Wednesday, March 18, 2009

പരാജയഭീതിപൂണ്ട ലീഗികാര്‍ അരിവാള്‍ ചുറ്റിക സ്തൂപം നശിപ്പിച്ചു.പ്രവര്‍ത്തകരെ അക്രമിച്ചു.

പരാജയഭീതിപൂണ്ട ലീഗികാര്‍ അരിവാള്‍ ചുറ്റിക സ്തൂപം നശിപ്പിച്ചു.പ്രവര്‍ത്തകരെ അക്രമിച്ചു.

കൊണ്ടോട്ടി: വാഴക്കാട് കല്‍പ്പള്ളിയില്‍ സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ മുസ്ളിംലീഗ് അക്രമം. സംഘടിതരായി എത്തിയ ലീഗുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുണ്ടുമുഴി സ്വദേശികളായ പി മുസ്തഫ, പി എം റഹീസ്, വി പി സലാം എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പൊന്നാട് പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. വാഴക്കാട്ടെ മാണിയോട്ട് മൂലയില്‍ അരിവാള്‍ ചുറ്റിക സ്തൂപം കഴിഞ്ഞദിവസം ലീഗുകാര്‍ തകര്‍ത്തിരുന്നു. ഇവിടെ എല്‍ഡിഎഫ് പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിന് പിന്നാലെയാണ് അക്രമം.

1 comment:

Vote4Koni said...

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക