കുറ്റിപ്പുറം: രാജ്യത്തെ ശിഥിലമാക്കുന്ന എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅ്ദനി പറഞ്ഞു. യുഡിഎഫിന് പിന്തുണ നല്കുമ്പോള് താന്‍ സ്വര്‍ഗീയനും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ഭീകരവാദിയുമാകുന്ന വിചിത്രകാഴ്ചയുടെ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്നും കുറ്റിപ്പുറത്ത് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കവന്‍ഷനില്‍ മഅ്ദനി പറഞ്ഞു. തന്നെ കൊടുംഭീകരനാക്കി കോയമ്പത്തൂര്‍ ജയിലിലടച്ച സമയത്താണ് ലീഗ്-കോഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കായി വന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ അന്ന് ചുമത്തിയിരുന്നു. ഒരു കോടതിയും കുറ്റവിമുക്തനാക്കിയിരുന്നില്ല. ഭീകരവാദസംഘടനയായ അല്‍ ഉമയുടെ 'മാസ്റര്‍ ബ്രെയിന്‍' എന്നുപോലും പ്രോസിക്യൂഷന് കോടതിയെ അറിയിച്ച സമയത്താണ് കുഞ്ഞാലിക്കുട്ടിയും കോഗ്രസ് നേതാക്കളും കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ പിഡിപിയുടെ പിന്തുണയ്ക്കായി ക്യൂനിന്നത്. പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. അക്കാരണംകൊണ്ടുമാത്രം മഅ്ദനി വീണ്ടും ഭീകരവാദിയാവുകയാണ്. ഈ തെരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ തേടി വന്നിട്ടില്ലെന്നു പറയാന്‍ ചങ്കൂറ്റമുള്ള യുഡിഎഫ് നേതാക്കളുണ്ടോ എന്ന് മഅ്ദനി വെല്ലുവിളിച്ചു. മുസ്ളിം ജനവിഭാഗത്തിന്റെ ഇച്ഛാശക്തി സാമ്രാജ്യത്വത്തിനു മുന്നില്‍ അടിയറവയ്ക്കുന്നതിനെതിരായുള്ള പോരാട്ടംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സാമ്രാജ്യത്വത്തെ എതിര്‍ത്ത് പീഡിതരുടെ കൂടെ നില്ക്കുന്ന ഇന്ത്യയുടെ പാരമ്പര്യമാണ് കോഗ്രസ് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇടതു മതേതര ബദല്‍ അധികാരത്തിലെത്തണം- മഅ്ദനി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
തീവ്രവാദബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം: മഅ്ദനി

Post a Comment