ഇസ്രയേല്‍ബന്ധം രാജ്യത്തിന് അപകടം: എസ് ആര്‍ പി

കൊല്ലം: ഇസ്രയേലുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഒപ്പിട്ട പതിനായിരം കോടിയുടെ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന് പിബി ആവശ്യപ്പെട്ടിട്ടുണ്ട്. ബറാക് മിസൈല്‍ ഇടപാടില്‍ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് പുതിയ കരാറും. ഫെബ്രുവരി 27ന് ഒപ്പിട്ട കരാറില്‍ 6 ശതമാനം കമീഷന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കടുത്ത അഴിമതിയുടെ പ്രശ്നമാണെന്ന് കൊല്ലം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ എസ് ആര്‍ പി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കോഗ്രസിന്റെയോ ബിജെപിയുടെയോ പങ്കാളിത്തമോ പിന്തുണയോ ഇല്ലാത്ത മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. കഴിഞ്ഞ രണ്ട് മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കോഗ്രസിന്റെയും ബിജെപിയുടെയും കരുത്ത് കുറയുന്നതായി കാണാം. മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കിട്ടൂ. അഖിലേന്ത്യാതലത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടും. വളരെ വിശാലമായ ഐക്യമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഉണ്ടാക്കിയിട്ടുള്ളത്. കോഗ്രസിനും ബിജെപിക്കും സഖ്യകക്ഷികളെ നഷ്ടപ്പെടുന്നു. മൂന്നാംമുന്നണി അധികാരത്തില്‍വന്നാല്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന്, 'അതെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കും. നയമാണ് പ്രധാന'മെന്ന് അദ്ദേഹം മറുപടി നല്‍കി. അബ്ദുള്‍ നാസര്‍ മഅ്ദനി ജയില്‍മോചിതനായശേഷം അദ്ദേഹത്തിന്റെ നയസമീപനത്തില്‍ മാറ്റം പ്രഖ്യാപിച്ചു. അതിനെ പാര്‍ടി സ്വാഗതം ചെയ്തു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയും സ്വാഗതംചെയ്തു. വോട്ട് ആരുതന്നാലും വാങ്ങും. മഅ്ദനിയുടെ ഭാര്യക്കെതിരെ കോടതിയില്‍ കേസില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്താനാകില്ല. ലാവ്ലിന്‍ തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണ്. പാര്‍ടി സെക്രട്ടറിയറ്റും എല്‍ഡിഎഫുമൊക്കെ ചര്‍ച്ചചെയ്ത് നീങ്ങിയതാണ്. കൊല്ലം, മാവേലിക്കര ലോക്സഭാമണ്ഡലങ്ങളില്‍ സിപിഐയും സിപിഐ എമ്മും വളരെ നല്ല സൌഹാര്‍ദത്തിലാണ്. മറിച്ചുള്ള ആക്ഷേപങ്ങള്‍ ശരിയല്ല. ജനതാദള്‍ ദേശീയനേതാവ് ദേവഗൌഡ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജയിക്കാനായില്ലെങ്കില്‍ രാജ്യസഭാസീറ്റ് നല്‍കുന്നതിനുള്ള ക്രമീകരണം ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ വിജയം എല്‍ഡിഎഫ് ആവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തും- എസ് ആര്‍ പി പറഞ്ഞു.
3 comments:

ഇടതുപക്ഷംകേരളത്തിൽ -പൊന്നാനിയിൽ പ്രത്യേകിച്ചും-ആരുമായിട്ടാണാവോ കൂട്ട്?ഇരട്ടത്താപ്പ് എന്നല്ലാണ്ടെ!!
ഏതു രാജ്യത്തിനെന്നും എന്ത് ‘അപകടം’ എന്നും എസ് ആര്‍ പി പറഞ്ഞാല്‍/പറഞ്ഞിട്ടുണ്ടെങ്കില്‍ അറിയിക്കണേ ഗള്‍ഫ് വോയ്സേ.
Post a Comment