Thursday, March 12, 2009

ബുഷിനുനേരെ ഷൂവെറിഞ്ഞ പത്രപ്രവര്‍ത്തകന്‌ മൂന്ന്‌ വര്‍ഷം തടവ്‌


ബുഷിനുനേരെ ഷൂവെറിഞ്ഞ പത്രപ്രവര്‍ത്തകന്‌ മൂന്ന്‌ വര്‍ഷം തടവ്‌

അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനുനേരെ ഷൂവെറിഞ്ഞ പത്രപ്രവര്‍ത്തകന്‍ മോന്തദേര്‍ അല്‍ സെയ്‌ദിയ്‌ക്ക്‌ മൂന്ന്‌ വര്‍ഷം തടവ്‌. ബാഗ്‌ദാദിലെ കേന്ദ്ര ക്രിമിനല്‍ കോടതി ജഡ്‌ജി അബ്‌ദല്‍ അമീര്‍ അല്‍ ഹസ്സനിയാണ്‌ സെയ്‌ദിയെ തടവിന്‌ ശിക്ഷിച്ചത്‌. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയവര്‍ സെയ്‌ദിയെ വിട്ടയയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരെയും സെയ്‌ദിയുടെ കുടുംബാംഗങ്ങളെയും കോടതിയില്‍ നിന്ന്‌ ഒഴിപ്പിച്ചതിനുശേഷമാണ്‌ ജഡ്‌ജി വിധി പറഞ്ഞത്‌. ഡിസംബര്‍ 14ന്‌ ഇറാഖ്‌ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ്‌ ജോര്‍ജ്‌ ബുഷിനുനേരെ മുപ്പതുകാരനായ സെയ്‌ദി ഷൂവെറിഞ്ഞത്‌. അല്‍ ബാഗ്‌ദാദിയ ടെലിവിഷന്റെ റിപ്പോര്‍ട്ടറാണ്‌ സെയ്‌ദി. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന്‌ സെയ്‌ദിയുടെ സഹോദരന്‍ മെയ്‌താം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ബുഷിനുനേരെ ഷൂവെറിഞ്ഞ പത്രപ്രവര്‍ത്തകന്‌ മൂന്ന്‌ വര്‍ഷം തടവ്‌

ബാഗ്‌ദാദ്‌: അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനുനേരെ ഷൂവെറിഞ്ഞ പത്രപ്രവര്‍ത്തകന്‍ മോന്തദേര്‍ അല്‍ സെയ്‌ദിയ്‌ക്ക്‌ മൂന്ന്‌ വര്‍ഷം തടവ്‌. ബാഗ്‌ദാദിലെ കേന്ദ്ര ക്രിമിനല്‍ കോടതി ജഡ്‌ജി അബ്‌ദല്‍ അമീര്‍ അല്‍ ഹസ്സനിയാണ്‌ സെയ്‌ദിയെ തടവിന്‌ ശിക്ഷിച്ചത്‌.

വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയവര്‍ സെയ്‌ദിയെ വിട്ടയയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരെയും സെയ്‌ദിയുടെ കുടുംബാംഗങ്ങളെയും കോടതിയില്‍ നിന്ന്‌ ഒഴിപ്പിച്ചതിനുശേഷമാണ്‌ ജഡ്‌ജി വിധി പറഞ്ഞത്‌.

ഡിസംബര്‍ 14ന്‌ ഇറാഖ്‌ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ്‌ ജോര്‍ജ്‌ ബുഷിനുനേരെ മുപ്പതുകാരനായ സെയ്‌ദി ഷൂവെറിഞ്ഞത്‌. അല്‍ ബാഗ്‌ദാദിയ ടെലിവിഷന്റെ റിപ്പോര്‍ട്ടറാണ്‌ സെയ്‌ദി.

വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന്‌ സെയ്‌ദിയുടെ സഹോദരന്‍ മെയ്‌താം പറഞ്ഞു.