കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതി ഇന്ത്യക്കുതന്നെ മാതൃക
ഇന്ത്യയില്‍ ആദ്യമായാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാരംഭിക്കുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഉദ്ഘാടനംചെയ്ത ആ പദ്ധതിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 20 ലക്ഷം മലയാളികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കുമാണ് ലഭിക്കുക. നേരത്തെ വിദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമിനിധിയുടെ പരിരക്ഷയുണ്ടാകും. അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സാമ്പത്തികസഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളെയും അവഗണിച്ച് ഇത്തരമൊരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതാകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായി നടപ്പാക്കുന്ന അനേകം പദ്ധതികളില്‍ ഒന്നുമാത്രമല്ല വമ്പിച്ച ജനാഭിപ്രായം ഉണ്ടാക്കുന്നതുകൂടിയാണ്. പ്രവാസി മലയാളികളുടെ പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച കേരള പ്രവാസി ക്ഷേമപദ്ധതി ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊരു വലിയ അനിഗ്രഹമാണ്. പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇന്ന് അഭിമുഖീകരിക്കുന്നത് നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അതിയായ ആശങ്കയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്നോര്‍ത്ത് ഭയചകിതരായി കഴിയുന്ന അനേകലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം പകരാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാര്‍ അത്യന്തം അഭിനന്ദനം അര്‍ഹിക്കുന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി മടങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേരളം ഇന്ന് ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അതിലൂടെ, രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായി; കേരളജനതയുടെ ജീവിതനിലവാരം ഉയരുന്ന സാഹചര്യവും സംജാതമായി. ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗത്തിന്റെ തകര്‍ച്ച തടുത്തുനിര്‍ത്തുന്നതില്‍ ഗള്‍ഫ് മേഖല വലിയ പങ്കാണ് വഹിച്ചത്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള നിരവധിപേരുടെ അത്താണിയായിത്തീര്‍ന്നത് ഗള്‍ഫ് മേഖലയാണ്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗനിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സാഹചര്യമൊരുക്കി. കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ ഉയര്‍ന്ന തുക പ്രതിവര്‍ഷം നാട്ടിലെത്തിക്കുന്നവരാണ് വിദേശമലയാളികള്‍. ഇങ്ങനെ സംസ്ഥാനത്തിന്റെ നാനാതലങ്ങളിലും വന്ന മാറ്റത്തിനാണ് പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സംഭവിച്ചാല്‍ അടിയേല്‍ക്കാന്‍ പോകുന്നത്്. പ്രവാസിമലയാളികളുടെ സംരക്ഷണം നാടിന്റെ ആവശ്യമാണ്. അതു കണ്ടറിഞ്ഞുള്ള ഇടപെടലാണ് എല്‍ഡിഎഫ് ഗവമെന്റ് നടത്തിയത്.
Wednesday, March 4, 2009
Subscribe to:
Post Comments (Atom)
1 comment:

Post a Comment