റിയാദ്: നാട്ടില്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ആരവം ഉയരുമ്പോള്‍ ഗള്‍ഫിലെ പ്രവാസികളും ആവേശ ലഹരിയില്‍. കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ചൂടേറെവെ ഗള്‍ഫില്‍ മലയാളി പ്രവാസികള്‍ ജയ- പരാജയങ്ങളെ കുറിച്ചുള്ള വിശകലനത്തിലും തങ്ങളുടെ കക്ഷികള്‍ക്ക് അനുകൂലമായി പ്രവസികുടുംബങ്ങളുടെ വോട്ടുകള്‍ ആകര്‍ഷിക്കാനുമുള്ള തന്ത്രങ്ങളിലുമാണ്. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഗള്‍ഫിലും കമ്മിറ്റികളുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് ഇടതു- വലതു അനുകൂല പ്രവാസി സംഘടനകള്‍. ഇതിന് പുറമെ നിയമസഭാ മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും രൂപീകരിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. സാര്‍വ്വദേശീയ ദേശീയ സമസ്ഥാന സംഭവ വികാസങ്ങള്‍ എന്നും കത്തിപടരുന്ന സംവാദങ്ങളും വഴിയോര സംഭാഷണങ്ങളുമാകാറുള്ളത് പ്രവാസികള്‍ക്കിടയിലാണ്. ഗള്‍ഫില്‍ മലയാള പത്രങ്ങളും ടിവി ചാനലുകളും വ്യാപകമായതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുത്തിരിക്കുകയാണ്. തെരഞ്ഞടുപ്പ് തീയതി അടുക്കുമ്പോള്‍ നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ് ചിലര്‍. മലയാളികളായ 30 ലക്ഷത്തോളം പ്രവാസികള്‍ ഗള്‍ഫില്‍ തൊഴിലെടുക്കുന്നുണ്ടന്നാണ് കണക്ക്. ഇവരെ ആശ്രയിച്ച്് കേരളത്തിലുള്ളത് ദശലക്ഷ കണക്കിന് കുടുംബാംഗങ്ങളാണ്. എക്കാലത്തും പ്രവാസികള്‍ വോട്ടിനായാലും സംഭാവനക്കായാലും നിര്‍ണ്ണായ ഘടകമാണ്. തെരഞ്ഞടുപ്പുകളുടെ ചരിത്രത്തിലില്ലാത്ത വിധം ഇത്തവണ തെരഞ്ഞടുപ്പിലെ മുഖ്യ വിഷയങ്ങളില്‍ ഒന്ന് ലോക സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയാണ്. തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം വെട്ടി കുറച്ചും പ്രവാസികള്‍ക്ക ദുരിതത്തില്‍ വലയുമ്പോള്‍ അവരുടെ കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിച്ച നിലപാടുകള്‍ വിചാരണ ചെയ്യപ്പെടും. കൂടാതെ പ്രവാസികള്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയമായയ ഇന്ത്യയുടെ വിദേശ നയവും ചര്‍ച്ച ചെയ്യപ്പെടും. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 110 കോടിയുടെ ക്ഷേമപദ്ധതി മാത്രം മതി പ്രവാസി കുടുംബങ്ങളുടെ വോട്ടുറപ്പിക്കാനെന്ന് ഇടതുപക്ഷ അനുകൂല സംഘടനകള്‍ വ്യക്തമാക്കുന്നു. എമിഗ്രേഷന്‍ ഫീസിനത്തിലും മറ്റും പ്രവാസികള്‍ക്കിടയില്‍ നിന്ന് ശേഖരിച്ച 20,000 കോടിയോളം രൂപ കയ്യിലിരിക്കെ ഒരു ക്ഷേമപദ്ധതി പോലും ആവിഷ്ക്കരിക്കാന്‍ തയ്യാറാക്കാത്ത കോഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവാസികള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇവര്‍ പറയുന്നു.
മുഹമ്മദ് ഹാഷിം
1 comment:
പ്രവാസികളും തെരഞ്ഞെടുപ്പ് ലഹരിയില്‍

Post a Comment