Wednesday, March 11, 2009

കോണ്‍ഗ്രസ്സ്- ബിജെപി ഇതര മുന്നാം മുന്നണി നാടിന്റെ പ്രതിക്ഷ.

കോണ്‍ഗ്രസ്സ്- ബിജെപി ഇതര മുന്നാം മുന്നണി നാടിന്റെ പ്രതിക്ഷ. ഡോ.തോമസ്‌ ഐസക്‌
പതിന്നാലാം ലോക്‌സഭയിലേതെന്നപോലെ ശക്തമായ ഇടതുപക്ഷം പതിനഞ്ചാം ലോക്‌സഭയിലുമുണ്ടാകും. ഒറീസ്സയിലെന്നപോലെ മുന്‍കാല സോഷ്യലിസ്റ്റുകള്‍ കൂടുതല്‍ ഉറച്ച ഇടതുപക്ഷ നിലപാടിലേക്ക്‌ വരികയാണെങ്കില്‍ മറ്റ്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട്‌ മതേതരത്വം, സ്വതന്ത്രവിദേശനയം, ജനപ്രതിബദ്ധത സാമ്പത്തികനയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ രാഷ്ട്രീയ അധ്യായത്തിന്‌ ഇന്ത്യയില്‍ തുടക്കമാകും *

ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്‌ ഭരണത്തിനെതിരായ മുന്നണിരാഷ്ട്രീയവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവം. കമ്യൂണിസ്റ്റ്‌-സോഷ്യലിസ്റ്റ്‌ ശക്തികള്‍ക്കായിരുന്നു കോണ്‍ഗ്രസ്‌ വിരുദ്ധ മുന്നണിയില്‍ മുന്‍തൂക്കം. എന്നാല്‍ ഇടതുപക്ഷത്തിലൊരു വിഭാഗം കോണ്‍ഗ്രസ്സിനോട്‌ പുലര്‍ത്തിയ പരിഷ്‌കരണവാദ അഭിനിവേശവും മറ്റൊരു വിഭാഗം കോണ്‍ഗ്രസ്‌്‌ വിരുദ്ധ മഹാസഖ്യത്തിനെ ശരണംപ്രാപിച്ചതുമടക്കം പലകാരണങ്ങള്‍കൊണ്ട്‌ ഈ അവസരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്‌ ഇടതുപക്ഷത്തിന്‌ കഴിഞ്ഞില്ല. 1977ലെ കോണ്‍ഗ്രസ്‌ തകര്‍ച്ചയോടെ ഏകകക്ഷിഭരണത്തിന്റെ കാലം അവസാനിച്ചു എന്നു പറയാം. *
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധ്രുവീകരണം കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തിലുള്ള രണ്ട്‌ മുന്നണികളുടെ ദൃഢീകരണത്തിലേക്ക്‌ നയിച്ചു. ഇത്‌ അടിസ്ഥാനപരമായി പുതിയൊരു രാഷ്ട്രീയ ഘട്ടമായി. മൗലികമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന പല പാര്‍ട്ടികളും ഈ രണ്ട്‌ മുന്നണികളില്‍ ഏതെങ്കിലും ഒന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇരുധ്രുവ മുന്നണിരാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ്‌ നാം കാണുന്നത്‌. ഇത്‌ ഇടതുപക്ഷത്തിന്‌ പുതിയ സാധ്യതകള്‍ തുറക്കുന്നു. *
യു.പി.എ. സര്‍ക്കാരാണ്‌ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌. എന്നാല്‍ യു.പി.എ. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. സംസ്ഥാനതല ബന്ധങ്ങള്‍ മതി എന്നാണ്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചിട്ടുള്ളത്‌. കേവലം സീറ്റു സംബന്ധിച്ച തര്‍ക്കം മാത്രമല്ല യു.പി.എ.യുടെ ശിഥിലീകരണത്തിന്‌ പിന്നിലുള്ളത്‌. രണ്ട്‌ ബന്ധുകക്ഷികളെങ്കിലും പ്രധാനമന്ത്രിസ്ഥാനത്തിന്‌ നോട്ടമിടുന്നു എന്നതാണ്‌ കോണ്‍ഗ്രസ്സിനെ അലട്ടുന്ന പ്രശ്‌നം.*
ശരദ്‌പവാര്‍ അടുത്ത പ്രധാനമന്ത്രിയാകുന്നതിന്‌ എന്തുകൊണ്ടും യോഗ്യനാണെന്നാണ്‌ എന്‍.സി.പി.യുടെ വാദം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പ്രതിഭാപാട്ടീ ലിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പിന്തുണച്ചതുപോലെ ശരദ്‌പവാറിനെ പിന്തുണയ്‌ക്കാന്‍ മടിക്കില്ലെന്ന്‌ ശിവസേനയും പ്രസ്‌താവിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സിനോടൊപ്പം മഹാരാഷ്ട്രയില്‍ മത്സരിക്കുമ്പോള്‍ത്തന്നെ അണിയറയില്‍ എന്‍.സി.പി.യും ശിവസേനയുംതമ്മില്‍ ചില നീക്കുപോക്കുകള്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ്‌ കോണ്‍ഗ്രസ്സിന്‌. ഈ പശ്ചാത്തലത്തിലാണ്‌ എന്‍.സി.പി.യുമായുള്ള ബന്ധം മഹാരാഷ്ട്രയില്‍ മതി എന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌. മഹാരാഷ്ട്രയ്‌ക്ക്‌ പുറത്ത്‌ എന്‍.സി.പി.ക്ക്‌ സീറ്റുകിട്ടുന്നത്‌ തടയുക എന്നതാണ്‌ അവരുടെ ലക്ഷ്യം. *

സമാജ്‌വാദിപാര്‍ട്ടി നേതാവ്‌ മുലായംസിങ്ങിനും പ്രധാനമന്ത്രിപദം അലങ്കരിക്കാന്‍ അരസമ്മതമാണ്‌. ഇതിനുകഴിയണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ സീറ്റു പാടില്ല. പതിനേഴു സീറ്റിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടാണ്‌ സമാജ്‌വാദിപാര്‍ട്ടിക്കുള്ളത്‌. സൗഹാര്‍ദ മത്സരം നടന്നാല്‍ പ്രശ്‌നമില്ലെന്നാണ്‌ അവരുടെ മനോഭാവം. യു.പി.യിലെ നില ഇങ്ങനെയാണെങ്കില്‍ യു.പി.ക്ക്‌ പുറത്ത്‌ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം എങ്ങനെ എന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. ഏറ്റവും കൂടുതല്‍ എം.പി.മാരെ തിരഞ്ഞെടുക്കുന്ന യു.പി.യിലും ബിഹാറിലും കോണ്‍ഗ്രസ്സിന്‌ നാലിലൊന്നു സീറ്റില്‍പ്പോലും മത്സരിക്കാന്‍ അവസരമില്ല. *
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന്‌ ഏറ്റവും ഭദ്രമെന്നു കരുതിയിരുന്ന ആന്ധ്രപ്രദേശിലെ സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ അടക്കം പ്രത്യേക തെലുങ്കാന സംസ്ഥാനത്തെ അംഗീകരിച്ചിരിക്കുകയാണ്‌. സി.പി.എം. മാത്രമാണ്‌ ഇന്നും ആന്ധ്രാഭാഷാ സംസ്ഥാന വിഭജനത്തെ എതിര്‍ക്കുന്നത്‌. ഇതോടെ തെലുങ്കാന പ്രാദേശിക പാര്‍ട്ടിയായ ടി.ആര്‍.എസ്സിന്റെ സ്വാധീനം ഗണ്യമായി ഉയര്‍ന്നിരിക്കയാണ്‌. അവരാവട്ടെ, ടി.ഡി.പി.യുമായി സഖ്യത്തിലാണ്‌. ടി.ഡി.പി.-ടി.ആര്‍.എസ്‌-ഇടതുപക്ഷ കക്ഷികളുടെ സഖ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്‌ മുന്നിലാണ്‌. കര്‍ണാടകത്തില്‍ ബി.ജെ.പി.യോടുള്ള അസംതൃപ്‌തിയില്‍നിന്ന്‌ ശക്തിപ്പെടുന്നത്‌ ദേവഗൗഡയുടെ ജനതാദള്‍ ആണ്‌. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ ഏറ്റവും കൂടുതല്‍ സീറ്റ്‌ പ്രദാനം ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ തിരിച്ചടി നേരിടുകയാണ്‌. കോണ്‍ഗ്രസ്സിന്‌ ഇത്തവണ സീറ്റുകള്‍ രണ്ടക്കത്തിലേക്ക്‌ നീങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. *
എന്നാല്‍ ബി.ജെ.പി.ക്ക്‌ ഈ സന്ദര്‍ഭം മുതലാക്കാന്‍ കഴിയുന്നില്ല. മോഡിയുടെ മാതൃകയില്‍ തീവ്രവര്‍ഗീയ നിലപാടുകള്‍ക്ക്‌ മാന്യസ്ഥാനം ദേശീയതലത്തില്‍ നേടുന്നതിനുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ ലഭിക്കുന്നത്‌. ബിഹാറില്‍ നിതീഷ്‌കുമാറും ഒറീസ്സയില്‍ നവീന്‍ പട്‌നായിക്കും ഇത്തരമൊരു സമീപനത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്‌. ഇരുവരും മുന്‍ സോഷ്യലിസ്റ്റുകളാണ്‌.
ഇവരില്‍ നവീന്‍ പട്‌നായിക്‌ ബി.ജെ.പി.യുമായുള്ള ബന്ധംതന്നെ വിടര്‍ത്തിയിരിക്കുകയാണ്‌. രണ്ടുവര്‍ഷം ഭൂരിപക്ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ ഏറ്റവും വിഷലിപ്‌തമായ ക്രിസ്‌ത്യന്‍ വിരുദ്ധ വര്‍ഗീയ അക്രമം അഴിച്ചുവിട്ട ബി.ജെ.പി.ക്ക്‌ നവീന്‍ പട്‌നായിക്‌ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ്‌. സീറ്റുകള്‍ക്കായി ബി.ജെ.പി.ക്ക്‌ കെഞ്ചേണ്ടിവന്നു. നേരത്തേ മത്സരിച്ച നിയമസഭാ സീറ്റുകളില്‍ 25 എണ്ണം വെട്ടിക്കുറയ്‌ക്കാന്‍ അദ്വാനിതന്നെ സമ്മതിച്ചു. ലോക്‌സഭാസീറ്റുകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതിന്‌ പ്രത്യേക ദൂതനെ അയച്ചു. ഇത്രയും കീഴടങ്ങിക്കഴിഞ്ഞപ്പോള്‍ നവീന്‍ പട്‌നായിക്‌ ഏകപക്ഷീയമായി വാതില്‍കൊട്ടിയടച്ച്‌ ബന്ധം വിടര്‍ത്തി. ഒരു ദേശീയപാര്‍ട്ടി ഇത്രയേറെ അപമാനിക്കപ്പെട്ട സന്ദര്‍ഭമില്ല. സാന്ദര്‍ഭികമായി പറയട്ടെ യു.പി.എ. ഘടകകക്ഷിയായ എന്‍.സി.പി.യും പുതിയ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയാണ്‌. *

ബിഹാറിലെ നിതീഷ്‌കുമാറും ബി.ജെ.പി.യുമായുള്ള തര്‍ക്കം ഒറീസ്സയുടെ പതനത്തിലേക്ക്‌ എത്തിയിട്ടില്ല. ബി.ജെ.പി.ക്ക്‌ ബിഹാറിലും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടാകും കലാശക്കൊട്ട്‌. ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ നിലപാട്‌ അംഗീകരിക്കാന്‍ നിതീഷ്‌കുമാര്‍ തയ്യാറല്ല. ലാലു കേന്ദ്രമന്ത്രിയായി ഷൈന്‍ചെയ്‌തുവെങ്കിലും നാട്ടിലെ സ്വാധീനം കുറയുകയാണ്‌. ലാലു-റാബ്‌റി ഭരണങ്ങളെക്കാള്‍ മെച്ചം നിതീഷ്‌കുമാറിന്റെതാണെന്നാണ്‌ പൊതുജനാഭിപ്രായം. കാരംസ്‌ കളിയുടെ തുടക്കത്തില്‍ സ്‌ട്രൈക്കര്‍ ആഞ്ഞടിക്കുമ്പോള്‍ കരുക്കള്‍ ചിതറുന്നതുപോലെയാണ്‌ ഇന്ത്യന്‍ രാഷ്ട്രീയ സ്ഥിതിയിന്ന്‌. ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും തങ്ങളുടെ മുന്നണികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ കിണഞ്ഞു പരിശ്രമിക്കേണ്ടിവരും. എന്നാല്‍ പാണ്ടന്‍നായുടെ പല്ലിന്റെ ശൗര്യംപോലെ പുതിയ സാഹചര്യത്തില്‍ ഇവര്‍ പറയുന്നിടത്ത്‌ കാര്യങ്ങള്‍ നില്‍ക്കുകയില്ല. ഈ സ്ഥിതിവിശേഷം മതേതരത്വം, സ്വതന്ത്ര വിദേശനയം, ജനപ്രതിബദ്ധത, സാമ്പത്തികനയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മുന്നണി തിരഞ്ഞെടുപ്പിനുശേഷം രൂപംകൊള്ളുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത്തരമൊരു സാധ്യത യാഥാര്‍ഥ്യമാക്കുന്നതിനാണ്‌ ഇന്ത്യയിലെ ഇടതുകക്ഷികള്‍ പരിശ്രമിക്കുന്നത്‌. ആര്‌ നേതാവ്‌, ഏത്‌ പാര്‍ട്ടിയുടെ നേതൃത്വം എന്നതിനെക്കാളുപരി കോണ്‍ഗ്രസ്സില്‍നിന്നും ബി.ജെ.പി.യില്‍നിന്നും വ്യത്യസ്‌തമായ നയങ്ങളില്‍ ഊന്നുന്ന ഒരു രാഷ്ട്രീയമുന്നണിക്കുവേണ്ടിയായിരിക്കും ഇടതുപക്ഷം ശ്രമിക്കുക. സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയത്തെ പുച്ഛിക്കുന്നതിനും തകര്‍ക്കുന്നതിനും സാനമ്രാജ്യത്വവും പിന്തിരിപ്പന്‍ ശക്തികളും കിണഞ്ഞു പരിശ്രമിക്കുകയാണ്‌. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ ഒരു രാഷ്ട്രീയ മഹാസഖ്യത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌. *

ഈ പിന്തിരിപ്പന്‍ ഗൂഢാലോചനയോടൊപ്പം ഇടതുപക്ഷ തീവ്രവാദികളും ചില സ്വപ്‌നാടന പുരോഗമനവാദികളും ചേര്‍ന്നിട്ടുണ്ട്‌. ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാളിലെ ഇടതുപക്ഷം വിജയശ്രീലാളിതരായി പുറത്തുവരും. ബിഹാര്‍, ജാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളില്‍ ചില സി.പി.ഐ(എം.എല്‍) വിഭാഗങ്ങളടക്കം ഇടതുപക്ഷ മുന്നണിയായിട്ടാണ്‌ മത്സരിക്കുന്നത്‌. ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇടതുപക്ഷത്തിന്റെ സ്ഥിതി മെച്ചപ്പെടും. കേരളത്തിലാവട്ടെ നവകേരള മാര്‍ച്ച്‌ സൃഷ്‌ടിച്ചിരിക്കുന്ന സി.പി.എമ്മിന്റെ സംഘടനാപരമായ ഉണര്‍വും പുതിയ ബജറ്റിലെ നിര്‍ദേശങ്ങളും മുസ്‌ലിം മതന്യൂനപക്ഷത്തിന്റെ പ്രകടമായ ഇടത്തോട്ടുള്ളചായ്‌വും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയപ്രതീക്ഷകള്‍ക്ക്‌ കരുത്തുപകരുന്നു.*
പതിന്നാലാം ലോക്‌സഭയിലേതെന്നപോലെ ശക്തമായ ഇടതുപക്ഷം പതിനഞ്ചാം ലോക്‌സഭയിലുമുണ്ടാകും. ഒറീസ്സയിലെന്നപോലെ മുന്‍കാല സോഷ്യലിസ്റ്റുകള്‍ കൂടുതല്‍ ഉറച്ച ഇടതുപക്ഷ നിലപാടിലേക്ക്‌ വരികയാണെങ്കില്‍ മറ്റ്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട്‌ മതേതരത്വം, സ്വതന്ത്രവിദേശനയം, ജനപ്രതിബദ്ധത സാമ്പത്തിക നയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ രാഷ്ട്രീയ അധ്യായത്തിന്‌ ഇന്ത്യയില്‍ തുടക്കമാകും.

2 comments:

ഗള്‍ഫ് വോയ്‌സ് said...

കോണ്‍ഗ്രസ്സ്- ബിജെപി ഇതര മുന്നാം മുന്നണി നാടിന്റെ പ്രതിക്ഷ.
ഡോ.തോമസ്‌ ഐസക്‌

പതിന്നാലാം ലോക്‌സഭയിലേതെന്നപോലെ ശക്തമായ ഇടതുപക്ഷം പതിനഞ്ചാം ലോക്‌സഭയിലുമുണ്ടാകും. ഒറീസ്സയിലെന്നപോലെ മുന്‍കാല സോഷ്യലിസ്റ്റുകള്‍
കൂടുതല്‍ ഉറച്ച ഇടതുപക്ഷ നിലപാടിലേക്ക്‌ വരികയാണെങ്കില്‍ മറ്റ്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട്‌ മതേതരത്വം, സ്വതന്ത്രവിദേശനയം,
ജനപ്രതിബദ്ധത സാമ്പത്തികനയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ രാഷ്ട്രീയ അധ്യായത്തിന്‌ ഇന്ത്യയില്‍ തുടക്കമാകും *

ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്‌ ഭരണത്തിനെതിരായ മുന്നണിരാഷ്ട്രീയവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവം. കമ്യൂണിസ്റ്റ്‌-സോഷ്യലിസ്റ്റ്‌ ശക്തികള്‍ക്കായിരുന്നു കോണ്‍ഗ്രസ്‌ വിരുദ്ധ മുന്നണിയില്‍ മുന്‍തൂക്കം. എന്നാല്‍ ഇടതുപക്ഷത്തിലൊരു വിഭാഗം കോണ്‍ഗ്രസ്സിനോട്‌ പുലര്‍ത്തിയ പരിഷ്‌കരണവാദ അഭിനിവേശവും മറ്റൊരു വിഭാഗം കോണ്‍ഗ്രസ്‌്‌ വിരുദ്ധ മഹാസഖ്യത്തിനെ ശരണംപ്രാപിച്ചതുമടക്കം പലകാരണങ്ങള്‍കൊണ്ട്‌ ഈ അവസരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്‌ ഇടതുപക്ഷത്തിന്‌ കഴിഞ്ഞില്ല. 1977ലെ കോണ്‍ഗ്രസ്‌ തകര്‍ച്ചയോടെ ഏകകക്ഷിഭരണത്തിന്റെ കാലം അവസാനിച്ചു എന്നു പറയാം. *

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധ്രുവീകരണം കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തിലുള്ള രണ്ട്‌ മുന്നണികളുടെ ദൃഢീകരണത്തിലേക്ക്‌ നയിച്ചു. ഇത്‌ അടിസ്ഥാനപരമായി പുതിയൊരു രാഷ്ട്രീയ ഘട്ടമായി. മൗലികമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന പല പാര്‍ട്ടികളും ഈ രണ്ട്‌ മുന്നണികളില്‍ ഏതെങ്കിലും ഒന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇരുധ്രുവ മുന്നണിരാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ്‌ നാം കാണുന്നത്‌. ഇത്‌ ഇടതുപക്ഷത്തിന്‌ പുതിയ സാധ്യതകള്‍ തുറക്കുന്നു. *

യു.പി.എ. സര്‍ക്കാരാണ്‌ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌. എന്നാല്‍ യു.പി.എ. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. സംസ്ഥാനതല ബന്ധങ്ങള്‍ മതി എന്നാണ്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചിട്ടുള്ളത്‌. കേവലം സീറ്റു സംബന്ധിച്ച തര്‍ക്കം മാത്രമല്ല യു.പി.എ.യുടെ ശിഥിലീകരണത്തിന്‌ പിന്നിലുള്ളത്‌. രണ്ട്‌ ബന്ധുകക്ഷികളെങ്കിലും പ്രധാനമന്ത്രിസ്ഥാനത്തിന്‌ നോട്ടമിടുന്നു എന്നതാണ്‌ കോണ്‍ഗ്രസ്സിനെ അലട്ടുന്ന പ്രശ്‌നം.*

ശരദ്‌പവാര്‍ അടുത്ത പ്രധാനമന്ത്രിയാകുന്നതിന്‌ എന്തുകൊണ്ടും യോഗ്യനാണെന്നാണ്‌ എന്‍.സി.പി.യുടെ വാദം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പ്രതിഭാപാട്ടീ ലിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പിന്തുണച്ചതുപോലെ ശരദ്‌പവാറിനെ പിന്തുണയ്‌ക്കാന്‍ മടിക്കില്ലെന്ന്‌ ശിവസേനയും പ്രസ്‌താവിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സിനോടൊപ്പം മഹാരാഷ്ട്രയില്‍ മത്സരിക്കുമ്പോള്‍ത്തന്നെ അണിയറയില്‍ എന്‍.സി.പി.യും ശിവസേനയുംതമ്മില്‍ ചില നീക്കുപോക്കുകള്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ്‌ കോണ്‍ഗ്രസ്സിന്‌. ഈ പശ്ചാത്തലത്തിലാണ്‌ എന്‍.സി.പി.യുമായുള്ള ബന്ധം മഹാരാഷ്ട്രയില്‍ മതി എന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌. മഹാരാഷ്ട്രയ്‌ക്ക്‌ പുറത്ത്‌ എന്‍.സി.പി.ക്ക്‌ സീറ്റുകിട്ടുന്നത്‌ തടയുക എന്നതാണ്‌ അവരുടെ ലക്ഷ്യം. *

സമാജ്‌വാദിപാര്‍ട്ടി നേതാവ്‌ മുലായംസിങ്ങിനും പ്രധാനമന്ത്രിപദം അലങ്കരിക്കാന്‍ അരസമ്മതമാണ്‌. ഇതിനുകഴിയണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ സീറ്റു പാടില്ല. പതിനേഴു സീറ്റിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടാണ്‌ സമാജ്‌വാദിപാര്‍ട്ടിക്കുള്ളത്‌. സൗഹാര്‍ദ മത്സരം നടന്നാല്‍ പ്രശ്‌നമില്ലെന്നാണ്‌ അവരുടെ മനോഭാവം. യു.പി.യിലെ നില ഇങ്ങനെയാണെങ്കില്‍ യു.പി.ക്ക്‌ പുറത്ത്‌ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം എങ്ങനെ എന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. ഏറ്റവും കൂടുതല്‍ എം.പി.മാരെ തിരഞ്ഞെടുക്കുന്ന യു.പി.യിലും ബിഹാറിലും കോണ്‍ഗ്രസ്സിന്‌ നാലിലൊന്നു സീറ്റില്‍പ്പോലും മത്സരിക്കാന്‍ അവസരമില്ല. *

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന്‌ ഏറ്റവും ഭദ്രമെന്നു കരുതിയിരുന്ന ആന്ധ്രപ്രദേശിലെ സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ അടക്കം പ്രത്യേക തെലുങ്കാന സംസ്ഥാനത്തെ അംഗീകരിച്ചിരിക്കുകയാണ്‌. സി.പി.എം. മാത്രമാണ്‌ ഇന്നും ആന്ധ്രാഭാഷാ സംസ്ഥാന വിഭജനത്തെ എതിര്‍ക്കുന്നത്‌. ഇതോടെ തെലുങ്കാന പ്രാദേശിക പാര്‍ട്ടിയായ ടി.ആര്‍.എസ്സിന്റെ സ്വാധീനം ഗണ്യമായി ഉയര്‍ന്നിരിക്കയാണ്‌. അവരാവട്ടെ, ടി.ഡി.പി.യുമായി സഖ്യത്തിലാണ്‌. ടി.ഡി.പി.-ടി.ആര്‍.എസ്‌-ഇടതുപക്ഷ കക്ഷികളുടെ സഖ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്‌ മുന്നിലാണ്‌. കര്‍ണാടകത്തില്‍ ബി.ജെ.പി.യോടുള്ള അസംതൃപ്‌തിയില്‍നിന്ന്‌ ശക്തിപ്പെടുന്നത്‌ ദേവഗൗഡയുടെ ജനതാദള്‍ ആണ്‌. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ ഏറ്റവും കൂടുതല്‍ സീറ്റ്‌ പ്രദാനം ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ തിരിച്ചടി നേരിടുകയാണ്‌. കോണ്‍ഗ്രസ്സിന്‌ ഇത്തവണ സീറ്റുകള്‍ രണ്ടക്കത്തിലേക്ക്‌ നീങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. *

എന്നാല്‍ ബി.ജെ.പി.ക്ക്‌ ഈ സന്ദര്‍ഭം മുതലാക്കാന്‍ കഴിയുന്നില്ല. മോഡിയുടെ മാതൃകയില്‍ തീവ്രവര്‍ഗീയ നിലപാടുകള്‍ക്ക്‌ മാന്യസ്ഥാനം ദേശീയതലത്തില്‍ നേടുന്നതിനുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ ലഭിക്കുന്നത്‌. ബിഹാറില്‍ നിതീഷ്‌കുമാറും ഒറീസ്സയില്‍ നവീന്‍ പട്‌നായിക്കും ഇത്തരമൊരു സമീപനത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്‌. ഇരുവരും മുന്‍ സോഷ്യലിസ്റ്റുകളാണ്‌.

ഇവരില്‍ നവീന്‍ പട്‌നായിക്‌ ബി.ജെ.പി.യുമായുള്ള ബന്ധംതന്നെ വിടര്‍ത്തിയിരിക്കുകയാണ്‌. രണ്ടുവര്‍ഷം ഭൂരിപക്ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ ഏറ്റവും വിഷലിപ്‌തമായ ക്രിസ്‌ത്യന്‍ വിരുദ്ധ വര്‍ഗീയ അക്രമം അഴിച്ചുവിട്ട ബി.ജെ.പി.ക്ക്‌ നവീന്‍ പട്‌നായിക്‌ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ്‌. സീറ്റുകള്‍ക്കായി ബി.ജെ.പി.ക്ക്‌ കെഞ്ചേണ്ടിവന്നു. നേരത്തേ മത്സരിച്ച നിയമസഭാ സീറ്റുകളില്‍ 25 എണ്ണം വെട്ടിക്കുറയ്‌ക്കാന്‍ അദ്വാനിതന്നെ സമ്മതിച്ചു. ലോക്‌സഭാസീറ്റുകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതിന്‌ പ്രത്യേക ദൂതനെ അയച്ചു. ഇത്രയും കീഴടങ്ങിക്കഴിഞ്ഞപ്പോള്‍ നവീന്‍ പട്‌നായിക്‌ ഏകപക്ഷീയമായി വാതില്‍കൊട്ടിയടച്ച്‌ ബന്ധം വിടര്‍ത്തി. ഒരു ദേശീയപാര്‍ട്ടി ഇത്രയേറെ അപമാനിക്കപ്പെട്ട സന്ദര്‍ഭമില്ല. സാന്ദര്‍ഭികമായി പറയട്ടെ യു.പി.എ. ഘടകകക്ഷിയായ എന്‍.സി.പി.യും പുതിയ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയാണ്‌. *

ബിഹാറിലെ നിതീഷ്‌കുമാറും ബി.ജെ.പി.യുമായുള്ള തര്‍ക്കം ഒറീസ്സയുടെ പതനത്തിലേക്ക്‌ എത്തിയിട്ടില്ല. ബി.ജെ.പി.ക്ക്‌ ബിഹാറിലും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടാകും കലാശക്കൊട്ട്‌. ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ നിലപാട്‌ അംഗീകരിക്കാന്‍ നിതീഷ്‌കുമാര്‍ തയ്യാറല്ല. ലാലു കേന്ദ്രമന്ത്രിയായി ഷൈന്‍ചെയ്‌തുവെങ്കിലും നാട്ടിലെ സ്വാധീനം കുറയുകയാണ്‌. ലാലു-റാബ്‌റി ഭരണങ്ങളെക്കാള്‍ മെച്ചം നിതീഷ്‌കുമാറിന്റെതാണെന്നാണ്‌ പൊതുജനാഭിപ്രായം.
കാരംസ്‌ കളിയുടെ തുടക്കത്തില്‍ സ്‌ട്രൈക്കര്‍ ആഞ്ഞടിക്കുമ്പോള്‍ കരുക്കള്‍ ചിതറുന്നതുപോലെയാണ്‌ ഇന്ത്യന്‍ രാഷ്ട്രീയ സ്ഥിതിയിന്ന്‌. ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും തങ്ങളുടെ മുന്നണികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ കിണഞ്ഞു പരിശ്രമിക്കേണ്ടിവരും. എന്നാല്‍ പാണ്ടന്‍നായുടെ പല്ലിന്റെ ശൗര്യംപോലെ പുതിയ സാഹചര്യത്തില്‍ ഇവര്‍ പറയുന്നിടത്ത്‌ കാര്യങ്ങള്‍ നില്‍ക്കുകയില്ല. ഈ സ്ഥിതിവിശേഷം മതേതരത്വം, സ്വതന്ത്ര വിദേശനയം, ജനപ്രതിബദ്ധത, സാമ്പത്തികനയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മുന്നണി തിരഞ്ഞെടുപ്പിനുശേഷം രൂപംകൊള്ളുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത്തരമൊരു സാധ്യത യാഥാര്‍ഥ്യമാക്കുന്നതിനാണ്‌ ഇന്ത്യയിലെ ഇടതുകക്ഷികള്‍ പരിശ്രമിക്കുന്നത്‌. ആര്‌ നേതാവ്‌, ഏത്‌ പാര്‍ട്ടിയുടെ നേതൃത്വം എന്നതിനെക്കാളുപരി കോണ്‍ഗ്രസ്സില്‍നിന്നും ബി.ജെ.പി.യില്‍നിന്നും വ്യത്യസ്‌തമായ നയങ്ങളില്‍ ഊന്നുന്ന ഒരു രാഷ്ട്രീയമുന്നണിക്കുവേണ്ടിയായിരിക്കും ഇടതുപക്ഷം ശ്രമിക്കുക.
സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയത്തെ പുച്ഛിക്കുന്നതിനും തകര്‍ക്കുന്നതിനും സാനമ്രാജ്യത്വവും പിന്തിരിപ്പന്‍ ശക്തികളും കിണഞ്ഞു പരിശ്രമിക്കുകയാണ്‌. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ ഒരു രാഷ്ട്രീയ മഹാസഖ്യത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌. *

ഈ പിന്തിരിപ്പന്‍ ഗൂഢാലോചനയോടൊപ്പം ഇടതുപക്ഷ തീവ്രവാദികളും ചില സ്വപ്‌നാടന പുരോഗമനവാദികളും ചേര്‍ന്നിട്ടുണ്ട്‌. ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാളിലെ ഇടതുപക്ഷം വിജയശ്രീലാളിതരായി പുറത്തുവരും. ബിഹാര്‍, ജാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളില്‍ ചില സി.പി.ഐ(എം.എല്‍) വിഭാഗങ്ങളടക്കം ഇടതുപക്ഷ മുന്നണിയായിട്ടാണ്‌ മത്സരിക്കുന്നത്‌. ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇടതുപക്ഷത്തിന്റെ സ്ഥിതി മെച്ചപ്പെടും. കേരളത്തിലാവട്ടെ നവകേരള മാര്‍ച്ച്‌ സൃഷ്‌ടിച്ചിരിക്കുന്ന സി.പി.എമ്മിന്റെ സംഘടനാപരമായ ഉണര്‍വും പുതിയ ബജറ്റിലെ നിര്‍ദേശങ്ങളും മുസ്‌ലിം മതന്യൂനപക്ഷത്തിന്റെ പ്രകടമായ ഇടത്തോട്ടുള്ളചായ്‌വും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയപ്രതീക്ഷകള്‍ക്ക്‌ കരുത്തുപകരുന്നു.*

പതിന്നാലാം ലോക്‌സഭയിലേതെന്നപോലെ ശക്തമായ ഇടതുപക്ഷം പതിനഞ്ചാം ലോക്‌സഭയിലുമുണ്ടാകും. ഒറീസ്സയിലെന്നപോലെ മുന്‍കാല സോഷ്യലിസ്റ്റുകള്‍ കൂടുതല്‍ ഉറച്ച ഇടതുപക്ഷ നിലപാടിലേക്ക്‌ വരികയാണെങ്കില്‍ മറ്റ്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഇതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട്‌ മതേതരത്വം, സ്വതന്ത്രവിദേശനയം, ജനപ്രതിബദ്ധത സാമ്പത്തിക നയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ രാഷ്ട്രീയ അധ്യായത്തിന്‌ ഇന്ത്യയില്‍ തുടക്കമാകും.

മറുപക്ഷം said...

മന്ദബുദ്ധികളുടെ ദിവാസ്വപ്നം ആയിമാത്രമേ കോൺഗ്രസ്സും ബിജെപിയും ഇല്ലാതെ ഇടതുപക്ഷ ബദലിന്റെ ഭരണം എന്ന സങ്കൽപ്പത്തെ കാണുവാൻ കഴിയൂ.സഖ്യകക്ഷികളുടെ സീറ്റു തട്ടിയെടുത്തും മറ്റും സി.പി.എം നടത്തുന്ന ഏകാധിപത്യ നിലപാടിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇത്തവണ പത്തിൽ കൂടുതൽ സീറ്റു കിട്ടും എന്ന് കരുതേണ്ടതില്ല.ഇടതു പക്ഷത്തിന്റെ തകർച്ചാക്കുവരെ സി.പി.എം ന്റെ നിലപാട്മൂലം ഇടവന്നേക്കാം.

ഇവർ പറയുന്നമതേതര-ഇടതു കൂട്ടായമ ജനത്തെ പറ്റിക്കുന്ന ഒരു ഏർപ്പാടല്ലേ?