ലീഗ് കുറുക്കുവഴിയിലൂടെ ആത്യന്തിക പതനത്തിലേക്ക്..

ഡോ. കെ ടി ജലീലുമായി ടി എം മന്‍സൂര്‍ നടത്തിയ അഭിമുഖം.
കേരളം കണ്ട ജനമുന്നേറ്റങ്ങളിലൊന്നായി ചരിത്രത്തില്‍ സ്ഥാനംപിടിച്ച നവകേരളമാര്‍ച്ചിലെ പുത്തന്‍ അനുഭവത്തിന്റെ ഊഷ്മളതയിലാണ് ഡോ. കെ ടി ജലീല്‍. മുസ്ളിം ലീഗിലും യൂത്ത് ലീഗിലുമായി നിരവധി ജാഥകള്‍ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തീര്‍ത്തും വ്യത്യസ്തമായ, ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഇപ്പോഴുണ്ടായത്. ഏകധാരയിലൂടെ കാണുന്നവരില്‍ നിന്നും കേള്‍ക്കുന്നവരില്‍നിന്നും മാറി എല്ലാവിഭാഗം ജനങ്ങളുമായും സംവദിച്ച്, ഹൃദയബന്ധം ഊട്ടിയുറപ്പിച്ച് നാടും നഗരവും താണ്ടിയ ജനമുന്നേറ്റമാണ് അനുഭവിച്ചറിഞ്ഞത്. താന്‍ ഏറെക്കാലം സ്നേഹിച്ച പ്രസ്ഥാനം സാമ്രാജ്യത്വ ദാസന്മാരുടെയും അഴിമതിക്കാരുടെയും കൂടാരമായി മാറിയപ്പോള്‍ 'ഇതിന് എന്നെ കിട്ടില്ല' എന്ന് പറഞ്ഞ് പടിയിറങ്ങിയതാണ് ഈ കോളേജ് അധ്യാപകന്‍. ഇതുപോലെ നിരന്തര പടിയിറക്കം നേരിടുന്ന ലീഗിന്റെ പതനത്തെക്കുറിച്ച് ചരിത്രപരമായ വിലയിരുത്തലാണ് അദ്ദേഹം നടത്തുന്നത്.
അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍, പ്രത്യേകിച്ച് മുസ്ളിങ്ങള്‍ ലോകമാകെ തിരിഞ്ഞു ചിന്തിക്കുന്ന കാലത്ത് മുസ്ളിം ലീഗ് സാമ്രാജ്യത്വവുമായി അടുത്തുവരുന്ന നിലപാടാണല്ലൊ സ്വീകരിക്കുന്നത്. പ്രത്യേകിച്ച്, കേന്ദ്രത്തില്‍ അധികാരം പങ്കിടാന്‍കൂടി ആയതോടെ. എന്നാല്‍ മുസ്ളിം സമൂഹം ചരിത്രപരമായി പിന്തുടര്‍ന്ന നിലപാട് എങ്ങനെയായിരുന്നു?
ഹഇസ്ളാം അതിന്റെ ആവിര്‍ഭാവകാലംതൊട്ടേ സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവന്നത്. മുഹമ്മദ് നബി അടിമുടി സാമ്രാജ്യത്വ വിരുദ്ധ കാഴ്ച്ചപ്പാടിന്റെ പ്രതീകമാണ്. മുടിചൂടാമന്നന്‍മാരായിരുന്ന റോമ, പേര്‍ഷ്യ സാമ്രാജ്യത്വത്തെ ചെറുക്കുകയും എതിര്‍ക്കുകയും ചെയ്താണ് മുഹമ്മദ് നബി പ്രവര്‍ത്തിച്ചത്. ബാഹ്യമായ ഒരു കടന്നുകയറ്റത്തെയും ഇസ്ളാം അംഗീകരിച്ചിരുന്നില്ല. ഇസ്ളാം അടിമത്തം നിരോധിക്കുകയും ആഢ്യത്വത്തിന്റെ മേല്‍ക്കോയ്മ നിരാകരിക്കുകയും ചെയ്തിട്ടേയുള്ളൂ. ഈ കാഴ്ച്ചപ്പാടില്‍ നിന്നാണ് മുസ്ളിം വിഭാഗത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാട് രൂപപ്പെട്ടത്.
ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശത്തെ എതിരിടുന്നതില്‍ മുസ്ളിങ്ങള്‍ മുന്‍പന്തിയിലായിരുന്നു. വാസ്കോഡഗാമയുടെ വരവോടെയാണ് ഇവിടെ അധിനിവേശം തുടങ്ങിയത്. പോര്‍ച്ചുഗീസുകാര്‍ കച്ചവടത്തിനെന്ന പേരിലാണ് ഇന്ത്യയില്‍ എത്തിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ സാമ്പത്തിക മേല്‍ക്കോയ്മ നേടുന്നതിന് രാഷ്ട്രീയാധിപത്യം അനിവാര്യമായിരുന്നു. അങ്ങനെയത്് സാമ്രാജ്യത്വ അധിനിവേശത്തിലേക്ക് മാറി. വാസ്കോഡ ഗാമയുടെ ആഗമനത്തെ നേരിടാന്‍ മുസ്ളിങ്ങളും മുന്‍നിരയില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരും മുസ്ളിങ്ങളും തമ്മില്‍ തുറന്ന പോരാട്ടമാണ് നടന്നത്. കുഞ്ഞാലി മരക്കാര്‍ ഇതിന്റെ ഉത്തമ മാതൃകയാണ്. ഈ പോരാട്ടത്തില്‍ പല വിഭാഗങ്ങളുടെ സഹകരണവും പ്രോത്സാനവും മുസ്ളിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മലബാറിലെ കാര്‍ഷിക ബന്ധങ്ങള്‍ വൈദേശിക വിരുദ്ധ സമരത്തിന് കരുത്ത് പകരുന്നതായിരുന്നു. മഹാഭൂരിഭാഗം അടിമകളും കുടിയാന്മാരും താഴ്ന്ന ജാതിക്കാരും മുസ്ളിങ്ങളും ആയിരുന്നു. വരേണ്യ വര്‍ഗ- സാമ്രാജ്യത്വ കൂട്ടുകെട്ടിനെതിരായ നിലപാടില്‍നിന്ന് മുസ്ളിങ്ങള്‍മാറിനില്‍ക്കുകയല്ല ചെയ്തത്. പങ്കാളിത്തവും നേതൃത്വം വഹിക്കുകയുമായിരുന്നു. ആലി മുസ്ള്യാരെപ്പോലുള്ള നിരവധിപേര്‍ ഇത്തരം പോരാട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു.
അധികാരത്തിന് വേണ്ടിയുള്ള ലീഗിന്റെ സാമ്രാജ്യത്വ വിടുപണി എത്രകണ്ട് മുന്നോട്ടുപോകും?
ഹസാമ്രാജ്യത്വ വിരുദ്ധതയുടെ കാര്യത്തില്‍ മുസ്ളിം കാഴ്ചപ്പാടിനെത്തന്നെ മുസ്ളിം ലീഗ് സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി അട്ടിമറിക്കുകയായിരുന്നു. ലോകമെങ്ങുമുള്ള മുസ്ളിങ്ങള്‍ വെറുക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും ഇന്ത്യ അംഗീകരിക്കുന്നതിനു പിന്നില്‍ ലീഗും പങ്കാളിയാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക കടന്നുകയറിയപ്പോഴും, ഇറാനെതിരെ ഐഎഇഎയിലടക്കം വോട്ട് ചെയ്തപ്പോഴും, ഇസ്രയേല്‍ പതിനായിരക്കണക്കായ നിരപരാധികളെ പലസ്തീനിലും ഗാസയിലും കൊലചെയ്തപ്പോഴുമൊക്കെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചത് സാമ്രാജ്യത്വ വിധേയത്വ നിലപാടാണ്. എല്ലാം മറന്ന് ലീഗും സാമ്രാജ്യത്വത്തിന് വഴങ്ങുകയായിരുന്നു. ഈ അമേരിക്കന്‍ അനുകൂല നിലപാട് ലീഗിന്റെ ചരിത്രത്തില്‍ മായ്ക്കാനാകാത്ത കറുത്ത പാടായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്. മുസ്ളിം സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു ഇസ്രയേലും രണ്ടാം നമ്പര്‍ ശത്രു അമേരിക്കന്‍ സാമ്രാജ്യത്വവുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഈ രണ്ടു ശത്രുക്കളോടും വിടുവേലചെയ്ത് ഒട്ടി നില്‍ക്കുകയായിരുന്നു ലീഗ്. ഇത് പരമ്പരാഗത മുസ്ളിം സമൂഹത്തിന്റെ മനസ്സില്‍നിന്ന് അവരെ അകറ്റിയിരിക്കുകയാണ്.
മുസ്ളിം സമുദായത്തോട് ദീര്‍ഘകാലം അധികാരത്തിലിരുന്ന പാര്‍ടിയായ കോണ്‍ഗ്രസിന്റെ നിലപാട് എങ്ങനെ വിലയിരുത്താം?
ഹകേരള സംസ്ഥാന രൂപീകരണത്തോടെയാണ് ന്യൂനപക്ഷങ്ങളുടെ ചെറുമുന്നേറ്റത്തിന് വഴി ഒരുങ്ങുന്നതെന്നു പറയാം. 1957ല്‍ ആദ്യമായി അധികാരത്തിലെത്തിയ ഇഎംഎസ് മന്ത്രിസഭയാണ് മലബാര്‍- തിരു- കൊച്ചി മേഖലയിലെ മുസ്ളിങ്ങളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും പുരോഗതിയ്ക്ക് വഴിവെച്ചത്. 1958ലെ കേരള സബോര്‍ഡിനേറ്റ് റൂളടക്കമുള്ള നിയമങ്ങളാണ് ഇത് സാധ്യമാക്കിയത്. കേരളീയ സമൂഹത്തിന്റെ മുന്നേറ്റത്തിന് പ്രധാന പങ്കു വഹിച്ചത് ഈ സംവരണ ആനുകൂല്യങ്ങളാണ്. അതുവരെ മുസ്ളിങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ട സ്ഥിതിയായിരുന്നു. വിഭജനത്തിന്റെ മുറിവുകള്‍ ഇതിന് ഒരു പരിധിവരെ സാഹചര്യമൊരുക്കിയെന്നത് വസ്തുതയാണ്.
കോണ്‍ഗ്രസ് എക്കാലത്തും മുസ്ളിങ്ങളോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. മുസ്ളിം സംഘശക്തിയെ അവര്‍ അംഗീകരിച്ചിരുന്നില്ല. 1967ലെ രാഷ്ട്രീയ സഖ്യത്തോടെയാണ് ഇതില്‍ മാറ്റം വന്നത്. മലബാറില്‍ വേരോട്ടമുണ്ടായിരുന്ന മുസ്ളിം ലീഗിനെ രാഷ്ട്രീയ പങ്കാളിയാക്കി അധികാരത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് അന്നത്തെ സര്‍ക്കാരാണ്. 70 ശതമാനം മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറത്തിന് ജില്ല അനുവദിച്ചത് ഇഎംഎസ് സര്‍ക്കാരാണ്. മലപ്പുറം കുട്ടിപാകിസ്ഥാനാകുമെന്ന വാദം നേരിട്ടാണിത് ചെയ്തത്. മുസ്ളിം ജനതയുടെ വിദ്യാഭ്യാസത്തിന് മുന്നേറ്റമുണ്ടാക്കിയ കലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചതും ഈ സര്‍ക്കാരാണ്. ചുരുക്കത്തില്‍ മുസ്ളിം വിഭാഗത്തിന്റെ പുരോഗതിയില്‍ നാഴികക്കല്ലായ പ്രധാന കാര്യങ്ങളായി സംവരണ ആനുകൂല്യത്തെയും മലപ്പുറം ജില്ലാ രൂപീകരണത്തെയും കലിക്കറ്റ് സര്‍വകലാശാല രൂപീകരണത്തെയും കണക്കാക്കാം.
ലീഗ് സമുദായത്തിനകത്ത് സ്വാധീനം ഉറപ്പിക്കാന്‍ അല്ലെങ്കില്‍ പ്രതിസന്ധി മറികടക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍?
ഹമുസ്ളിം സമൂഹത്തെ മതേതരവല്‍ക്കരിക്കുന്നതില്‍ മുസ്ളിം ലീഗ് വഹിച്ച പങ്കിന്റെ പേരിലാണ് ലീഗുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയത്. എന്നാല്‍ വലതുപക്ഷ നിലപാട് മുറുകെപിടിക്കുന്ന കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകളായുള്ള കൂട്ടുകെട്ട് ലീഗിനെ മലീമസമാക്കി. ലീഗ് മതേതരവല്‍ക്കരിക്കുന്നതിന് പകരം മതാന്ധത പടര്‍ത്താന്‍ തുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ ലീഗ് അസാധാരണ നേതൃപാടവത്തിന്റെയും നേതൃശുദ്ധിയുടെയും പിന്‍ബലത്തില്‍ ശ്രമം നടത്തി. എന്നാല്‍ ഒരു മറികടക്കല്‍ ലീഗിന് കഴിയുമായിരുന്നില്ല. അണികള്‍ക്ക് നേതൃത്വത്തില്‍ അത്രയ്ക്ക് സംശയമായിരുന്നു. പിന്നീട് ഇതിനെ അതിജീവിക്കാനുള്ള കുറുക്കുവഴി തേടിയെത്തിയത് മതാന്ധതക്ക് തീ കൊളുത്തി വിടുകയെന്നതിലായിരുന്നു. ക്ളേശരഹിത മാര്‍ഗമായിരുന്നു ഇത്. ഈ വഴി സ്വീകരിച്ചപ്പോള്‍ മുസ്ളിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിര്‍ണയിക്കുന്നതില്‍ വെള്ളം ചേര്‍ക്കേണ്ടിവന്നു.
മതവിശ്വാസിയ്ക്ക് കമ്യൂണിസ്റ്റുകാരനാകാന്‍ പറ്റില്ലെന്ന പ്രചാരണം ശരിയാണോ? വ്യക്തിപരമായി എങ്ങനെ കാണുന്നു?
ഹമതാന്ധതയുടെ വഴി സ്വീകരിച്ചതിന്റെ ഭാഗമായാണ് ലീഗ് കമ്യൂണിസ്റ്റുകാര്‍ മതവിരുദ്ധരാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയത്. കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികള്‍ ആയിരുന്നുവെന്ന് അംഗീകരിച്ചാല്‍ ചില ചോദ്യങ്ങള്‍ ഉയരും. ലീഗിന്റെ സമുന്നത നേതാക്കളായ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ഇസ്മായില്‍ സാഹിബുമെല്ലാം കറകളഞ്ഞ കമ്യൂണിസ്റ്റുകാരുമായി സഖ്യമുണ്ടാക്കി പാര്‍ടിയെ മന്ത്രിസഭയില്‍ പങ്കാളിയാക്കിയിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റും ഭൌതികവാദിയുമായിരുന്ന സി അച്യുത മേനോനുമായി സഖ്യമുണ്ടാക്കി മന്ത്രിസഭയില്‍ പങ്കാളിയായിരുന്നല്ലോ ലീഗ്. കമ്യൂണിസ്റ്റുകാരെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതിനാണ്് ഇത്തരംപ്രചാരണം. നിരീശ്വരവാദവും ഭൌതികവാദവും ശക്തമായി കമ്യൂണിസ്റ്റുകാര്‍ക്കുമേല്‍ പുതുതായി ചേര്‍ത്തു വായിക്കപ്പെട്ടതാണ്. മറ്റൊരു പ്രശ്നം, ഇസ്ളാം നിരീശ്വരവാദത്തെക്കാളും നിഷിദ്ധമായി കാണുന്നതാണ് ബഹുദൈവാരാധന. ഇന്ത്യയിലെ മഹാഭൂരിപക്ഷവും ഈ വിഭാഗത്തില്‍പെടുന്നവരാണ്. നിരീശ്വരവാദികളെ എതിര്‍ക്കുന്ന ലീഗിനെങ്ങനെയാണ് ബഹുദൈവാരാധകരുടെ സംഘടനയുമായി സഹകരിക്കാനാവുക. ഇത്തരം ആളുകള്‍ നേതൃത്വം നല്‍കുന്നവരുമായി എങ്ങനെ സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കണം. ഒരു ബഹുസ്വര സമൂഹത്തില്‍ ലീഗിന്റെ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ല. ലീഗിനെ മതേതരവല്‍ക്കരിക്കാന്‍ കേരളത്തിലെ പുതിയ നേതൃത്വത്തിന് ഒരിക്കലും കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മറിച്ചൊന്ന് വിശ്വസിക്കാന്‍ അനന്യ സാധാരണ ശുഭാപ്തി വിശ്വാസം വേണ്ടിവരും. വ്യക്തിപരമായി, കമ്യൂണിസ്റ്റുകാരുടെ മതവിരുദ്ധത അനുഭവപ്പെട്ടിട്ടില്ല. മതവിശ്വാസികളെ എവിടെയും കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടില്ല. മതാന്ധതയെയാണ് എതിര്‍ക്കുന്നത്. മതവിഭാഗങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സംരക്ഷണമൊരുക്കിയതിന് ധാരാളം തെളിവുകളുണ്ട്. സിപിഐ എമ്മിന്റ ജാഥയില്‍ സ്ഥിരാംഗമായി പങ്കെടുത്തപ്പോള്‍ എന്റെ മതവിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടായിരുന്നില്ല. പള്ളിയില്‍ നമസ്കരിക്കുന്നതിന് എല്ലാ സൌകര്യവും ജാഥയില്‍ ഉണ്ടായിരുന്നു.
അലിഗഢ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന പ്രചാരണവും യാഥാര്‍ഥ്യവും...?
ഹഅലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് പ്രശ്നം ഉയര്‍ത്തുന്നത് പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ്. ഇത് സാമുദായിക വല്‍ക്കരിക്കേണ്ട ഒന്നല്ല. മലപ്പുറത്തിന് അനുവദിച്ച ഓഫ് ക്യാമ്പസ് നടപ്പില്‍ വരുത്തുന്നതിനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സ്ഥലമെടുപ്പ് നടന്നുവരുന്നു. നുണ ആയിരം തവണ ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പരത്താനാണ് ലീഗ് ശ്രമം. 100 ശതമാനം പ്രവേശനവും മുസ്ളിം വിദ്യാര്‍ഥികള്‍ക്കാണെന്ന മട്ടിലാണ് ലീഗ് സംസാരിക്കുന്നത്. ഭൂരിഭാഗവും മറ്റു മതവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനം ലഭിക്കുക. പെരിന്തല്‍മണ്ണയില്‍ അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം യാഥാര്‍ഥ്യമാകും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ല.
കേന്ദ്രം സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച് സ്ഥലം ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥലമെടുപ്പ് പുരോഗമിക്കുന്നതിനിടെ കേന്ദ്രം ജാന്‍സി ജെയിംസിനെ വൈസ് ചാന്‍സലറായി നിയമിച്ചിരിക്കുകയാണ്.
ഭൂമി കൈമാറാതെതന്നെ പ്രവര്‍ത്തനം തുടങ്ങാമെന്നിരിക്കെ എന്തിനാണ് ഭൂമി ലഭിച്ചശേഷമേ നടപടി സ്വീകരിക്കൂ എന്ന് ശഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സൌകര്യപ്രദമായ കെട്ടിടം ലഭിച്ച ശേഷമല്ല തുടങ്ങാറുള്ളത്. മാത്രമല്ല ക്യാമ്പസ് ഉടനെ തുടങ്ങുന്നതിന് കലിക്കറ്റ് സര്‍വകലാശാലയില്‍ സൌകര്യം ചെയ്യാമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചതാണ്. വസ്തുത ഇതായിരിക്കെ ജനങ്ങളില്‍ വൈകാരിക പ്രശ്നമാക്കാനാണ് ലീഗ് ശ്രമം. ഇത് ഭാവിയില്‍ വര്‍ഗീയ ചേരിതിരിവിന് കാരണമാകും. തീക്കൊള്ളികൊണ്ടാണ് ലീഗ് തല ചൊറിയുന്നത്.
നാടിനും നാട്ടാര്‍ക്കുമുള്ള പ്രശ്നം മുസ്ളിം ലീഗിന് മാത്രം പരിഹരിക്കാവുന്നതല്ല. ഇന്ത്യയിലാകെ എല്ലാ പാര്‍ടികളുടെയും അടുപ്പവും സൌഹൃദവും മുസ്ളിങ്ങള്‍ക്ക് വേണം. സമുദായത്തിന് ബന്ധുക്കളെയാണ് വേണ്ടത്; ലീഗ് ശത്രുക്കളെയാണ് സൃഷ്ടിക്കുന്നത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ടില്‍ കേന്ദ്രം സ്വീകരിച്ച നിലപാട്?
ഹസച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് ഉണ്ടാകുന്നത് കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമാകുന്ന സമയത്താണെന്ന് മനസ്സിലാക്കണം. അതും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന യുപിഎയുടെ സമ്മര്‍ദം കൊണ്ടാണെന്നത് വ്യക്തം. കോണ്‍ഗ്രസിന് സ്വന്തമായി ഭൂരിപക്ഷം ഉണ്ടായിയിരുന്ന കാലത്തും കോണ്‍ഗ്രസ് ശക്തമായിരുന്ന കാലത്തും ന്യൂനപക്ഷത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ഇത്തരം ഒന്നും ചെയ്തിരുന്നില്ല. ഇത്രയും ചെയ്തത് യുപിഎയുടെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രമാണ്.
റിപ്പോര്‍ട് ലഭിച്ച് ഇത്രയും കാലമായിട്ടും അത് മേശപ്പുറത്ത് വെച്ച് ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മദ്രസ നവീകരണ പദ്ധതിയും ന്യൂനപക്ഷ സ്കോളര്‍ഷിപ്പും സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തിലാണെന്ന തെറ്റായ പ്രചാരണമാണ് ലീഗും കോണ്‍ഗ്രസും നടത്തുന്നത്. മദ്രസ നവീകരണ പദ്ധതി തുടങ്ങിയത് നരസിംഹറാവു സര്‍ക്കാറാണ്. റാവു ഇതിന് നിര്‍ബന്ധിയ്ക്കപ്പെട്ടതായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ളിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോകുന്ന അവസ്ഥയായിരുന്നു. അവരെ അടുപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് അന്ന് മദ്രസ നവീകരണ പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ അന്ന് മുസ്ളിം സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു. മദ്രസകളില്‍ കടന്നുകയറാനുള്ള നീക്കമാണെന്ന് പറഞ്ഞാണ് തള്ളിയത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനും സച്ചാര്‍ കമ്മിറ്റിയുമായി ബന്ധമില്ല. ഒന്ന്, സച്ചാര്‍ കമ്മിറ്റി വരുന്നതിനുമുമ്പേ സ്കോളര്‍ഷിപ്പ് നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍ എണ്ണത്തില്‍ വര്‍ധന വരുത്തിയെന്നേയുള്ളൂ. രണ്ടാമത്, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ന്യൂനപക്ഷത്തിനാകെയുള്ളതാണ്; സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് മുസ്ളിം ഉന്നമനത്തിനുള്ളതാണ്. ഇവിടെയും ലീഗ് കള്ള പ്രചാരണമാണ് നടത്തുന്നത്. അതിനുദാഹരണമാണ് ബംഗാളിനെ മറയാക്കിയുള്ള പ്രചാരണം. ബംഗാള്‍ രണ്ട് രീതിയില്‍ പാവപ്പെട്ടവരുടെ കുടിയേറ്റം ഉണ്ടായ പ്രദേശമാണ്. വിഭജനകാലത്ത് ബംഗ്ളാദേശില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവാഹമാണ് ഒന്ന്. രണ്ടാമത്തേത് വര്‍ഗീയ കലാപത്തിലടക്കം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സുരക്ഷിത പ്രദേശം തേടിയെത്തിയവരുടെ തള്ളിക്കയറ്റം. ഈ രണ്ടിലും ന്യൂനപക്ഷമായിരുന്നു ഇരകള്‍. പ്രത്യേകിച്ച് മുസ്ളിം വിഭാഗം. ഇവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ പാരമ്പര്യമാണ് ബംഗാളിനുള്ളത്. അവിടെ റിക്ഷ വലിയ്ക്കുന്നവരില്‍ 99 ശതമാനവും ബിഹാറികളാണ്. 1977 വരെ 30 വര്‍ഷം ബംഗാള്‍ ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് സിപിഐ എം തുടരുന്നതെങ്കില്‍ മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിപിഐ എം ക്ഷയിക്കേണ്ടതല്ലെ. മുര്‍ഷിദാബാദ് അടക്കം മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങള്‍ സിപിഐ എമ്മിനൊപ്പമാണെന്ന വസ്തുത മറക്കരുത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ടില്‍ നടപടി സ്വീകരിക്കുന്നതില്‍ ബംഗാളും കേരളവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം സ്വീകരിക്കുന്ന നിലപാട് എന്താകും? എല്‍ഡിഎഫിന് എത്രത്തോളം അനുകൂലമായിരിക്കും ഈ നിലപാട്?
ഹവരുന്ന തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം, പ്രത്യേകിച്ച് മുസ്ളിം വിഭാഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പം കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കും. കാരണം ന്യൂനപക്ഷ വിഭാഗത്തോട് നല്ല സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് ഭരണത്തില്‍ വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയെങ്കിലും അര്‍ഹര്‍ തഴയപ്പെട്ടു. അര്‍ഹര്‍ക്ക് പരിഗണന നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് സാധിച്ചു. മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി നടപ്പാക്കുന്നതിനും അതിനുള്ള ഓഫീസ് കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിനും കഴിഞ്ഞു. പാലോളി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം 5000 പെണ്‍കുട്ടികള്‍ക്ക് പഠന സ്കോളര്‍ഷിപ്പ് നല്‍കി. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന 2000 കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ഏര്‍പ്പെടുത്തി. മലബാറില്‍ മാത്രം നൂറിലധികം ഐടിസി സ്ഥാപിച്ചു. ഇതില്‍ 30 എണ്ണവും മലപ്പുറത്താണ്. 30,000 പ്ളസ് ടു സീറ്റും 2750 അധ്യാപക പോസ്റ്റും അനുവദിച്ചു. ഹജ്ജ് ഹൌസ് സ്ഥാപിക്കാനായത് സമുദായത്തിന് ചെയ്യാവുന്ന സഹായങ്ങളില്‍ മികച്ചതാണ്. മുമ്പ് ഹജ്ജ് ഹൌസിന് വേണ്ടിയെടുത്ത സ്ഥലം കാടുകയറിക്കിടക്കുമ്പോഴാണ് എല്ലാ സൌകര്യങ്ങളോടും കൂടിയ ഹജ്ജ്ഹൌസ് നിര്‍മിച്ചത്. ഇതുപോലുള്ള പ്രവര്‍ത്തനംകൊണ്ടുതന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫ് ഇത്തവണ ആഴത്തില്‍ സ്വാധീനം ചെലുത്തുമെന്നത് തര്‍ക്കമറ്റതാണ്

1 comment:
ലീഗ് കുറുക്കുവഴിയിലൂടെ ആത്യന്തിക പതനത്തിലേക്ക്..
ഡോ. കെ ടി ജലീലുമായി ടി എം മന്‍സൂര്‍ നടത്തിയ അഭിമുഖം..

Post a Comment