സ്ഥാനാര്‍ഥിയായത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുമൂലം: രണ്ടത്താണി
മലപ്പുറം: സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണരുതെന്നും മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യമെന്നും പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. ഹുസൈന്‍ പറഞ്ഞു. മലപ്പുറം പ്രസ്ക്ളബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം. നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം. അതേസമയം വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര്‍ നാട്ടുകാരായ തന്നെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശുമെന്നും രണ്ടത്താണി പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില പേറ്റുനോവുണ്ടാകും. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം ഉറച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രചാരണം തന്നത് ഗുണമായി- സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. പി നന്ദകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്ക്ളബ് പ്രസിഡന്റ് സി പി സൈതലവി അധ്യക്ഷനായി. സെക്രട്ടറി ടി കെ രത്നാകരന്‍ സ്വാഗതം പറഞ്ഞു.
1 comment:

Post a Comment