റിയാദ്: പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 100 കോടിയുടെ പാക്കേജ് ആവിഷ്ക്കരിക്കുമെന്ന പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ വാഗ്ദാനം വായാടിത്തമാണന്ന് വ്യക്തമായി. ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് രവിയുടെ പാക്കേജ് ഒരു തട്ടിപ്പ് കഥയാണന്ന് വ്യക്തമായത്. ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയില്‍ ഉലയുന്ന പ്രവാസികള്‍ രവിയുടെ വാഗ്ദാനത്തില്‍ സ്വപ്നങ്ങള്‍ നെയ്തായിരുന്നു. എന്നാല്‍ അവര്‍ക്കിത് ദുരിതത്തിനൊപ്പം കബളിപ്പിക്കലുമായി. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായും മററും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കേരള ബജറ്റില്‍ 100 കോടി രൂപയുടെ വായ്പാ പാക്കേജും 10 കോടി രൂപയുടെ ക്ഷേമനിധി വിഹിതവും നീക്കി വെച്ചതോടെയാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രിക്ക് ഇക്കാര്യത്തില്‍ ഉള്‍വിളിയുണ്ടായത്. അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കിയിട്ടും ബജറ്റ് വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൌനിച്ചതേയില്ല. ഇന്ത്യക്ക് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം സംഭാവന ചെയ്യുന്ന പ്രവാസികള്‍ക്കായി പേരിനൊരു പദ്ധതി പോലും ബജറ്റിലുണ്ടായിരുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പോര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റും മടങ്ങുകയും മറ്റുള്ളവര്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടി കുറച്ചതും മൂലം കഷ്ടപ്പെടുകയും ചെയ്യവെ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ പ്രവാസികള്‍ക്ക് നേരെ കണ്ണടച്ചതില്‍ കോഗ്രസ് അനുകൂല സംഘടനകളില്‍ നിന്നടക്കം വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് പ്രവാസികള്‍ക്ക് 100 കോടിയുടെ പുനരധിവാസ പാക്കേജ് ആവിഷ്ക്കരിച്ചിട്ടുണ്ടന്നും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണന്നും പ്രഖ്യാപനം വന്നത്. എന്നാല്‍ അന്ന് നേരം ഇരുട്ടും മുമ്പെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നന്ന് പ്രസ്താവന വന്നത് അങ്ങിനെയൊരു ആലോചനയേയില്ലന്നായിരുന്നു. എന്നാല്‍ വയലാര്‍ രവി തട്ടിപ്പ് കഥ ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ മന്ത്രിയും കൂട്ടരും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് പ്രവാസികള്‍ തിരിച്ചറിയുകയായിരുന്നു. കഷ്ടപ്പാടുകള്‍ക്കൊപ്പം കബളിപ്പിക്കലുമായതോടെ പ്രവാസികളുടെ രോഷം അണപൊട്ടുകയാണ്.
മുഹമ്മദ് ഹാഷിം
1 comment:
വയലാര്‍ രവിയുടെ പാക്കേജ്മുഹമ്മദ് ഹാഷിം

Post a Comment