മലപ്പുറം: എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്ഷന് 20-ന് ചേരും. പകല്‍ മൂന്ന് മണിക്ക് മലപ്പുറം ടൌഹാളിലാണ് കവന്ഷന്. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന് എംപി, കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ എല്‍ഡിഎഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു. കവന്ഷന് വിജയിപ്പിക്കാന്‍ എല്ലാ വിഭാഗമാളുകളോടും എല്‍ഡിഎഫ് അഭ്യര്‍ഥിച്ചു. പൊന്നാനി ലോക്സഭാ മണ്ഡലം കവന്ഷന് 21-ന് കുറ്റിപ്പുറത്ത് ചേരും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് നേതാക്കളും കവന്‍ഷനില്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
3 comments:
മലപ്പുറം ലോക്സഭാ മണ്ഡലം കവന്ഷന് നാളെ
മലപ്പുറം: എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്ഷന് 20-ന് ചേരും. പകല്‍ മൂന്ന് മണിക്ക് മലപ്പുറം ടൌഹാളിലാണ് കവന്ഷന്. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന് എംപി, കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും
Date : March 18 2009
മദനിയുടെ തീവ്രവാദ ബന്ധം: ആരോപണം അന്വേഷിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു. മദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്.
മാത്യു.ടി തോമസിന്റെ രാജികാര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട് ഓഫിസ് എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന് യത്നിച്ചു.ഇന്ത്യയിൽനിന്ന് ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന് 1,23,500 ആയി വർധിച്ചു.ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് കൂടുതൽ പേരെ ഇവിടെ നിന്ന് ഹജിന് അയക്കാൻ ഇടയാക്കിയത്.
തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക
Post a Comment