Thursday, March 5, 2009

ദുബായില്‍ വഴിവാണിഭക്കാര്‍ ജാഗ്രതൈ.

ദുബായില്‍ വഴിവാണിഭക്കാര്‍ ജാഗ്രതൈ.

ദുബായ്: വഴിവാണിഭക്കാരും യാചകരും ഉള്‍പ്പെടെ ദുബായില്‍ കഴിഞ്ഞ മാസം 384 നിയമലംഘകര്‍ പിടിയിലായി. 283 വഴിവാണിഭക്കാര്‍, 34 യാചകര്‍, 42 നിയമവിരുദ്ധ കശാപ്പുകാര്‍ എന്നിവര്‍ക്കു പുറമെ കാര്‍ കഴുകിയതിനും 25 പേരെ മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. പൊലീസിന്റെയും എമിഗ്രേഷന്‍ വിഭാഗത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. റെയ്ഡുകളില്‍ വ്യാജ സിഡികളും വ്യാജ പെര്‍ഫ്യൂമുകള്‍, ക്യാമറകള്‍, വാച്ചുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മൊബൈല്‍ ഫോണ്‍ ലോട്ടറിയില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
മനാമ: പാക്കിസ്ഥാനില്‍ നിന്ന് കോടികള്‍ ലോട്ടറി അടിച്ചതായി അറിയിച്ച് ലഭിക്കുന്ന മൊബൈല്‍ ഫോണ്‍ കോളുകളില്‍ കുടുങ്ങരുതെന്ന് ബറ്റല്‍കോ അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ കോള്‍ വിളിക്കുന്നവര്‍ക്ക് സി.പി.ആര്‍ നമ്പറും ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങളും കൈമാറരുതെന്ന് വക്താവ് പറഞ്ഞു. ഇത് ആസൂത്രിതമായ തട്ടിപ്പിന്റെ ഭാഗമാണ്, ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുത്. വ്യാജകോളുകളുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കും.
50,000 ദിനാര്‍ ലോട്ടറി അടിച്ചുവെന്നറിയിച്ച് വ്യാജ കോളുകള്‍ പ്രവഹിക്കുന്നതിനിടെയാണ് ബറ്റല്‍കോയുടെ മുന്നറിയിപ്പ്. മലയാളികളെ ഉന്നംവച്ചാണ് പ്രധാനമായും ഇത്തരം വ്യാജകോളുകള്‍ വരുന്നതെന്ന് 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതേതുടര്‍ന്ന് നിരവധി മലയാളികള്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ധനകാര്യ സ്ഥാപനങ്ങളില്‍ കര്‍ശനമായ മുന്‍കരുതലെടുക്കുന്നതിനാല്‍ ആരുടെയും പണം നഷ്ടമായിട്ടില്ല.

മുറി ഇംഗ്ലീഷിലും ഉറുദുവിലുമാണ് കോളുകള്‍. ദുബൈയില്‍ നിന്നാണെന്നുപറഞ്ഞാണ് കഴിഞ്ഞദിവസം കോള്‍ വന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാനില്‍ നിന്നായിരുന്നു. വന്‍തുകയുടെ ജാക്പോട്ട് അടിച്ചതായും അഡ്വാന്‍സ് ടാക്സായി 2000 ദിനാര്‍ അയക്കണമെന്നുമായിരുന്നു ആവശ്യം. സി.പി.ആര്‍ നമ്പറും ബാങ്ക് അക്കൌണ്ട് വിവരവും വിലാസവും നല്‍കണമെന്നും ഇത് കിട്ടിയാലുടന്‍ ലോട്ടറിതുകയുടെ വിവരം ബാങ്കിനെ അറിയിക്കുമെന്നും പറഞ്ഞു. വിവരം അറിയിച്ചില്ലെങ്കില്‍ സമ്മാനം അടുത്തയാള്‍ക്ക് നല്‍കുമെന്നും പറഞ്ഞു.സെയിന്‍ ബഹ്റൈന്‍ ഉപഭോക്താക്കള്‍ക്കും ഇത്തരം വ്യാജകോളുകള്‍ കിട്ടിയിരുന്നു. പാക്കിസ്ഥാനിലെ റോമിംഗ് പങ്കാളികളുമായി ചേര്‍ന്ന് സെയിന്‍ അന്വേഷണം നടത്തുന്നുണ്ട്.