ആവേശത്തിന്റെ അലയൊലിയുയര്‍ത്തി രണ്ടത്താണിയുടെ പര്യടനം
തിരൂര്‍: ജനഹൃദയങ്ങളില്‍ ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ത്തി ഹുസൈന് രണ്ടത്താണി മണ്ഡലം പര്യടനം തുടരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഹൃദയംനിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന് രണ്ടത്താണി പര്യടനം തുടരുന്നത്. വ്യാഴാഴ്ച തിരൂര്‍ മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ വെട്ടം പച്ചാട്ടിരിയില്‍ നിന്നാരംഭിച്ച് തലക്കാട്, തിരൂര്‍ മുനിസിപ്പാലിറ്റി, തിരുന്നാവായ, ആതവനാട്, വളവന്നൂര്‍, കല്‍പ്പകഞ്ചേരി എന്നീ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം പുത്തനത്താണിയില്‍ സമാപിച്ചു. പറവണ്ണയിലെ സ്വീകരണചടങ്ങില്‍ പി ഉമ്മര്‍ഹാജി, അബ്ദുറഹിമാന്കുട്ടിഹാജി, പള്ളാത്ത് മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ ഹാരാര്‍പ്പണം നടത്തി. എല്ലാ സ്വീകരണയോഗങ്ങളിലും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ, എ ശിവദാസന്‍, പി കുഞ്ഞുമൂസ, ടി കെ അലവിക്കുട്ടി, കെ കൃഷ്ണന്‍നായര്‍, എം ബഷീര്‍, പി ഹംസക്കുട്ടി, ശങ്കരന്, അഡ്വ. യു സൈനുദ്ദീന്‍, കെ സുധാകരന്, പി മുഹമ്മദാലി എന്നിവരുമുണ്ടായിരുന്നു.
Thursday, March 26, 2009
Subscribe to:
Post Comments (Atom)
1 comment:

Post a Comment