Thursday, March 5, 2009

സാമ്പത്തിക ദുരന്തത്തിനെ അലയൊലികള്‍ രണ്ടു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കും

അബുദാബി: ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം ലോകം കണ്ട മഹാസാമ്പത്തിക ദുരന്തമാണെന്നും ഇതിന്റെ അലയൊലികള്‍ രണ്ടു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്നും അബുദാബിയില്‍ നടന്ന സാമ്പത്തിക സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യ-അറബ് സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സെമിനാറില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ സി.പി.ചന്ദ്രശേഖരന്‍, ഖലീജ് ടൈംസിലെ ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക്‌ജോണ്‍, എമിറേറ്റ് ഇന്‍ഷുറന്‍സ് കമ്പനി സി.ഇ.ഒ. തോമസ്‌വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
സാമ്പത്തികമാന്ദ്യത്തിന്റെ ദുരന്തത്തിനിടയില്‍ കുറേ ഗുണഫലങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഡോ. കെ.എന്‍.ഹരിലാല്‍ അഭിപ്രായപ്പെട്ടു. ''ഇന്ത്യക്കാരിപ്പോള്‍ പണം ചെലവാക്കുന്നതില്‍ മിതത്വം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക്‌ലോണുകളിലൂടെ ആഡംബര വസ്തുക്കളും കാറുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്ന പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഓഹരിക്കമ്പോളത്തിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നതിന് പകരം ഗവണ്മെന്റ് നിയന്ത്രിക്കുന്ന സുരക്ഷിതമായ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സമൂഹം കൂടുതല്‍ താത്പര്യം കാണിക്കുന്നു.
എണ്‍പതുകള്‍ക്കുശേഷം ബാങ്കുകളുടെ ലാഭക്കൊതിയും നിക്ഷേപങ്ങളിലെ സത്യസന്ധതയില്ലായ്മയും ക്രഡിറ്റ് സൗകര്യങ്ങളുടെ ധൂര്‍ത്തും വര്‍ധിച്ചതാണ് ബാങ്കുകള്‍ തകരാന്‍ ഇടയായതെന്ന് പ്രൊഫസര്‍ സി.പി.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.''യു.എ.ഇ.യിലെ പല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സാമ്പത്തിക മാന്ദ്യംമൂലം മില്യണ്‍ കണക്കിന് ഡോളറാണ് നഷ്ടമായിട്ടുള്ളത്. പക്ഷേ, യു.എ.ഇ. ബാങ്കുകളെ അബുദാബി ഗവണ്മെന്റും സെന്‍ട്രല്‍ ബാങ്കും സാമ്പത്തികമായി സഹായിക്കുന്നതുകൊണ്ട് ബാങ്കിങ് മേഖല പ്രതിസന്ധിയില്‍നിന്ന് കരകയറി വരികയാണ്''-തോമസ് വര്‍ഗീസ് പറഞ്ഞു.
സെമിനാറില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി.മുരളി അധ്യക്ഷനായി. അബുദാബി 'ശക്തി' പ്രസിഡന്റ് ഷംനാദ്, ശക്തി ജനറല്‍ സെക്രട്ടറി സിയാദ് എന്നിവര്‍ സംസാരിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

സാമ്പത്തിക ദുരന്തത്തിനെ അലയൊലികള്‍ രണ്ടു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കും[Photo]

അബുദാബി: ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം ലോകം കണ്ട മഹാസാമ്പത്തിക ദുരന്തമാണെന്നും ഇതിന്റെ അലയൊലികള്‍ രണ്ടു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്നും അബുദാബിയില്‍ നടന്ന സാമ്പത്തിക സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യ-അറബ് സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സെമിനാറില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ സി.പി.ചന്ദ്രശേഖരന്‍, ഖലീജ് ടൈംസിലെ ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക്‌ജോണ്‍, എമിറേറ്റ് ഇന്‍ഷുറന്‍സ് കമ്പനി സി.ഇ.ഒ. തോമസ്‌വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
സാമ്പത്തികമാന്ദ്യത്തിന്റെ ദുരന്തത്തിനിടയില്‍ കുറേ ഗുണഫലങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഡോ. കെ.എന്‍.ഹരിലാല്‍ അഭിപ്രായപ്പെട്ടു. ''ഇന്ത്യക്കാരിപ്പോള്‍ പണം ചെലവാക്കുന്നതില്‍ മിതത്വം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക്‌ലോണുകളിലൂടെ ആഡംബര വസ്തുക്കളും കാറുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്ന പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഓഹരിക്കമ്പോളത്തിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നതിന് പകരം ഗവണ്മെന്റ് നിയന്ത്രിക്കുന്ന സുരക്ഷിതമായ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സമൂഹം കൂടുതല്‍ താത്പര്യം കാണിക്കുന്നു.
എണ്‍പതുകള്‍ക്കുശേഷം ബാങ്കുകളുടെ ലാഭക്കൊതിയും നിക്ഷേപങ്ങളിലെ സത്യസന്ധതയില്ലായ്മയും ക്രഡിറ്റ് സൗകര്യങ്ങളുടെ ധൂര്‍ത്തും വര്‍ധിച്ചതാണ് ബാങ്കുകള്‍ തകരാന്‍ ഇടയായതെന്ന് പ്രൊഫസര്‍ സി.പി.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.''യു.എ.ഇ.യിലെ പല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സാമ്പത്തിക മാന്ദ്യംമൂലം മില്യണ്‍ കണക്കിന് ഡോളറാണ് നഷ്ടമായിട്ടുള്ളത്. പക്ഷേ, യു.എ.ഇ. ബാങ്കുകളെ അബുദാബി ഗവണ്മെന്റും സെന്‍ട്രല്‍ ബാങ്കും സാമ്പത്തികമായി സഹായിക്കുന്നതുകൊണ്ട് ബാങ്കിങ് മേഖല പ്രതിസന്ധിയില്‍നിന്ന് കരകയറി വരികയാണ്''-തോമസ് വര്‍ഗീസ് പറഞ്ഞു.
സെമിനാറില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി.മുരളി അധ്യക്ഷനായി. അബുദാബി 'ശക്തി' പ്രസിഡന്റ് ഷംനാദ്, ശക്തി ജനറല്‍ സെക്രട്ടറി സിയാദ് എന്നിവര്‍ സംസാരിച്ചു