും പറഞ്ഞില്ല. എന്നാല്‍ ക്യാമ്പസിന്റെ സ്ഥലമെടുക്കല്‍ നടപടി ആരംഭിക്കുകയും കേരള സര്‍ക്കാര്‍ പത്ത്കോടി രൂപ ബജറ്റില്‍ നീക്കിവെക്കുകയും ചെയ്തതായി ഹംസ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാണക്കാട് വ്യവസായ എസ്റ്റേറ്റില്‍ വ്യവസായങ്ങള്‍ക്ക് മാത്രമായി നീക്കവച്ച സ്ഥലത്ത് ഓഫ് ക്യാമ്പസ് സ്ഥാപിക്കണമെന്നാണ് മുസ്ളിംലീഗ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സ്ഥലം യുഡിഎഫ് ഭരണകാലത്ത് സ്പോര്‍ട്സ് കോംപ്ളക്സിനായി മുസ്ളിംലീഗ് നേതാക്കള്‍തന്നെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലം വ്യവസായ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും നല്‍കാന്‍ നിയമം അനുവദിക്കില്ലെന്ന് പറഞ്ഞ് അന്നത്തെ മുസ്ളിംലീഗുകാരന്‍ തന്നെയായ മന്ത്രി തള്ളിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. എന്ത് നുണയും പറഞ്ഞ് മുസ്ളിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലീഗുകാര്‍ ശ്രമിക്കുന്നത്. ഹജ്ജ് ക്വാട്ടയില്‍ കള്ളക്കച്ചവടം നടത്തിയതിനെക്കുറിച്ചൊന്നും അവര്‍ക്കു പരാതിയില്ല. ഇ അഹമ്മദിനെതിരെയുള്ള ജിഹാദാണ് തെരഞ്ഞെടുപ്പ് പോരാട്ടം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്ത് നുണയും പ്രചരിപ്പിക്കാന്‍ മടിക്കാത്തവരാണ് മുസ്ളിംലീഗുകാരെന്ന് തനിക്കെതിരെ 'ചന്ദ്രിക' പത്രത്തില്‍ വന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഹംസ വ്യക്തമാക്കി. എം സ്വരാജ് അധ്യക്ഷനായി. കെ ഉമ്മര്‍ മാസ്റ്റര്‍, പി ശ്രീരാമകൃഷ്ണന്‍, വി ശശികുമാര്‍ എംഎല്‍എ, ഡോ. ഹുസൈന്‍ രണ്ടത്താണി, അഡ്വ. ടോം കെ തോമസ്, വി രമേശന്‍, വി പി റജീന എന്നിവര്‍ സംസാരിച്ചു. വി പി അനില്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...