കുറഞ്ഞ വേതനക്കാരെ സഹായിക്കാന്‍ 'ചങ്ങാത്ത'ത്തിന് പദ്ധതി
അബുദാബി: യു.എ.ഇ.യിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം' താഴ്ന്ന വരുമാനക്കാരായ അബുദാബിയിലെ ചങ്ങരംകുളക്കാരെ സഹായിക്കാന്‍ പദ്ധതി തുടങ്ങുമെന്ന് ഭാരവാഹികള്‍ അബുദാബിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.പൊന്നാനി താലൂക്കിലെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചങ്ങരംകുളം പ്രദേശത്തുനിന്നുള്ള അബുദാബിയിലെ പ്രവാസികള്‍ ചേര്‍ന്നാണ് 'ചങ്ങാത്തം' ആരംഭിച്ചത്.'ചങ്ങാത്ത'ത്തിന്റെ ഉദ്ഘാടനസമ്മേളനം മാര്‍ച്ച് 13ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വിദ്യാഭ്യാസവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.പി. ബാവഹാജിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ചങ്ങരംകുളത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കലാസന്ധ്യയും ഉണ്ടാവും.പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോട്, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Monday, March 9, 2009
Subscribe to:
Post Comments (Atom)
1 comment:
കുറഞ്ഞ വേതനക്കാരെ സഹായിക്കാന്‍ 'ചങ്ങാത്ത'ത്തിന് പദ്ധതി
അബുദാബി: യു.എ.ഇ.യിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം' താഴ്ന്ന വരുമാനക്കാരായ അബുദാബിയിലെ ചങ്ങരംകുളക്കാരെ സഹായിക്കാന്‍ പദ്ധതി തുടങ്ങുമെന്ന് ഭാരവാഹികള്‍ അബുദാബിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊന്നാനി താലൂക്കിലെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചങ്ങരംകുളം പ്രദേശത്തുനിന്നുള്ള അബുദാബിയിലെ പ്രവാസികള്‍ ചേര്‍ന്നാണ് 'ചങ്ങാത്തം' ആരംഭിച്ചത്.
'ചങ്ങാത്ത'ത്തിന്റെ ഉദ്ഘാടനസമ്മേളനം മാര്‍ച്ച് 13ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വിദ്യാഭ്യാസവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പി. ബാവഹാജിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ചങ്ങരംകുളത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കലാസന്ധ്യയും ഉണ്ടാവും.പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോട്, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment