Tuesday, March 3, 2009

വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ മത്സര വിജയികള്‍ക്ക് നല്‍കി.

വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ മത്സര
വിജയികള്‍ക്ക് നല്‍കി.

പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ ചെറുകഥ മത്സര വിജയികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ സമ്മാനിച്ചു.
ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ എം ഇ എസ് കോളേജ് അലുമിനി സിക്രട്ടറി എന്‍ വി അബുബക്കര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് കമ്മിറ്റി കണ്‍‌വീനര്‍ നാരായണന്‍ വെളിയംകോട് അവാര്‍ഡിനെപ്പറ്റിയും മസ്‌ഹര്‍ അവാര്‍ഡ് ജേതാക്കളെപ്പറ്റിയും അവരുടെ രചനയെപ്പറ്റിയും സദസ്സിന്ന് പരിചയപ്പെടുത്തി. ബഷീര്‍ തിക്കോടി,സത്യന്‍ മാടാക്കര,ജോയ് മാത്യു,മധുസൂദനന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. അവാര്‍ഡ് ജേതാക്കളായ എം എച്ച് സഹീര്‍,കെ എം അബ്ബാസ് സാദിഖ് കാവില്‍ എന്നിവര്‍ സംസാരിച്ചു.ഷാജി ഹനീഫ് നന്ദി പറഞ്ഞുഎം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കി. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ നല്‍കിയത്.യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായിട്ടാണ് എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ ഈ മത്സരം സംഘടിപ്പിച്ചത് . നിരവധി ആളുകള്‍ പങ്കെടുത്തവൈക്കം മുഹമ്മദ്‌ ബഷീര്‍ ജന്മശതാബ്ദി കഥാ പുരസ്കാര ജേതാക്കളെ മൂല്യനിര്‍ണ്ണയം നടത്തി തിരെഞ്ഞെടുത്തത് പ്രശസ്ത സാഹിത്യകാരന്മാരായ P. സുരേന്ദ്രനും ബഷിര്‍ മേച്ചേരിയും അടങുന്ന ജഡ്ജിങ് കമ്മറ്റിയാണ്

1 comment:

ഗള്‍ഫ് വോയ്‌സ് said...